Tuesday, May 29, 2012

സ്മൃതി


      കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ മനസിലേക്ക് കൊണ്ട് വന്ന ഒരു സംഭവം പറയാം. കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി അനുഭവിക്കാന്‍ കഴിഞ്ഞ സുഖമുള്ള ഒരു സംഭവം. സുഹൃത്തുക്കളും  ആയി പങ്കു വെക്കണോ എന്ന് ഒരു പാട് തവണ ആലോചിച്ചു, അവസാനം ഇത് ഇവിടെ എഴുതാന്‍ തക്ക ഒരു കാരണം ഉണ്ടായി. അത് ഞാന്‍ വഴിയെ പറയാം.

          ഒരു ദിവസം വീട്ടില്‍ നിന്നും തിരുവനതപുരത്ത് ഭാര്യയും, കുഞ്ഞും കൂടി പോകുന്ന വഴിയില്‍ കലാലയ ജീവിതത്തിലെ ഓര്‍മയും ഒപ്പം അതേപോലെ കലാലയ ജീവിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന അഞ്ചു കുട്ടികളെയും പരിചയപ്പെടാന്‍ ഇടയായി.. പോകുന്ന വഴിക്ക് ഇടയ്ക്കു വച്ച് ഭാര്യ പറഞ്ഞു അവള്‍ക്കു മുട്ട പഫ്‌സ്‌ കഴിക്കണം എന്ന്. എനിക്ക് ആദ്യം അദ്ഭുതം തോന്നി, കാരണം സാധാരണ  അവള്‍ അങ്ങനെ പറയാറില്ല. അങ്ങനെ ഒരു ബേക്കറി കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ കുഞ്ഞുമായി കടയില്‍ കയറി. കയറി ചെല്ലുന്ന റൂമില്‍ നിന്നും അകത്തേക്കുള്ള റൂമില്‍ ഇരിക്കാം എന്ന് ഞങ്ങളോട് കടക്കാരന്‍ പറഞ്ഞു. അകത്തെ റൂമില്‍ നാലു ടേബിള്‍ ഒപ്പം  അതിനുള്ള കസേരകളും ഉണ്ടായിരുന്നു. അതില്‍ ഒരു ടേബിളിനു ചുറ്റും  ഒരു പയ്യനും രണ്ടു പെണ്‍കുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. കയറിയ പാടെ വാവ കടക്കുള്ളില്‍ ഓട്ടം തുടങ്ങി, ഒന്ന് രണ്ടു വട്ടം കുഞ്ഞു കൌണ്ടര്‍ വരെ പോയി, അവിടെ നിന്നും  പിടിച്ചു കൊണ്ടിരുത്തും, ഇതിനിടയില്‍ പഫ്‌സ്‌ ഓര്‍ഡര്‍ ചെയ്തു.

     പഫ്‌സ്‌ വരാന്‍  വെയിറ്റ് ചെയ്യുന്നതിന്റെ ഇടയില്‍ വീണ്ടും വാവ പുറത്തേക്കു ഓടി. ഞാന്‍ അവളെ എടുത്തു തിരിയുമ്പോള്‍ പുറത്തേക്കു നോക്കി, അവിടെ  റോഡിനു എതിര്‍ വശത്തായി മുകളിലേക്ക് കയറി പോകുന്ന വീതിയുള്ള കോണ്‍ക്രീറ്റ്‌ പടികള്‍ കാണാം, പടികള്‍ തുടങ്ങുന്നിടതായി ഒരു കലാലയത്തിന്റെ പേരുള്‍പ്പെടുന്ന ആര്ച്ചും. അവിടെ നിന്നും നോക്കിയാല്‍ മുകളിലേക്ക് പോകുന്ന പടികള്‍ മാത്രമേ കാണുകയുള്ളൂ. കോളേജിന്റെ പേരും ആ  സ്ഥലവും നിര്‍ഭാഗ്യവശാല്‍ ഞാന്‍ മറന്നു പോയി. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വീണ്ടും അവിടെ പോകും, ആ സ്ഥലം ഞാന്‍ നിങ്ങള്ക്ക് പരിചയ പെടുത്തും.

    മകളുമായി വീണ്ടും  ഞാന്‍ അകത്തു കയറി ഇരുന്നു, അപ്പോളേക്കും ഭാര്യ പഫ്‌സ്‌ തിന്നു തുടങ്ങിയിരുന്നു, എനിക്ക് വലിയ താല്പര്യം തോന്നിയില്ല എങ്കിലും, ഭാര്യ പറഞ്ഞു “ നല്ല ടേസ്റ്റ് ഉണ്ട് കഴിക്കു”. അങ്ങനെ ഞാന്‍ അതിലൊരെണ്ണം ടേസ്റ്റ് ചെയ്തു, അവള്‍ പറഞ്ഞത് സത്യമായിരുന്നു  നല്ല ടേസ്റ്റ് ഉള്ള പഫ്‌സ്‌....എനിക്കറിയാം നിങ്ങള്‍ക്കൊക്കെ ആ  ടേസ്റ്റ് ഫീല്‍ ചെയ്യുന്നുണ്ടാവും എന്ന്. അതിന്റെ ഇടയ്ക്കു മോള് ആ  കുട്ടികള്‍ ഇരുന്ന ടേബിള്‍ അടുത്തേക്ക് പോയി, ആ  കുട്ടികള്‍ അവളെ വിളിക്കാനും അവളോട്‌ സംസാരിക്കാനും തുടങ്ങി, ഇതിന്റെ ഇടയ്ക്കു ഞാന്‍ ആ     കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാര്യം കടയില്‍ ഉണ്ടാരുന്ന ചേട്ടന്‍ അവരുമായി നല്ല ജോളി ആയിരുന്നു, ഇടയ്ക്കു അയാള്‍ അവരോടു തമാശ പറയുന്നുണ്ടായിരുന്നു. അവര്‍ മൂന്നു പേരും കൂടി ഒരു ഐസ് ക്രീം ആയിരുന്നു കഴിച്ചു കൊണ്ടിരുന്നത്. ഇടക്കൊരു കുട്ടി പറയുന്നത് കേട്ടു സമയം ആയിരുന്നേല്‍ വീട്ടില്‍ പോകരുന്നു, നല്ല വിശക്കുന്നു  എന്ന്. അപ്പോള്‍ എന്റെ മനസ്സില്‍ ലാനയും, town bakery ഉം ഒക്കെ കടന്നു വന്നു. പല ദിവസങ്ങളിലും ഒരു ഡ്രിങ്ക്സ് വാങ്ങി പകുത്തു കുടിച്ചതും ഒക്കെ ഓര്മ വന്നു. അങ്ങനെ ഓര്‍മ്മകള്‍ മനസ്സില്‍ കൂടി കടന്നു പോകുമ്പോള്‍ മോള് വീണ്ടും counter  അടുത്തേക്ക് ഓടി പോയി. അവളെ എടുക്കാന്‍ വേണ്ടി  ഞാന്‍ അങ്ങോട്ട്‌ ചെന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പുറത്തു നിന്നും കയറി വന്നിട്ട് കൌണ്ടറില്‍ നിന്ന ചേട്ടനോട് പറഞ്ഞു “ചേട്ടാ ഒരു ജ്യൂസ്‌ ഉം രണ്ടു പഫ്സും രണ്ടു സ്ട്രോയും . അതും പറഞ്ഞു അകത്തേക്ക് കയറി. അപ്പോളാണ് അവര്‍ അകത്തിരിക്കുന്ന കുട്ടികളെ കണ്ടത്, വേഗം അതിലൊരു പെണ്‍കുട്ടി തിരിച്ചു കൌണ്ടര്‍ അടുത്ത് ചെന്നിട്ട് പതുക്കെ പറഞ്ഞു ചേട്ടാ ഇപ്പോള്‍ പറഞ്ഞ ഓര്‍ഡര്‍ വേണ്ട എന്ത് വേണം എന്ന് ഞാന്‍ പറയാം. അവര്‍ അകത്തു കയറിയപ്പോള്‍ നേരത്തെ അവിടെ ഇരുന്നതില്‍ ഒരു കുട്ടി ചോദിച്ചു.  “ നിങ്ങള്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്തോ, മറ്റേ കുട്ടി പറഞ്ഞു ഇവള്‍ക്ക് തല വേദനിക്കുന്നു എന്ന് പറഞ്ഞു, അപ്പോള്‍ ഞങ്ങള്‍ ഇറങ്ങി പോന്നു. strike കാണും എന്ന് കരുതി ഞങ്ങളും ഫുഡ്‌ കൊണ്ട് വന്നില്ല. അപ്പോള്‍ കടയിലെ ചേട്ടന്‍ വന്നിട്ട് പറഞ്ഞു എല്ലാര്ക്കും പഫ്‌സ്‌ എടുക്കട്ടെ. ഇത് കേട്ടു വന്നതില്‍ ഒരു കുട്ടി പറഞ്ഞു “ അയ്യോ ചേട്ടാ ചതിക്കല്ലേ, ഇനി ഈ മാസം പോക്കറ്റ്‌ മണി കിട്ടില്ല. ഇപ്പോള്‍ തന്നെ പൈസ ഇല്ല അപ്പോളാണ്. “ അപ്പോള്‍ നേരത്തെ ഇരുന്ന കുട്ടികള്‍ പറഞ്ഞു ഡാ നിങ്ങള്‍ വാങ്ങി കഴിക്കു ഞങ്ങള്‍ കഴിച്ചതാ, അത് മനസിലായി നിങ്ങള്‍ മൂന്നുപേരും കൂടി  കഴിച്ചത് ഈ ഒരു ഐസ്ക്രീം ആയിരിക്കും. ഒരു കാര്യം ചെയ്യാം രണ്ടു ജ്യൂസ്‌ വാങ്ങാം. അങ്ങനെ അവര്‍ പൈസ അഡ്ജസ്റ്റ് ചെയ്തു എന്തൊക്കെ വാങ്ങാം എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു.
         ഇതൊക്കെ കണ്ടും കേട്ടും ഞാനും ഭാര്യയും പരസ്പരം നോക്കി, അപ്പോള്‍ അതില്‍  ഒരു കുട്ടി മറ്റുള്ളവരോട് പറഞ്ഞു പതുക്കെ പറഞ്ഞു  അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ആ കുട്ടി വിചാരിച്ചു കാണും ഇനി നമുക്കും കൂടി ജ്യൂസ്‌ ഷെയര്‍ ചെയ്യേണ്ടി വരുമോ എന്ന്. ഞാന്‍ പതുക്കെ ഭാര്യയോട്‌ പറഞ്ഞു കോളേജില്‍ വച്ച് ഞങ്ങളും ഇതുപോലെ ഒക്കെ ആയിരുന്നു, ആ  ഓര്‍മ്മകള്‍ മനസ്സില്‍ കടന്നു വന്നു, അവ ഞാന്‍ ഭാര്യയോട്‌ പറയുകയും ചെയ്തു. എനിക്ക് തോന്നുന്നു ഈ  കുട്ടികള്‍ കഴിക്കുന്ന പൈസ ഞാന്‍ കൊടുത്താലോ എന്ന്, അപ്പോള്‍ ഭാര്യ പറഞ്ഞു, അങ്ങനെ തോന്നുന്നെങ്കില്‍ കൊടുക്ക്‌. നല്ലതാണു. പക്ഷെ എനിക്ക് അവരോടു അത് ചോദിയ്ക്കാന്‍ ഒരു മടി തോന്നി. ഇങ്ങനെ പല ആലോചനകള്‍ നടക്കുന്നതിന്‍റെ ഇടയില്‍ മകള്‍ അവരുമായി കമ്പനി ആയി, ഒരു കുട്ടി അവളെ എടുത്തു മടിയിലിരുത്തി. അപ്പോള്‍ ഞാന്‍ ഭാര്യയോട്‌  പറഞ്ഞു നീ  അവരോടു ചോദിക്ക് പണം നമ്മള്‍ കൊടുക്കാം, എന്താ വേണ്ടത് എന്ന് വച്ചാല്‍ വാങ്ങി കഴിക്കു  എന്ന്. ഭാര്യ ആദ്യം വിസമ്മതിച്ചു എങ്കിലും പിന്നെ അവള്‍ ചോദിക്കാം എന്ന് പറഞ്ഞു, ഞാന്‍ ചോദിക്കുന്നതിലും നല്ലത് അവള്‍ ചോദിക്കുന്നതല്ലേ എന്ന് ഞാന്‍ പറഞ്ഞു. അവസാനം അവള്‍ ഒരു വിധം  അവരോടു പറഞ്ഞു നിങ്ങള്ക്ക് സ്നാക്സ്‌ ഓഫര്‍ ചെയ്യണം എന്നുണ്ട്, വിരോദം ഇല്ലെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ഫുഡ്‌ ന്‍റെ പൈസ ഞങ്ങള്‍ കൊടുക്കാം. അപ്പോള്‍ അവര്‍ ഒരേ സ്വരത്തില്‍ അത് നിഷേധിച്ചു , ഒരു കുട്ടി പറഞ്ഞു ഞങ്ങളുടെ കയ്യില്‍ പൈസ  ഉണ്ട്, വെറുതെ ഓരോന്ന് പറഞ്ഞതാ. ഭാര്യ വീണ്ടും  അവരെ നിര്‍ബന്ധിച്ചു, പക്ഷെ അവര്‍ തീര്‍ത്തും വേണ്ടാന്ന് പറഞ്ഞു,
     അപ്പോള്‍ എനിക്ക് മനസിലായി അവള്‍ സംഭവം കുളമാക്കും എന്ന്. ഞാന്‍ അവരോടു കാര്യം പറഞ്ഞു നിങ്ങളെ കണ്ടപ്പോളും, നിങ്ങള്‍ പറഞ്ഞത് കേട്ടപ്പോലും ഞാന്‍ എന്റെ കോളേജ് ജീവിതം ഓര്‍ത്തു പോയ്‌. പല ദിവസവും പൈസ ഉണ്ടാകില്ല കയ്യില്‍, ചില ദിവസങ്ങള്‍ ഇതുപോലെ ഷെയര്‍ ചെയ്താണ് ഡ്രിങ്ക്സ് ഉം സ്നാക്സും ഒക്കെ കഴിക്കുന്നത്‌. ഇപ്പോള്‍ ദൈവം സഹായിച്ചു പൈസ ഉണ്ട്. ഇനി ഒരിക്കലും ആ  ദിവസങ്ങള്‍ തിരികെ കിട്ടില്ല. ഇതൊക്കെ ഒരു നിയോഗമാണ് ഞങ്ങള്‍ ഇപ്പോള്‍ ഈ ഷോപ്പില്‍ കയറാനും നിങ്ങളെ കാണാനു ഒക്കെ. മറന്നു കിടനന്ന  കുറെ ഓര്‍മ്മകള്‍ എനിക്ക് നിങ്ങള്‍ തന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ചോദിച്ചത്, മോശമായി ഒന്നും കരുതണ്ട. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന കൂടുതല്‍ നേരവും ശാന്തനായി ഇരുന്ന പയ്യന്‍ പറഞ്ഞു, ചേട്ടാ എനിക്ക് മനസിലായി, പക്ഷെ... ഞാന്‍ പറഞ്ഞു ഇതില്‍ ഒരു പക്ഷേയും ഇല്ല. ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടിയാണു. അപ്പോള്‍ വീണ്ടും ആ  പയ്യന്‍ പറഞ്ഞു എങ്കില്‍ ഞങ്ങള്‍ ഓരോ ജ്യൂസ്‌ കഴിക്കാം. ഞാന്‍ പറഞ്ഞു ഇനി നിങ്ങള്‍ ഒന്നും പറയണ്ട, ഞാന്‍ കടയിലെ ചേട്ടനെ വിളിച്ചു, ചേട്ടാ ഇവര്‍ക്ക് എന്താണ് ഇഷ്ടം എന്ന് ചേട്ടന് അറിയാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് കൊടുക്ക്‌. ചേട്ടന്റെ കണ്ണുകളില്‍ അപ്പോള്‍ ഞാന്‍ ഒരു ബിസിനസ്‌ കാരനെ കണ്ടു, എന്നാലും സാരമില്ല എന്ന് ഞാന്‍ കരുതി. ചേട്ടന്‍ അവര്‍ക്കൊക്കെ എന്തൊക്കെയോ കൊണ്ട് കൊടുത്തു.
     സത്യം പറയാം കൂട്ടുകാരെ അതില്‍ രണ്ടു പെണ്‍കുട്ടികള്‍ ശരിക്കും വിശന്നതയിരുന്നു, അവര്‍ പാവപ്പെട്ട വീട്ട്ടിലെ കുട്ടികള്‍ ഒന്നുമാവില്ല , പക്ഷെ നമുക്കറിയാമല്ലോ അവസ്ഥ, ഇപ്പോള്‍ പണ്ടത്തെ പോലെ അല്ല എങ്കിലും. പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്നും കിട്ടുന്ന പൈസക്ക് ലിമിറ്റ് ഉണ്ടല്ലോ. പ്രത്യേകിച്ച് middle class ഫാമിലി.  പ്രൈവറ്റ് ബസ്സിനു കൊടുക്കാനുള്ള ഒരു രൂപ മാത്രം പോക്കറ്റില്‍ ഇട്ടു കൊണ്ട് കോളേജ് ഇല്‍ പോകാനിറങ്ങിയ അനവധി ദിവസങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ എന്നെ വിളിച്ചു കൊണ്ട് ലാനയില്‍ പോയി എനിക്ക് ഡ്രിങ്ക്സ് & സീഗ്നയും വാങ്ങി തന്നു...അടുത്ത ദിവസം അതെ സമയം ആയപ്പോള്‍ ആ  സുഹൃത്ത്‌ എന്നെ വിളിച്ചിട്ട് പറഞ്ഞു ഇന്ന് നിന്റെ ചിലവാണ് വരൂ ലനയില്‍ പോകാം എന്ന്. തിരിച്ചു വീട്ടില്‍ പോകാനുള്ള അമ്പതു പൈസ അല്ലാതെ ഒന്നും എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അന്നത്തെ എന്‍റെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ല. എന്നാല്‍ ചില ദിവസങ്ങളില്‍ ഏതെന്കിലും ബന്ധുക്കള്‍ ഒക്കെ വരുമ്പോള്‍ തരുന്ന പൈസ കൊണ്ട് വലിയ പണക്കാരനും അകരുണ്ടായിരുന്നു. ഇവ ഒക്കെ ആ അവസരത്തില്‍ എനിക്ക് ഓര്മ വന്നു.


    ആദ്യം ആ കുട്ടികള്‍ക്ക് ചമ്മല്‍ ഫീല്‍ ചെയ്തെങ്കിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് അതെ അര്‍ത്ഥത്തില്‍ മനസിലായി കാണും. അതാകാം അവര്‍ പിന്നീട് സ്നേഹത്തോട് ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ചത്.  ശരിക്കും എന്റെ കണ്ണ് നനഞ്ഞു പ്രിയ കൂട്ടുകാരെ. സത്യം എന്റെ ഭാര്യ ഒരിക്കലും പറയുന്നതല്ല, വഴിയില്‍ നിര്‍ത്തി എന്തെങ്കിലും കഴിക്കാം എന്ന്. എന്റെ വീട്ടില്‍ നിന്നും തിരുവനതപുരത്ത് അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ വഴിയില്‍ എവിടെയും നിര്‍ത്തുന്നത് അവള്‍ക്കു ഇഷ്ടമല്ല. കാരണം എത്രയും വേഗം അവളുടെ അമ്മയുടെ അടുത്തെത്താന്‍ ആണ് അവള്‍ക്കിഷ്ടം. ശരിക്കും അത് ദൈവം കൊണ്ട് തന്ന ഒരു അവസരമായി  അതിനെ കാണുന്നു. ചിലപ്പോള്‍ വായിക്കുന്ന നിങ്ങള്ക്ക്  തമാശ പോലെ തോന്നാം. ഞാന്‍ ഇതൊരു വലിയ സംഭവം ആയി എഴുതിയിരിക്കുന്നു എന്ന്. എനിക്കിത് വലിയ ഒരു സംഭവം ആണ്, അത് ആ  കുട്ടികള്‍ കഴിച്ച പൈസ കൊടുത്തത് കൊണ്ടല്ല. അപ്പോള്‍ എനിക്കുണ്ടായ മാനസിക സന്തോഷം എത്ര വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. എന്റെ ഭാര്യക്ക്‌ അത് ശരിക്കും മനസിലായി എന്ന് തുടര്‍ന്നുള്ള  യാത്രയില്‍ അവളുടെ വാക്കുകളില്‍ കൂടി എനിക്ക് മനസിലായി.


ഞാന്‍ ആ  കുട്ടികളോട് പറഞ്ഞു ഇവിടെ പൈസ നോക്കണ്ട, ഇന്ന് നിങ്ങള്ക്ക് ഇവിടെ ഉള്ള എന്തും ഞാന്‍ വാങ്ങി തരും. അവരും ശരിക്കും സന്തോഷത്തോടെ ആണ് കഴിച്ചത്. ഇനി നേരത്തെ പറഞ്ഞ ആ  കാരണം പറയാം,  അതിലൊരു കുട്ടി കുറെ ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫേസ് ബുക്കില്‍ റിക്വസ്റ്റ് അയച്ചു. പക്ഷെ ഞാന്‍ അതിനെ accept ചെയ്തില്ലയിരുന്നു. കഴിഞ്ഞ ദിവസം ആ കുട്ടി എനിക്കൊരു മെസ്സേജ് അയച്ചു. “ആ സംഭവം മറന്നു പോയത് കൊണ്ടാണോ, അതോ ഫേസ് ഓര്‍കാത്തത് കൊണ്ടാണോ accept  ചെയ്യാത്തത് എന്ന് ചോദിച്ചു, അവര്‍ ഒരുമിച്ച് ഉള്ള സമയം ചിലപ്പോഴൊക്കെ ഞങ്ങളുടെ കാര്യം പറയാറുണ്ട് എന്ന് പറഞ്ഞു. അതുമല്ല ആ കടയിലെ ചേട്ടന്‍ ആരെങ്കിലും വണ്ടി കൊണ്ട് നിര്‍ത്തുമ്പോള്‍ അത് ഞങ്ങളാണോ എന്ന് ആകാംഷയോടെ നോക്കും എന്നും പറഞ്ഞതായി ആ കുട്ടി സൂചിപ്പിച്ചു. ഇങ്ങനെയാണ്” ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, നാം പോലും അറിയാതെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.

Note: തിരിച്ചു പോകുന്ന വഴിയില്‍ ഭാര്യ ചോദിച്ചു, ആ പിള്ളാര്‌ പേഴ്സ് കാലിയക്കാത്തത് കാര്യമായി എന്ന്.

10 comments:

  1. അളിയാ വളരെ നന്നായി എഴുതിയിരിക്കുന്നു. നീ ഒരു സംഭവം ആണ്.

    ReplyDelete
  2. ഇത് പോലെ അനുകമ്പയോടെ പെരുമാറുന്ന വേറൊരു കൂട്ടുകാരന്‍ ഉണ്ട്. പണ്ട് ചെങ്ങന്നൂര്‍ സിറ്റി ബെകറിയില്‍ അവന്‍ ഡ്രിങ്ക്സ് കുടിക്കാന്‍ കയറിയപ്പോള്‍ അവിടെ കുറച്ചു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു... അനുകമ്പ തോന്നിയ അവന്‍ അതില്‍ ഒരു കുട്ടിയ്ടെ ബില്‍ കൊടുക്കാന്‍ സന്നദ്ധനായ്‌ ... നിര്‍ഭാഗ്യവശാല്‍ മൂന്നു പെണ്‍കുട്ടികളും അവനോടു താങ്ക്സ് പറഞ്ഞു പുറത്തിറങ്ങി. ഒരാഴ്ചത്തെ വണ്ടികൂലി എടുത്തു കൊടുത്തു അവന്‍ ആ ബില്‍ പേ ചെയ്തു ... ബാക്കി വന്ന അമ്പതു പൈസയുമായി ഇലവുംതിട്ട ബസ്സില്‍ കയറി... കോളേജില്‍ പോയി സിനിമ കഴിഞ്ഞു ഞാനും ചാണ്ടിയും തിരികെ ബസ്‌ സ്ടാണ്ടില്‍ എത്തിയപ്പോള്‍ ബസിനകത്തു നിന്നും ഒരു കൈ ഞങ്ങളെ മാടി വിളിക്കുന്നു... "അളിയാ ഒരു രൂപ തരാമോ എന്റെ കയ്യില്‍ കാശില്ല " ... ഇത് ആരാണെന്ന് ആര്‍ക്കെങ്കിലും പറയാമോ?

    ReplyDelete
  3. ആരാടാ അത്? ഇലവുംതിട്ട ബസ്സിനു കയറി എങ്കില്‍ തീര്‍ച്ചയായും അത് അവന്‍ മാത്രമായിരിക്കും.....
    ഇവിടെ ഞാന്‍ എന്‍റെ അനുകമ്പ വര്‍ണിക്കാന്‍ അല്ല ഉദേശിച്ചത്....അങ്ങനെ തോന്നിയെങ്കില്‍ എല്ലാ കൂട്ടുകാരും ക്ഷമിക്കുക.....അപ്പോള്‍ മനസ്സിന് തോന്നിയ വികാരം അനുകമ്പ അല്ല, അത് അനുഭവിച്ചാല്‍ മാത്രമേ അറിയൂ കൂട്ടുകാരേ......

    ReplyDelete
  4. അളിയാ,,,,, ഇതു വായിച്ചപ്പോള്‍ ശരിക്കും അതു നേരിട്ട് കണ്ട ഒരു അനുഭുതിയായി തോന്നിപോയി വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചുടുണ്ട്

    ReplyDelete
  5. Daaaa njn ipo aanu ithu kandathu.
    Heart touching. Nee valare bhangy ayee ezhuthy :)
    Ipo njan "LANA" yil aanu :)
    "Rings" order cheyan povva :))

    Ithu enthe njn kanathe poy????

    @rahul: Nee paranja aal..... Smithu anoooo???? atho anoopo??? or Sudeeep????

    ReplyDelete
  6. oru rings enikkum koodi order cheyyada......

    ReplyDelete
  7. നന്ദി Mr. സുധി

    ReplyDelete

Related Posts Plugin for WordPress, Blogger...