അങ്ങനെ പാച്ചുവിന് ഇമെയില്‍ അയച്ച സുംതൃപ്തിയോടെ ചാണ്ടിയുടെ ഉറക്കം നോക്കി ഇരുന്ന സ്മിത് അറിയാതെ പഴയ ഓര്‍മകളിലേക്ക് മനസ് പായിച്ചു. അങ്ങനെ ഇരിക്കുമ്പോളാണ് ചാണ്ടിയുടെ ലേറ്റസ്റ്റ് ഫാഷന്‍ ബെല്‍റ്റ് അവന്‍ കണ്ടത്. അവന്‍ മനസ്സില്‍ പറഞ്ഞു ഒരു ഗള്‍ഫ് കാരന്‍ കിടക്കുന്നു, ഇവന്‍ ഗള്‍ഫില്‍ തന്നെ ആണോ? പട്ടി പാന്റ് കടിച്ചു കീറിയപ്പോള്‍ എനിക്ക് സംശയം തോന്നിയത്. ഗള്‍ഫില്‍ ഒക്കെ ഇത്ര ക്വാളിറ്റി കുറഞ്ഞ പാന്റ് ആണോ കിട്ടുക, എത്ര വട്ടം എന്നെ ആ പട്ടി കടിച്ചു, എനിക്കൊന്നും പറ്റിയില്ലല്ലോ? എന്റെ തോലികട്ടി പോലും ഇല്ലാത്ത തുണിയോ? സ്മിത്ത് അകെ കണ്‍ഫ്യൂഷന്‍ ആയി. ഇവനവിടെ വല്ല പനയില്‍ കയറ്റ്മോ, ഒട്ടകത്തിനെ കറക്കുന്ന ജോലിയോ ഒക്കെ ആകും. ഗള്‍ഫിലുള്ള അനുരാജ്, ദിലീപ്, പാച്ചു, സ്വാമി ....ഇവന്മാര്‍ക്കൊക്കെയും ഇതൊക്കെ തന്നെ ആകും പണി. കാര്യമായി ഗള്‍ഫില്‍ പോകാഞ്ഞത്. തോക്കും പൊക്കി പിടിച്ചു കിലോമീറ്റര്‍ കളോളം ഓടിയാല്‍ എന്താ. ഇവന്റെ ഒക്കെ കൂട്ട് ബെല്‍റ്റ് നു പകരം കയര്‍ കേട്ടണ്ടല്ലോ. ആ എന്തേലും ആകട്ടെ?
വീണ്ടും അവന്‍ പഴയ ഓര്‍മകളിലേക്ക് മടങ്ങി പോയി.അങ്ങനെ ആ ഓര്‍മകളില്‍ മുഴുകി ഇരിക്കവേ റോഡില്‍ ഏതോ വാഹനത്തിന്റെ നിര്‍ത്താതെ ഉള്ള ഹോണ്‍ അടിക്കുന്നത് കേട്ട് സ്മിത് റോഡിലേക് ഇറങ്ങി ചെന്ന്. അവനെ കണ്ട പാടെ ചാണ്ടി വന്ന ഇന്നോവയുടെ ഡ്രൈവര്‍ തെറി വിളി തുടങ്ങി, " എന്നാ പണിയാടോ ഇ കാണിക്കുന്നേ? ഇയാള്‍ടെ വീട്ടിലേക്കു കയറി വന്ന അവന്‍ എവിടെ ? ഓട്ടം വിളിച്ചോണ്ട് വന്നിട്ട് അര മണിക്കൂര്‍ ആയി വെയിറ്റ് ചെയ്യുന്നു, ആളും ഇല്ല കാശും ഇല്ല." അപ്പോള്‍ അവന്‍ പറഞ്ഞു പോന്നു ചേട്ടാ ചൂടാകാതെ ഞാന്‍ ഒരു പട്ടാളക്കാരനാ. ''താന്‍ ആരായാലും എനിക്കെന്താ? അയാളെ വിളിച്ചു എന്‍റെ കാശു തരാന്‍ പറ." സ്മിത്ത് അകെ ഒന്ന് ചൂളി , ഇവന്മാര്‍ക്കൊന്നും പട്ടാളക്കാരെ ഒരു വിലയും ഇല്ല, ആ പന്ന പട്ടി സമയത്ത് ഇവിടെങ്ങും കാണില്ല, അല്ലെങ്കില്‍ അവനെ കൊണ്ട് കടിപ്പിക്കരുന്നു. ചേട്ടാ അവന്‍ നല്ല ക്ഷീണം കാരണം ഉറങ്ങുകയാ. ഉണര്‍ന്നാല്‍ ഉടന്‍ ചേട്ടന്‍ അവനെയും കൊണ്ട് പൊയ്ക്കോ. അതൊന്നും പറ്റില്ല എന്നാല്‍ തന്‍ എന്‍റെ കാശു താ. ഞാന്‍ പോകട്ടെ. അത് കേട്ട് സ്മിത്ത് ഒന്ന് ഞെട്ടി, ദൈവമേ കാശു കൊടുക്കേണ്ടി വരുമോ? ഇവന്‍ ഇത് എവിടുന്നു പിടിച്ചോണ്ട് വന്നതാണെന്ന് ആര്‍ക്കറിയാം? സ്മിത്ത് പറഞ്ഞു" ചേട്ടന്‍ ഇവിടെ നില്‍ക്കു, ഞാന്‍ അവനെ വിളിച്ചു വരം. "
ചാണ്ടിയെ വിളിക്കാന്‍ തിരിച്ചു എത്തിയപ്പോള്‍ ചാണ്ടിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. ഒരു തവണ റിംഗ് ചെയ്തു തീര്‍ന്നു വീണ്ടും അടിക്കാന്‍ തുടങ്ങി. അതെടുത്ത് നോക്കിയാ സ്മിത് കണ്ടത് ദിലീപ് മസ്കറ്റ് എന്ന പേരാണ്.
അളിയാ എന്ന് വിളിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലക്കല്‍ നിന്നും എന്തൊക്കെയോ പറയുന്നു. അവന്‍ അത് ശ്രദ്ധിച്ചു. "ഡാ ചാണ്ടീ നീ പോയോ? അവനെ കണ്ടോ? ബ്ലോഗ് ഒക്കെ വായിച്ചു കേള്പ്പിച്ചോ?"
"ഞാന്‍ എഴുതിയത് ഒഴിച്ച് ബാക്കി ഉള്ളതല്ലേ വായിച്ചു കേള്പ്പിച്ചത്? അവന്റെ കഥ എഴുതിയാണ് എല്ലാ അവന്മാരും ഞാനുല്പെടെ പിടിച്ചു നില്‍കുന്നത്. പക്ഷെ എന്‍റെ കാര്യം അവനരിയണ്ട. നിന്നെ ഞാന്‍ വേണ്ട രീതിയില്‍ കണ്ടോളം. പാച്ചുവിനോട് അവനു ദേഷ്യം വല്ലാതെ തോന്നിയോ? ഇല്ലെങ്കില്‍ നീ കുറച്ചു കയ്യിന്നും കൂടെ ഇട്ടു പറഞ്ഞേക്കണം. അതിനുള്ളത് ഞാന്‍ നിന്നെ പ്രത്യേകം കാണാം. നീ പോയാല്‍ എല്ലാം നന്നായി നടക്കും. എനിക്ക് നിന്നെ അറിയില്ലേ? നീ മിടുക്കനല്ലേ? നിനക്കെ ഉള്ളു എന്നോട് സ്നേഹം. നിനക്ക് വേണ്ടി ഞാന്‍ ബദാം വച്ച കജൂര്‍ വാങ്ങി വച്ചിട്ടുണ്ട്. നീ എന്താ ഒന്നും മിണ്ടാത്തത്?" അത്രയും കേട്ട് ശ്വാസം അടക്കി പിടിച്ചു നിന്ന സ്മിത് അപ്പോള്‍ "നീ ഒരവസരം തന്നാലല്ലേ മിണ്ടാന്‍ ഒക്കു. നീ എന്നതാ പറഞ്ഞത് കഥ വായിച്ചു കേള്പ്പിച്ചോ എന്നോ? എന്താടാ എനിക്ക് വായിക്കാന്‍ അറിയതില്ലെന്നു നീ കരുതിയോ? എടാ നീ മലയാളം കാണും മുന്നേ ഞാന്‍ മലയാളം കണ്ടതാ കേട്ടോടാ? പിന്നെ നീ പറഞ്ഞതൊക്കെ എനിക്ക് അങ്ങ് സുഹിച്ചു! അതിനുള്ളത് ഞാന്‍ പുറകെ തരാം. ആദ്യം ഞാന്‍ ഇവനെ ഉണര്‍ത്തി കുറച്ചു കാര്യങ്ങള്‍ കൂടി ചോദിച്ചു മനസിലാക്കട്ടെ. ഇപ്പോള്‍ നീ ഫോണ്‍ കട്ട് ചെയ്യ്." അതും പറഞ്ഞു അവന്‍ ഫോണിന്റെ ചുവന്ന ബട്ടണ്‍ അരിശത്തോടെ അമര്‍ത്തി. ദിലീപിന് അപ്പോളാണ് തനിക്ക് അബദ്ധം പറ്റിയെന്നു മനസിലായത്. ചക്കിനു വച്ചത് കൊക്കിനു കൊണ്ടോ ദൈവമേ? എന്‍റെ കാര്യം പോയത് തന്നെ. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ അതെ ഇരുപ്പിരുന്നു പോയി.
ഈ സമയം സ്മിത് ചാണ്ടിയെ കുലുക്കി ഉണര്‍ത്തി. കണ്ണും തിരുമ്മി എണീറ്റ ചാണ്ടി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു വീണ്ടും കിടക്കാന്‍ തുടങ്ങി. അപ്പോള്‍ സ്മിത്ത് അവന്റെ മുഖത്തേക്ക് ടേബിള്‍ ഇരുന്ന ജഗ് എടുത്തു വെള്ളം ഒഴിച്ചു. "നീ ഇപ്പോള്‍ അങ്ങനെ ഉറങ്ങണ്ട, എനിക്ക് കുറച്ചു കാര്യങ്ങള്‍ അറിയണം." അവന്റെ മുഖ ഭാവം കണ്ട ചാണ്ടിക്ക് സംഗതി വശ പിശകാണ് എന്ന് മനസിലായി. "അളിയാ ഞാന്‍ പോയിട്ട് പിന്നെ വരാം അല്പം തിരക്കുണ്ട്" എന്നും പറഞ്ഞു പുറത്തിറങ്ങാന്‍ ഡോര്‍ തുറക്കാന്‍ തുടങ്ങി. അത് മുന്‍കൂട്ടി കണ്ട സ്മിത് അവന്റെ നേര്‍ക്ക് കയ്യിലിരുന്ന തോക്ക് ചൂണ്ടി. ഇത് കണ്ട ചാണ്ടിയുടെ സകല ജീവനും പോയി. "എന്തിനാ അളിയാ തോക്കൊക്കെ നമ്മള്‍ കൂട്ടുകാരല്ലേ?" "അതെ നമ്മള്‍ കൂട്ടുകാരാ, പക്ഷെ നീ ഗുല്ഫിന്നു വന്നത് എനിക്കിട്ടു പണിയുമായി അല്ലെ?" അവന്‍ ദിലീപ് പറഞ്ഞ എല്ലാ കാര്യങ്ങളും ചാണ്ടിയോട്പറഞ്ഞു. "ഇനി നീ ഇതിന്റെ ഒക്കെ സത്യം പറ. എന്നിട്ടല്ലാതെ നീ ഇവിടുന്നു പോകില്ല."
സകലതും നഷ്ടപ്പെട്ടവനെ പോലെ ചാണ്ടി തലയില്‍ കയ്യും വച്ച് കസേരയില്‍ ഇരുന്നു. എന്താ ഇവനോടിപ്പോള്‍ പറയുക...............(തുടരും)
enikkishttapettu... sathyam ennaayaalum purathu varum... ninne njaan venda pole kandolaam :)
ReplyDeleteenne ne vendapole kanum ennenikkariyam, pakshe nale ithinte baki varunnundu. appol abhiprayam mararuthu.
ReplyDelete... angane aanenkilum ninne njaan 'venda pole' kandolaam!
ReplyDeletenjanum ninne 'venda pole' kanunnundu
ReplyDeleteellavarum orumichu kanan vararuthe? njan ororutharkkayi time tharam...
ReplyDeleteevidedaa randaam bhaagam???
ReplyDeletenee pedichu post cheyyathathalledaa... bheeru??
poda poda ninte photo kandu pedichu ennavum ne udhesichathu? hehehehehe....ne wait...udan varum...adutha bhagam...
ReplyDeleteAnu veee we r wAINTING,,,, 2ND PART IDAUUUUU
ReplyDelete