ആ നല്ല കൂട്ടുകാര്‍ കാത്തിരുന്നു,
ഇന്നെകിലും വരും, ബ്ലോഗിന്‍റെ താളില്‍
ഒരു കഥ, ഒരു കവിത, ഒരു കൊച്ചു സൌഹൃദ കുറിപ്പ്
ഇല്ല വന്നില്ല, ഒരു വാക്കുരിയാടിയില്ല
എന്തേ മറന്നതോ, സൗഹൃദം മതിയാക്കിയതോ ?
ഒരു വാക്ക് കുറിക്കുവാന്‍ എന്തേ അവന്‍ മടിക്കുന്നു ?
ചാണ്ടി മുന്നിട്ടിറങ്ങി, കിട്ടിയ ടാക്സിയില്‍
സേതുരാമയ്യര്‍ക്ക് മുന്നില്‍ എത്തി അവന്‍
തേടി CBI സഹായം - അറിയണം ഞങ്ങള്‍ക്കു കാരണം
സേതുരാമയ്യര്‍ ചിന്തിച്ചു കൂലങ്കുഷം, എന്തേ പയ്യനിങ്ങനെ!
മുറുക്കി തുപ്പി നല്ല നീളത്തില്‍ സേതുരാമയ്യര്‍
പിന്നാലേ തുപ്പി ചാണ്ടിയും, വായില്‍ വീണ മുറുക്കാന്‍
സോറി എന്നുരിയാടി അയ്യര്‍ പിന്നില്‍ കൈ കെട്ടി
നടന്നു, അന്വേഷണം തുടര്‍ന്നു
ഒടുവില്‍ തെളിഞ്ഞു അയ്യരുടെ മുഖത്തൊരു ചിരി.
ഇത് ഒരു 'ജാതി' അസുഖം- മൊഴിഞ്ഞു ചിരിയോടെ അയ്യര്‍
പിടിക്കൂ അവന്റെ കണ്‍ഠനാളങ്ങളില്‍
ഞെരിക്കു നല്ല തെറി പറഞ്ഞു കൊണ്ട്
*******
ഒരു 'ജാതി' അസുഖം പലരില്‍ പടര്‍ന്നു
വാക്കുകള്‍ വഴിവിട്ടു, ഗ്രൂപ്പുകള്‍ കതിരിട്ടു
കൂട്ടുകാരന്‍ കണ്ണുതള്ളി - പണി കിട്ട്യോ!, പണി പാളിയോ!
മെയില്‍ അയച്ചു കൂട്ടുകാരന്റെ കൂട്ടുകാരന്‍
അത് കിട്ടി കൂടുകാരന്റെ കൂട്ടുകാരന്റെ കൂട്ടുകാരന് !
"രക്ഷിക്കു അവനെ; ശിക്ഷിക്കു അവരെ"
വെടി ഒച്ച മുഴങ്ങി എവിടെയോ!
പട പാടാ ചിതറി തെറിച്ചു 'ജാതി കൂട്ടങ്ങള്‍'മഹാമേരു പോലെ നിന്നൂ രക്ഷകന്‍ - Mr. Smith!
ഇല്ലിനി ഞാന്‍ ഒന്നിനും, മൊഴിഞ്ഞു കൂട്ടുകാരന്‍
"നന്ദി അളിയാ" പറഞ്ഞു സ്മിത്തിന്റെ തോളില്‍ പിടിച്ച്
കൈ തട്ടി മാറ്റി സ്മിത്ത് ചോദിച്ചു " ആരെടാ നിന്റെ അളിയന്‍?"
മലര്‍ക്കെ തുറന്ന വായുമായി നിന്നൂ കൂട്ടുകാരന്‍!
********
എനിക്കൊന്നും മനസിലായില്ല.....
ReplyDeleteനന്ദി ... എന്റെ ഉള്ളിലെ ആധുനിക കവി കൃതാര്ധനായി!
ReplyDeleteസാഹിത്യകാരന്‍ മാര്‍ ഒക്കെ തിരക്കിലാണ്....എഴുത്ത് മുഴുവന്‍ ഗ്രൂപ്പില്‍ ആക്കി....ഹി ഹി ഹി
ReplyDeleteഅത് തന്നെ ആണ് ഈ കവിതയുടെ ഇതിവൃത്തം !നഷ്ടപ്പെട്ട നമ്മുടെ എഴുത്തുകാരനെ തിരിച്ചു കിട്ടാനായി എഴുതിയതാ!
ReplyDeleteനിന്‍റെ വിഷമം മാറ്റാന്‍ ഞാനൊരു കഥ (കഥ ആണോ എന്നറിയില്ല) ഇപ്പോള്‍ പോസ്റ്റ് ചെയ്യാം.
ReplyDeleteഎവിടെയായിരുന്നു ഈ കുട്ടുകാര്‍ കഴിഞ്ഞ നാളുകളില്‍...
ReplyDeleteഅവനെ തനിച്ചാക്കി അവര്‍ പറന്നകന്നപ്പോള്‍....
അവന്റെ ഉള്ളിലെ വിങ്ങലുകള്‍ അവര്‍ അറിയാതെ പോയി...
ആരും പറന്നില്ല... നിന്റെ കണ്ണുകള്‍ 'മഞ്ഞളിച്ചു' പോയത് കൊണ്ട് നീ ആരെയും കണ്ടില്ല.
ReplyDeleteസ്വന്തം ഗ്രൂപ്പിനെ മറന്നു... സ്വന്തം കൂട്ടുകാരെ മറന്നു...