Monday, October 31, 2011

2. അവന്‍റെ കൂടെ


ചാണ്ടി ആകെ അസ്വസ്ഥനായി. ഇനി എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല. ഒരു പ്രതീക്ഷ ഉണ്ടായിരുന്നത് സ്മിതുവില്‍ ആയിരന്നു. അവന്‍ ദേ ഇതിരുന്നു വളരെ താല്‍പര്യത്തോടെ വായിക്കുന്നു. "അളിയാ ആരുടെ മെസ്സേജ് ആണ്" സ്മിതു ചോദിച്ചു.അതിന് മറുപടി പറയാതെ ചാണ്ടി ചോദിച്ചു
"അപ്പോള്‍ നിന്റെ തീരുമാനം എന്താ. നീയും കഥ എഴുതാന്‍ പോവുകയാണോ".
"ഒരണ്ണം എഴുതിയാലോ എന്ന് ആലോചിക്കുവാ. എന്തയാലും നീ വീട്ടിലേയ്ക്ക് വാ." സ്മിത് അവനെ വിളിച്ചു.
"ഞാന്‍ ഇല്ല. കടിക്കുന്ന പട്ടിയുടെ മുന്നില് മാനത്തിന്റെ വില തേങ്ങയുടെ വില പോലെയാ. നിന്നെ അത് ഓടിക്കുന്നെ കണ്ടല്ലോ. എന്നിട്ട് എങ്ങോട്ട് പോയി".
"എന്നെ ഓടിക്കുന്നത് കണ്ടു അടുത്ത വീട്ടിലെ പയ്യന്‍ അതിനെ കല്ല്‌ എടുത്തു എറിഞ്ഞു.അത് അപ്പോള്‍ അവന്‍റെ പുറകെ പോയിട്ടുണ്ട്.അത് ഇപ്പോള്‍ ഒന്നും വരില്ല നീ വാ"
ചാണ്ടി സ്മിതുവിന്റെ കൂടെ വീട്ടിലേയ്ക്ക് കയറി.
"ഇവിടെ ആരും ഇല്ലെടെ"
"ഇല്ലാടാ എല്ലാവരും ഒരു കല്യാണത്തിന്പോയി"
ചാണ്ടി അവിടെ ചെയറില്‍‍ ഇരുന്നു.ഒരു പാട് നാളുകള്‍ക്കുശേഷം കാണുന്നതല്ലേ രണ്ട് പേരും ഒത്തിരി സംസാരിച്ചു. അവസാനം സ്മിത് ചോദിച്ചു.
"നിന്‍റെ കയ്യില്‍ പാച്ചുവിന്റെ മെയില്‍ ഐ ഡി ഉണ്ടോ എനിക്ക് അവനൊരു മെയില്‍ അയക്കണം."
ചാണ്ടി മെയില്‍ ഐ ഡി പറഞ്ഞു എന്നിട്ട് ലാപ്ടോപ് അവനെ കൊടുത്തിട്ട് പറഞ്ഞു.
"നീ ഇതില്‍ നിന്ന് അയച്ചോ.ഞാന്‍ ഇവിടെ ഒന്ന് കിടക്കട്ടെ"
ചാണ്ടി അവിടെ കിടന്നിരുന്ന സോഫയിലേയ്ക്ക് ചാഞ്ഞു. സ്മിതു പാച്ചുവിന് മെയില്‍ അയക്കാനായി ഇരന്നു.

"പ്രിയപ്പെട്ട പാച്ചു, നീ എവിടെയാണ്. 16 വര്‍ഷങ്ങളായില്ലേ നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. എന്ത് രസമായിരുന്നു നമ്മുടെ അന്നത്തെ കോളേജ് ജിവിതം.നമ്മള്‍ ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിച്ചാല്‍ മതി എന്ന് തിരുമാനിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മലയളത്തിലക്ക് തന്നെ തിരിച്ചുവന്നതും കോളേജില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയതും നീ ഓര്‍ക്കുന്നില്ലേ .
എങ്ങനാ ഇപ്പൊ നീ പൊക്കം വെച്ചോ.ഞാന്‍ ജോലി സ്ഥലത്ത് ആയിന്നപ്പോള്‍ എന്നെ കാണാന്‍ നീ വന്നെന്നും നിന്നെ ഇവിടുത്ത്‌ പട്ടി ഇട്ട് ഓടിച്ചു നീ വീട്ടില്‍ പോലും കയറാതെ പോയി എന്നും അമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു. നീ പെണ്ണ് കാണാന്‍ ആയി ഏതോ വീട്ടില്‍ ചെന്നപ്പോള്‍ പെണ്ണിന്റെ അച്ഛന്‍ നിനക്ക് എവിടെ ഒക്കെ അക്കൗണ്ട്‌ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍ ഒന്ന് ഫേസ്ബുക്കിലും ഒന്ന് ഓര്‍ക്കുട്ടിലും എന്ന് പറഞ്ഞതിന് "ഇറങ്ങാടാ വെളിയില്‍" എന്ന് അങ്ങേര് അലറി എന്നും ഒക്കെ ആരോ ഇവിടെ പറഞ്ഞു കേട്ടു.പിന്നെ നമ്മുടെ പഴയ കുട്ടുകാരെ ഒക്കെ കാണാറുണ്ടോ നീ. പെണ്‍കുട്ടികളെ കാണുമ്പോള്‍ ഓടുന്ന നമ്മുടെ സ്വാമിയെ കാണാറുണ്ടോ.അവന്‍ ഇപ്പോഴും അങ്ങനെ തന്നെ ആണോ. നീ നിന്‍റെ വിവാഹത്തിനായി നവംബറില്‍ നാട്ടില്‍ വരുന്നുണ്ട് എന്ന് ചാണ്ടി പറഞ്ഞു.അപ്പോള്‍ ഉടന്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ നിന്‍റെ കുട്ടുകാരന്‍ സ്മിതു ."

മെയില്‍ സെന്‍റ് ചെയ്തു കഴിഞ്ഞു തിരിഞ്ഞു നോക്കിയ സ്മിതു കണ്ടത് പട്ടിപാതിയായ പാന്റും ഇട്ട് കൂര്‍ക്കം വലിച്ചു കിടന്നു ഉറങ്ങുന്ന ചാണ്ടിയെ ആണ്.

3 comments:

  1. അളിയാ സ്മിതു!
    നീ നാട്ടിലുണ്ടോ? എന്നാലും നീ നല്ല പുള്ളിയാ ഇവിടെ ഞങ്ങള്‍ എല്ലാരും ബ്ലോഗില്‍ കഥ എഴുതി കളിക്കുവാ. പിന്നെ ഫേസ്ബുക്കില്‍ എല്ലാരും വളരെ ആക്ടിവ് ആണ്.
    നിന്റെ ഫോണ്‍ നമ്പര്‍ ചാണ്ടിയുടെ കയ്യില്‍ കൊടുക്കണം.

    ഇനി ഫോണ്‍ വിളിച്ചാല്‍ മതി... ഓരോ അലവലാതികളെ കൊണ്ട് കൂലിക്ക് മെയില്‍ എഴുതിക്കണ്ടാ, നീ പറയുന്നതല്ല അവന്മാര്‍ എഴുതുന്നത്‌.

    നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു.

    ReplyDelete
  2. eddaaaa Smityhu pachu angine oke ezhuthum. nee athil onum veeezharuthu.pachu palathum paryum.nee oru pattalakkaran aanu. oruthanteyum verum vakkil veezharuthu. nee prathikarikkanam.oru PATTALAKARANE kadha ezhuthy komali vesham ketticha ivare okke vedi vechu kollaruthu,. aa bullat te vila nee kalayaruthu. ivane okke kurudan koduthu kollanam. veruthe enthinaadaaaa oru bullet kalayunne???? bullet te vila ninaku aryallo alle??????

    ReplyDelete
  3. ha ha ha ha...nannayittundu
    veruthe alla pachu orkut account delete cheythathu...ha ha h ha
    penninae pedichu pedichu swami oru pennineyum adichondu poyeda smithueeee..... mannum chari ninnavan pennum kondu poyii... nee okkae eppolum peruvazhiyil thanneee....

    ReplyDelete

Related Posts Plugin for WordPress, Blogger...