Friday, March 11, 2011

സമ്മാനം



അസമയത്ത്‌ ആരോ വാതിലില്‍ മുട്ടുന്നത് കേട്ട് ദിലീപ്‌ കണ്ണ് തിരുമ്മി, പിറുപിറുത്തു കൊണ്ട് എഴുനേറ്റു. വാതില്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ്‌ ഉള്ളിലേക്ക് അടിച്ചു കയറി. മുന്നില്‍ കറുത്ത കോട്ട് ധരിച്ച ആരോഗദ്രിഢഗാത്രനായ ഒരാള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു. കൌ ബോയ്‌ ഹാറ്റും കറുത്ത കണ്ണടയും വച്ച ആ രൂപം കണ്ടപ്പോള്‍ ഭയം ക്കൊണ്ട് ദിലീപിന്റെ രക്തം ഉറയുന്നത് പോലെ തോന്നി. വിറക്കുന്ന ശബ്ദതില്‍ അവന്‍ ചോദിച്ചു...”ആരാ...!?”. മേല്ലെതിരിഞ്ഞ ആ രൂപം സ്ലോ മോഷനില്‍ കണ്ണട ഊരി മാറ്റി തിരിഞ്ഞു. മങ്ങിയ വെളിച്ചത്തില്‍ തെങ്ങ പൂള് പോലെ രണ്ടു വരി പല്ലും, കണ്ണുകളും തിളങ്ങി. ദിലീപ്‌ വീണ്ടും ഞെട്ടി “സത്യം പറ നിങ്ങളാര??, എന്തിനാ വന്നെ?”. മറുപടിയായി ഒരു മറുചോദ്യമാണ് വന്നത് “അകതാരെന്കിലും ഉണ്ടോ?”...വിറച്ചു കൊണ്ട് ദിലീപ്‌ പറഞ്ഞു” അകത്തു... അകത്തു ഫ്രാവിന്കൂട് നിന്നും വന്ന എന്റെ അമ്മാവനുണ്ട്, ഇപ്പൊ നല്ല ഉറക്കമാ”. “നന്നായി, ഉറങ്ങിക്കോട്ടെ” ആ കറുത്ത രൂപം മൊഴിഞ്ഞു.

ദിലീപ്‌ ധൈര്യം വീണ്ടെടുത്ത്‌ കൊണ്ട് വരാന്തയിലെ ലൈറ്റ് ഇട്ടു. ഇപ്പോള്‍ പുറത്തു നില്‍ക്കുന്ന ആളുടെ രൂപം വ്യക്തമായി ... സ്മിതൂ !അവന്റെ കണ്ണുകളിലെ ചുവപ്പു നിറം ദിലീപിനെ ഭയപ്പെടുത്തി. മിന്നല്‍ പോലെ സ്മിതു കൊട്ടിനുള്ളില്‍ നിന്നും മെഷീന്‍ ഗണ്‍ പുറത്തെടുത്തു. ഉണ്ടായിരുന്ന ധൈര്യവും ചോര്‍ന്ന ദിലീപ്‌ നിന്ന നില്പില്‍ തുള്ളി വിറച്ചു... “അളിയാ സ്മിതു, ആ കഥ എന്റെയല്ല, എന്റെ കഥ അങ്ങനെയല്ല... നീ ആ തോക്ക് മാറ്റ്.”
“നിനക്കറിയാവുന്ന സ്മിതു പണ്ടേ ഇല്ലാതായി, ഇത് പുതിയ അവതാരം, കാലം സ്പുടം ചെയ്ത ശരീരവും മനസ്സുംമായി കളിയാകിയവരെയും ,അവഗണിച്ചവരെയും കൂടെ നിന്ന് കാലുവരിയവരെയും എനിക്കുണ്ടായ നഷ്ടങ്ങളെ ആഘോഷമാക്കിയവരെയും നിഗ്രഹിക്കാന്‍ വന്ന പുതിയ അവതാരം – സ്മിത്ത്‌... മിസ്റ്റര്‍ സ്മിത്ത്‌, അതാണെന്റെ പുതിയ പേര്.” സ്മിത്ത്‌ പാഞ്ഞു വന്നു ഗ്ലൌസ് ഇട്ട കൈ കൊണ്ട് ദിലീപിന്റെ വായ പൊതി., ഭിതിയിഒട് ചേര്‍ത്ത് പിടിച്ചു, ഉണ്ണികുടവയറില്‍ തണുത്ത ലോഹം സ്പര്‍ശിച്ചപ്പോള്‍ ദിലീപിന് ശ്വാസം നിലച്ചത് പോലെ തോന്നി. അവന്‍ ശക്തി സംഭരിച്ചു ചൂണ്ടു വിരല്‍ ഉയതി കാണിച്ചു.” വാട്ട്‌?” സ്മിത്ത്‌ ചോദിച്ചു, ദിലീപ്‌ വീണ്ടും ചൂണ്ടു വിരല്‍ ഉയര്‍ത്തി. “ ഓ ഒന്നിന് പോണോ?.. പോയിട്ട് വാ”.. “അതല്ല നീ ഇപ്പൊ എന്നെ വേടി വയ്ക്കരുത്, അമ്മാവന് വേടി ശബ്ദം കേട്ടാല്‍ പേടിക്കും. നീ പോയിട്ട് നാളെ വാ”. “ഓ, ഞാനതോര്തില്ല, സോറി” സ്മിത് തോക്ക് മാറ്റി തിരിഞ്ഞു. ദിലീപിന്റെ ശ്വാസം നേരെ വീണു.... മണ്ടന്‍ ഒരു മാറ്റവുമില്ല, ഞാന്‍ പറഞ്ഞത് അത് പോലെ വിശ്വസിച്ചു!.

സ്മിത്ത്‌ പോക്കറ്റില്‍ കൈ ഇട്ടു എന്തോ പുറത്തെടുത്തു. “എന്താ അത്?” ദിലീപ്‌ ആകാംക്ഷയോടെ ചോദിച്ചു. “സൈലന്‍സര്‍, ഈ സൂത്രം തോക്കില്‍ ഫിറ്റ് ചെയ്താല്‍ ശബ്ദം കേള്‍ക്കില്ല.” “അളിയാ...” വിളിചു തീരുംന്നതിനു മുന്‍പ് സ്മിത്ത്‌ വീണ്ടും ദിലീപിന്റെ വായ പൊതി ഭിത്തിയോടു ചേര്‍ത്ത്. സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കൊണ്ട് എസ് ആകൃതിയില്‍ ദിലീപിന്റെ നെഞ്ചത്ത് തുരു തുരാ വേടി വച്ചു. “ ചിരട്ട ഉരക്കുന്ന ശബ്ദതില്‍ സ്മിത്ത്‌ പറഞ്ഞു “ എസ് ഫോര്‍ സ്മിത്ത്‌, ഇത് എല്ലാവര്‍ക്കുമുള്ള എന്റെ സമ്മാനം” വായില്‍ നിന്നും കൈ എടുത്തതും ദിലീപ്‌ അലറി വിളിച്ചു കൊണ്ട് താഴേക്ക്‌ വീണു.

“വായടക്കെടാ പുല്ലേ, മുതുകത്ത് വന്നു തല്ലി അലച്ചു വീണിട്ട് കിടന്നു കാറുന്നോ?... ഇന്ന് നീ ആരെയാട സ്വപ്നം കണ്ടത്?” അനുരാജ് ദിലീപിനെ തള്ളി മാറ്റി കൊണ്ട് ചോദിച്ചു. ““ദിലീപ്‌ കണ്ണ് തിരുമ്മി നെഞ്ചത്ത് ഒക്കെ തപ്പി നോക്കി, “അപ്പൊ വേടി ഉണ്ട?”... ”നൂലുണ്ട!, പോയി കിടന്നു ഉറങ്ങെടാ പോത്തെ” കലി കൊണ്ട അനുരാജ് അവന്റെ പിടലിക്ക് പിടിച്ചു തള്ളി.

8 comments:

  1. ഒരു ഹാസ്യ കഥാപാത്രം ഇവിടെ ജനിച്ചു!

    ReplyDelete
  2. swapnam ethra sambhavabahulamayi..adi kittathathu bhagyam... .pavam dileep.. ha hhaa.. smith .. Mr.smith ...Rahul hats off to u .. .

    ReplyDelete
  3. :)) engine undu maluuu???
    Adutha oru kadhayude panippuayil aanu njangal;....
    thamasikathe malinikku vayikkam :))

    he ehe heheeee

    ReplyDelete
  4. nee veruthe Dileep-ne provoke cheyyandaa... ippo thanne avanu kali moothu pani pidichirikkuvaa...
    blogum pinne ninte oru aniyanum!

    innale avan chodikkuvaa ee blog-inte server evidaanennu!

    ReplyDelete
  5. enthina server thalli pottikkano ha ha ha ha ha ha

    ReplyDelete
  6. അവന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന പ്രതിഭയെ തിരിച്ചരിഞ്ഞിട്ടാണ് അവനെ എല്ലാ കഥകളിലും നായകനാക്കുന്നത്. പക്ഷെ അത് തിരിച്ചറിയാനുള്ള കിട്ണി അവനില്ലാതെ പോയി.

    ReplyDelete
  7. chilarku ingne aanu..mattullvar ormmichale chilarude kazhivukal avarku manasilakku.enthu cheyam????kalabodham ullavanu orma illa, orma ullavanu kalabodham illa.

    ReplyDelete
  8. @അഭി: ഇത് രണ്ടും ഉള്ള നിനക്ക് വിവരവുമില്ല.

    ReplyDelete

Related Posts Plugin for WordPress, Blogger...