Tuesday, September 20, 2011

4. അവന്‍ കഥ കേള്‍ക്കുന്നു


ചാണ്ടി തല കുനിച്ചിരിക്കുന്നത് കണ്ട സ്മിത്ത്‌ അവനോടു പറഞ്ഞു " നീ എന്തെങ്കിലും കള്ളം പറയാന്‍ ആലോചിക്കണ്ട, എനിക്ക് ഭയങ്കര ബുദ്ധിയാ. " നീ വേഗം പറ, എന്നിട്ട് വേണം എനിക്ക് ആരുടെയൊക്കെ തല എടുക്കണം എന്ന് തീരുമാനിക്കാന്‍ .

സ്മിത്ത്‌ പറയുന്നത് കേട്ട ചാണ്ടി ഒന്ന് ഞെട്ടി, ഇവന്‍ ഞാന്‍ ആലോചിച്ചത് മനസിലാക്കിയോ? കള്ളം പറഞ്ഞാല്‍ ഇവന് മനസിലാകുമോ? എന്ത് കള്ളമാ ഇപ്പോള്‍ പറയുക. ദൈവമേ നീ എന്നെ മാത്രം രക്ഷിക്കണേ! ചാണ്ടി ആലോചിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല. സത്യം പറഞ്ഞാല്‍ ദിലീപ്‌ തന്ന പൈസ ഒക്കെ തിരിച്ചു കൊടുക്കേണ്ടി വരും. എവിടുന്നു എടുത്തു കൊടുക്കാന്‍. പൈസ കൊടുക്കാന്‍ ഉണ്ടെങ്കില്‍ തന്നെ അത് പറഞ്ഞാല്‍ ആകെ കുഴപ്പമാകും. അങ്ങനെ ചാണ്ടിയുടെ തലയില്‍ കൂടി നൂറായിരം ചിന്തകള്‍ കടന്നു പോയി. ഇതൊക്കെ ആലോചിച്ചു തല ഉയര്‍ത്തി നോക്കിയ ചാണ്ടി കണ്ടത് അവനെ തന്നെ നോക്കി നില്‍ക്കുന്ന സ്മിത്ത്‌. ചാണ്ടി എന്തോ പറയാന്‍ വാ തുറന്നപ്പോള്‍ പെട്ടന്ന് സ്മിത്ത്‌ ... ഒരു മിനിറ്റ്  നീ പറയാന്‍ വരട്ടെ . ഞാന്‍ പറഞ്ഞിട്ട് തുടങ്ങിയാല്‍ മതി എന്ന് പറഞ്ഞു അവന്‍ അകത്തേക്ക് കയറി പോയി. അപ്പോള്‍ ഇറങ്ങി ഓടിയാലോ എന്ന് ചാണ്ടി ഒരു നിമിഷം ആലോചിച്ചു, പെട്ടന്ന് അവന്‍റെ മനസിലേക്ക് സ്മിത്ന്റെ പട്ടിയുടെ ഓര്മ വന്നു, അതിന്റെ കടി കൊല്ലുന്നതിലും നല്ലത് ഇവന്‍റെ മുന്നില്‍ തല വച്ച് കൊടുക്കുന്നതാ. അങ്ങനെ വീണ്ടും ചാണ്ടി ആലോചനയില്‍ മുഴുകി.

ഈ സമയം സ്മിത്ത്‌ കയ്യില്‍ ഒരു റെക്കോര്‍ഡ്‌ സംവിധാനം ഉള്ള ടേപ്പ് റെകോര്‍ഡ് ആയി വന്നു. അതിന്റെ റെക്കോര്‍ഡ്‌ ബട്ടണ്‍ ഓണ്‍ ചെയ്ത ശേഷം ചാണ്ടിയെ നോക്കി പറഞ്ഞു" ഇനി നീ തുടങ്ങിക്കോ" . അത് കണ്ടു അന്തം വിട്ടിരിക്കുന്ന ചാണ്ടിയെ നോക്കി സ്മിത്ത്‌ " എനിക്ക് ഭയങ്കര ബുദ്ധി ആണ് മോനെ. ഹ ഇനി നീ തുടങ്ങിക്കോ. ഇനി രക്ഷയില്ല എന്ന് മനസിലാക്കിയ ചാണ്ടി പറഞ്ഞു. അളിയാ നമ്മള്‍ കോളേജില്‍ ഒരുമിച്ചു പഠിച്ചതല്ലേ? ഇത് കേട്ട സ്മിത്ത്‌ ദേഷ്യത്തോടെ അലറി " പഠിച്ച കാര്യം നീ ഇനി പറഞ്ഞു പോകരുത്, തോന്നിയവാസം പറയുന്നോ? ആരെങ്കിലും കേട്ടാല്‍ എന്താ വിചാരിക്കുക. കോളേജില്‍ അടിയും വഴക്കും ഒക്കെ ആയിരുന്നെന്ന എല്ലാരോടും ഞാന്‍ പറഞ്ഞെക്കുന്നെ. അടി വരുമ്പോലെ നമ്മല്‍ അല്‍ അസ്സിസ്റ്റില്‍ കയറി സ്ഥലം വിടുമായിരുന്നു എന്നൊക്കെയുള്ളത് ഇനി ഓര്‍ക്കേണ്ട, കേട്ടോട... നീ വേഗം കാര്യം പറ, ഇപ്പോള്‍ വീട്ടുകാര്‍ ഒക്കെ തിരിച്ചു വരും. അവര്‍ വരുമ്പോള്‍ ഡിന്നര്‍ റെഡി അല്ലെങ്കില്‍ അകെ കുഴപ്പമാകും. എനിക്ക് ഇത് കേട്ടിട്ട് വേണം ആഹാരം ഉണ്ടാക്കാന്‍. നീ വേഗം പറ. ചാണ്ടി അകെ കണ്‍ഫ്യൂഷന്‍ ആയി. എന്തായാലും പറയുക തന്നെ. എന്തും വരട്ടെ......


നീ വിചാരിക്കും പോലെ എന്നെ ഇങ്ങോട്ട് വിട്ടത് ദിലീപ്‌ അല്ലട. ഒന്ന് ഞെട്ടിയെങ്കിലും സ്മിത്ത്‌ ഒന്നും പറഞ്ഞില്ല.....ചാണ്ടി അവനെന്തെങ്കിലും പറയണം എന്ന് കരുതിയതുമില്ല....ചാണ്ടി വീണ്ടും പറഞ്ഞു തുടങ്ങി..... എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് "പാച്ചു" ആണ്...എന്‍റെ ഈ വരവിന്‍റെ എല്ലാ ചിലവും വഹിക്കുന്നത് അവനാ....ഇപ്പോള്‍ സ്മിത്ത്‌ ഒന്ന് ഞെട്ടി...ചാണ്ടിയെ തുറിച്ചു നോക്കി.......അവന്‍ ഇരുന്നിടത്ത് നിന്നും എണീറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി....ഇ സമയം ചാണ്ടി ചോദിച്ചു.."അളിയാ ഞാന്‍ ബാക്കി പറയട്ടെ, വേഗം പറഞ്ഞിട്ട് പോകാം, നിനക്ക് ചോറ് വക്കനുല്ലതല്ലേ? സ്മിത്ത്‌ അത് കേള്‍ക്കാതെ എന്തോ സീരിയസ് അയ ആലോചനയില്‍ മുഴുകി നടപ്പ് തുടങ്ങി.......


(തുടരും...........)

17 comments:

  1. എന്തെല്ലാം തരികിട കാണിച്ചാലും സത്യം ഒരു നാള്‍ പുറത്തു വരും...ചാന്ടീ...ഫ്രാവിന്കൂടെ... നിഷ്കളങ്കനും നല്ലവനുമായ ആ പട്ടാളക്കാരന്‍ നിങ്ങളെ വെറുതെ വിടില്ല!

    ReplyDelete
  2. പാച്ചു ആണ് ഇതിന് എല്ലാം പിന്നില്‍ എന്ന് സ്മിത് അറിഞ്ഞ സ്ഥിതിക്ക് ഇനി എന്തങ്കിലും ഒക്കെ നടക്കും.
    :):)

    ReplyDelete
  3. ... ഉം ... നടക്കും നടക്കും ...ചാണ്ടി പറയുന്ന കല്ല്‌ വച്ച നുണകള്‍ മനസ്സിലാകാനുള്ള ബുദ്ധിയൊക്കെ എന്റെ നല്ലവനായ കൂട്ടുകാരന്‍ സ്മിതുവിനു ഉണ്ട്.
    രണ്ടാമത്തെ പാരഗ്രാഫ്‌ വായിക്കുമ്പോള്‍ തന്നെ അറിയാം പാച്ചു എന്നാ കഥാപാത്രം നിഷ്കളങ്കന്‍ ആണെന്ന്.

    ReplyDelete
  4. ആരും കൂടുതല്‍ നെഗളിക്കണ്ട, അടുത്ത ഭാഗം ഉടന്‍ പോസ്റ്റ്‌ ചെയ്യും...

    ReplyDelete
  5. ഭിന്നിച്ചു നിന്ന ജെര്മനികള്‍ പോലും ഒന്നിച്ചിട്ടുണ്ട് ...

    ReplyDelete
  6. അളിയാ ദിലീപേ , നിനക്ക് സുഖമല്ലേ?

    ReplyDelete
  7. സുഖം തന്നെ അളിയാ... ഒന്നിക്കാന്‍ സമയം ആയി എന്ന് തോന്നുന്നു!!!!

    ReplyDelete
  8. കൂട്ടുകാരേ നിങ്ങള്‍ ആരും ഇതൊന്നും കാണുന്നില്ലേ?................!!!!!!!!!!!!

    ReplyDelete
  9. ellam nom ivide irunnu kannunnundu..

    ReplyDelete
  10. ഇതിന്റെ അടുത്ത ഭാഗം കൂടി എഴുതി, നല്ലവനായ പാച്ചുവിന്‍റെ നിരപരാധിത്വം ആരെങ്കിലും ഒന്ന് പുറത്ത് കൊണ്ട് വരൂ.

    ReplyDelete
  11. അത് വേണോ? എഴുതിക്കണോ?

    ReplyDelete
  12. നിരപരാധിത്വം enna word nte meaning maryo??

    ReplyDelete
  13. nishkalankanaya pachuvine......... ellarum koodyyyyyyyyyy
    e katha onnu poorthyakkuuu plzzzzz

    ReplyDelete
  14. 'Orama Kala Akooki Akeem' ennaanu full name, Ormakal ennathu thoolikaa naamam aanu ... from Africa, ini nee kandu pidikku aaraanennu!

    ReplyDelete
  15. (തുടരും) .... എന്ന് എഴുതി വച്ചിട്ട് പോയതാ ഒരുത്തന്‍ . എവിടെടാ ഇതിന്റെ ബാക്കി?

    ReplyDelete

Related Posts Plugin for WordPress, Blogger...