സുഹൃത്തുക്കളെ,
ഇന്ന് രാവിലെ സംഭവിച്ച ഒരു ചെറിയ കഥ പറയാം.
GM ന്‍റെ വീട്ടില്‍ നിന്നും ഒരു കാള്‍ വന്നു, അവിടെ വരെ അത്യാവശ്യമായി ഒന്ന് ചെല്ലണം. വിളിച്ചത് അവിടുത്തെ അതിബുദ്ധിമതിയായ വേലക്കാരി.ബുദ്ധിയുടെ കാര്യം നമുക്ക് പുറകെ പറയാം...അവരുടെ പറച്ചില്‍ കേട്ടപ്പോള്‍ എന്തോ അത്യാഹിതം സംഭവിച്ച പോലെ തോന്നി വണ്ടി എടുത്തു നൂറേന്നു വിട്ടു. ഗേറ്റില്‍ ചെന്നപ്പോള്‍ പേരൊന്നും അറിയത്തില്ല എന്‍റെ മൂന്നിരട്ടി വലുപ്പം ഉള്ള ഒരു പട്ടി ഉണ്ടവിടെ, എന്ത് ചെയ്തിട്ട് അകത്തു കടക്കാന്‍ സമ്മതിക്കുന്നില്ല. അവസാനം വേലക്കാരിയെ ഫോണില്‍ വിളിച്ചു അതിനെ കൂട്ടില്‍ കയറ്റിയ ശേഷമാണ് അകത്തു കടന്നത്. അകത്തു കയറിയതും വേലക്കാരി എന്നോട് പറഞ്ഞു madam പറഞ്ഞു "മിക്കി മൗസ്" കാണുന്നില്ല, അനുരാജ് നെ വിളിച്ചു പറഞ്ഞാല്‍ മതി അവന്‍ കൊടുത്തു വിടും എന്ന്. ഞാന്‍ അകെ confused ആയി. എനിക്കൊന്നും മനസിലാകാത്തത് കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു എന്താണ് കാര്യം എന്ന്. അപ്പോള്‍ അവള്‍ പറഞ്ഞു കുട്ടികളുടെ റൂമില്‍ വച്ച് പോയി എന്നാ madam പറഞ്ഞത്. മിക്കി മൗസ് താഴെ വീണു പിന്നെ കാണുന്നില്ല. ഇപ്പോളും എനിക്കൊന്നും മാനസിലയില്ല എങ്കിലും കുട്ടികളുടെ റൂമില്‍ പോയി നോക്കാം എന്ന് കരുതി. വേലക്കാരി അമ്മച്ചിയും എന്‍റെ പുറകെ വന്നു, അവിടെ നിന്നും ഞാന്‍ എന്തെങ്കിലും അടിച്ചു മാറ്റി കൊണ്ട് പോകുമോ എന്ന് പേടിച്ചിട്ടാണോ എന്നറിയില്ല. എന്തായാലും റൂമില്‍ കയറിയപ്പോള്‍ അവരെന്നോട് പറഞ്ഞു കമ്പ്യൂട്ടര്‍ ടേബിള്‍ ന്‍റെ മുകളില്‍ നിന്ന മിക്കി മൗസ് താഴെ വീണത്.. ഇപ്പോളും താഴെ വീണ സദനം എന്താണ് എന്ന് മനസിലായില്ല എങ്കിലും ഞാന്‍ റൂം മുഴുവന്‍ മിക്കി മൗസ് കണ്ടെത്താനായുള്ള തിരച്ചില്‍ തുടങ്ങി. അവരും എനിക്കൊപ്പം തിരയാന്‍ തുടങ്ങി. അവര്‍ തിട്രയുന്നത് എന്താണെന്നു എനിക്കറിയില്ല, ഞാന്‍ തിരയുന്നത് എന്താണ് എന്ന് ഈശ്വരന് പോലും അറിയില്ല. അങ്ങനെ തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നു.
തിരച്ചിലിന്റെ ഇടയില്‍ പലവട്ടം ഞാന്‍ സംഭവം ക്ലിയര്‍ ചെയ്യാന്‍ വേലക്കരിയോടു ചോദിക്കുന്നുണ്ടായിരുന്നു. അവരുടെ വായില്‍ നിന്നും "മിക്കി മൗസ് താഴെ പോയി കാണുന്നില്ല" ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ല. ഇടയ്ക്കു ഞാന്‍ GM ന്‍റെ വൈഫ് നെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷെ അവര്‍ ഫോണ്‍ എടുക്കുന്നില്ല. അവസാനം എനിക്കൊരു ബുദ്ധി തോന്നി ഇനി കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ച മിക്കി മൗസ് ന്‍റെ കാര്ട്ടുന്‍ വല്ലതും delete ആയി പോയതാണോ. കമ്പ്യൂട്ടര്‍ ന്‍റെ മൗസ് ല്‍ കൈ വച്ചപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി. അത് വര്‍ക്ക് ചെയ്യുന്നില്ല.......ഞാന്‍ പതിയെ വേലക്കാരിയെ നോക്കി, അവര്‍ അപ്പോളും കട്ടിലിന്റെ അടിയില്‍ മിക്കി മൗസ് ആയുള്ള തിരച്ചില്‍ തുടരുകയായിരുന്നു......അവരുടെ കാലില്‍ വീണു അനുഗ്രഹം വാങ്ങിയാലോ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി. ഇ സമയം madam എന്നെ തിരിച്ചു വിളിച്ചു ഞാന്‍ എന്തേലും പറയും മുന്നേ അവര്‍ പറഞ്ഞു തുടങ്ങി " Anuraj see children computer mouse is not working, please send a mouse with someone" കൂടുതല്‍ ഒന്നും പറയാതെ ok മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു പതുക്കെ ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു. അങ്ങനെ വെറുതെ തിരിച്ചു പോകാന്‍ മനസ് അനുവദിച്ചില്ല. തിരിച്ചു വീട്ടിനുള്ളില്‍ കയറി വേലക്കാരിയെ വിളിച്ചു, അവര്‍ അപ്പോളും മിക്കി മൗസ് നായുള്ള അന്വേഷണത്തില്‍ ആയിരുന്നു. ഞാന്‍ അവരോടു പറഞ്ഞു madam എന്നെ വിളിച്ചു റൂമില്‍ അല്ല പോയത് ഗാര്‍ഡന്‍ ല്‍ കുട്ടികള്‍ കളിക്കുമ്പോള്‍ ആണ് പോയത്, നിങ്ങള്‍ ഗാര്‍ഡന്‍ മുഴുവന്‍ തപ്പി നോക്കാന്‍ പറഞ്ഞു എന്ന് അവരെ ഒരു വിധത്തില്‍ പറഞ്ഞു മനസിലാക്കി. ഞാന്‍ പുറത്തിറങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു തിരിക്കുന്ന സമയത്ത് ഗേറ്റ് ഇല കൂടി അകത്തേക്ക് നോക്കി...നമ്മുടെ പ്രിയങ്കരിയായ വേലക്കാരി ഗാര്‍ഡന്‍ ഇല "മിക്കി മൗസ്" ആയുള്ള തിരച്ചില്‍ തുടങ്ങി കഴിഞ്ഞിരുന്നു.......