പഠിപ്പിക്കലും , പാര പനിയാലും, അടുക്കള പണിയും ഒക്കെ ഒഴിവാക്കി ഒരു ദിവസം പാച്ചു നാട്ടില്‍ പോയിട്ട് വരാം എന്ന് തീരുമാനിച്ചു. ലീവ് അപ്ലിക്കേഷന്‍ എഴുതി കൊടുത്തു. എയര്‍ ഇന്ത്യ ഫ്ലൈറ്റ് മതിയെന്ന് പ്രത്യേകം എഴുതി. അതാകുമ്പോള്‍ പൈസ കുറവായിരിക്കും അല്ലെങ്കില്‍ ചിലപ്പോള്‍ ഇവന്മാര്‍ പൈസ കട്ട് ചെയ്താലോ. ലീവ് അനുവദിക്കുന്നതും കാത്തിരിപ്പായി പാവം പാച്ചു.
രണ്ടു ദിവസത്തിന് ശേഷം ഓഫീസര്‍ വിളിച്ചു ലീവ് അനുവദിച്ച കാര്യം പറഞ്ഞു, വേഗം വന്നു ടിക്കറ്റ് , പാസ്പോര്‍ട്ട് ഒക്കെ വാങ്ങിക്കാന്‍ പറഞ്ഞു. ടിക്കറ്റ് കയ്യില്‍ കിട്ടിയ പാച്ചു ഒന്ന് ഞെട്ടി, അത് എയര്‍ അറേബ്യടെ ടിക്കറ്റ് ആയിരുന്നു. എയര്‍ ഇന്ത്യ ആണ് ചോദിച്ചത് എന്ന് പാച്ചു പറഞ്ഞപ്പോള്‍ ഓഫീസര്‍ പറഞ്ഞു അത് ഇരുപത്തി അഞ്ചു ഫില്‍സ് ഇതിനു കുറവ അതാ ഇതെടുത്തത് എന്ന്. മനസ്സില്ല മനസ്സോടെ പാച്ചു റൂമില്‍ എത്തി വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങി. ഭാര്യക്ക് എന്തേലും പ്രത്യേകിച്ച് വേണോ എന്നറിയാന്‍ ഒന്ന് വിളിച്ചു ചോദിക്കാം എന്ന് കരുതി ഫോണ്‍ എടുത്തു വിളിച്ചു. കാര്യം പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു "ചേട്ടാ ഒരു കാര്യം ചെയ്യ് ഫോണ്‍ കട്ട് ചെയ്തോ, ഞാന്‍ എന്റെ വീട്ടില്‍ വിളിച്ചു ചോദിച്ചിട്ട് എല്ലാം കൂടി ചേര്‍ത്ത് മെയില്‍ ചെയ്യാം." ഫോണില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ചേട്ടന്‍ എന്തേലും മറന്നു പോയാലോ." അതും പറഞ്ഞു ഭാര്യ ഫോണ്‍ കട്ട് ചെയ്തു.
പാച്ചു ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അവന്റെ എല്ലാ ഇ മെയില്‍ അക്കൗണ്ട് കളും ഡിലീറ്റ് ചെയ്തു കട്ടിലില്‍ കയറി കിടന്നു. അങ്ങനെ കിടന്നു അറിയാതെ മയങ്ങി പോയ പാച്ചു ഒരലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ റൂമില്‍ കൂടെ താമസിക്കുന്ന ചേട്ടന്‍ കലി തുള്ളി നില്‍ക്കുന്നു, എന്താ ചേട്ടാ എന്താ പറ്റിയത്, ഇത് കേട്ട ചേട്ടന്‍ " എന്താന്നോ നീ ഇന്നെന്താ ഭക്ഷണം ഉണ്ടാക്കഞ്ഞത്, മനുഷ്യന്‍ ജോലി ചെയ്തു തളര്‍ന്നു ആഹാരം കഴിക്കാന്‍ വരുമ്പോള്‍ ഇവിടെ എന്തേലും വേണ്ടേ. വേഗം പോയി ആ കടയില്‍ നിന്നും എന്തേലും പാര്‍സല്‍ വാങ്ങി വാ, മറ്റുള്ളവര്‍ക്കും കൂടി ഉള്ളത് വാങ്ങിക്കോ ഏല്ലെങ്കില്‍ ചിലപ്പോള്‍ തടി കേടാകും. എല്ലാരും എന്നെ പോലെ അല്ല. പാച്ചു അപ്പോളാണ് ഓര്‍ത്തത് ഇന്നൊന്നും വച്ചില്ലന്നു, നാട്ടില്‍ പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ പിന്നെ മറ്റെല്ലാം മറന്നു പോയി. വേഗം പോയി അവര്‍ക്കുള്ള ആഹാരം വാങ്ങി വച്ചു.
അങ്ങനെ ആ ദിവസം വന്നെത്തി.. പാച്ചു കുളിച്ചു കുട്ടപ്പനായി പെട്ടിയും മറ്റുമായി നാട്ടില്‍ പോകാനിറങ്ങി. ഭാര്യ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പോകാന്‍ ഇറങ്ങും മുന്നേ അങ്ങോട്ട് വിളിച്ചു വരുന്നുണ്ട് വണ്ടി വിടണം എന്ന് പറഞ്ഞു. വിമാനം എത്തുന്ന സമയം പറഞ്ഞു വേഗം ഫോണ്‍ കട്ട് ചെയ്തു. വണ്ടിയില്‍ എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിക്ക് ഭാര്യയുടെ മെസ്സേജ് വന്നു " മെയില്‍ അയക്കുന്നതൊന്നും ചേട്ടന് കിട്ടിയിട്ടുണ്ടാവില്ല, എന്താണെന്നറിയില്ല. എന്നാലും ചേട്ടന്‍ എനിക്കും എന്റെ വീട്ടിലേക്കും വേണ്ടുന്ന സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടാകും എന്നറിയാം. പാച്ചു മനസ്സില്‍ ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. വിമാനം കയറി തിരുവന്തപുരത്ത് ഇറങ്ങി, അവിടെ ഇറങ്ങിയപ്പോള്‍ മനസ്സിലായി എയര്‍ ഇന്ത്യക്ക് വരാതിരുന്നത് നന്നായി എന്ന്. തന്‍റെ വിമാനത്തിന് 2 മണിക്കൂര്‍ മുന്നേ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇത് വരെ എത്തിയില്ല പോലും. അത് തപ്പി ഹെലി കോപ്ടര്‍ ഒക്കെ പോയിട്ടുണ്ട് പോലും, പൈലറ്റ് ന്‍റെ വീട്ടില്‍ വിളിച്ചപ്പോള്‍ അറിഞ്ഞത് ഡ്യൂട്ടി ടൈം കഴിഞ്ഞതിനാല്‍ എവിടെയോ വിമാനം ഇറക്കി പൈലറ്റ് കാമുകന്‍റെ ഒപ്പം പോന്മുടിക്ക് പോയെന്നു. 25 ഫില്‍സ് കുറക്കാന്‍ തോന്നിയ എയര്‍ അറേബ്യക്ക് നന്ദി പറഞ്ഞു പുറത്തേക്കു നടന്നു. പുറത്തൊരു ഉത്സവത്തിന്‍റെ ആളുണ്ടായിരുന്നു എങ്കിലും തന്‍റെ ബന്ധുക്കളെ ഒന്നും കാണാതെ പാച്ചു ഞെട്ടി. അപ്പോള്‍ അടുത്തുള്ള ഡ്രൈവര്‍ നാരായണന്‍ ചേട്ടന്‍ അടുത്ത് വന്നു പറഞ്ഞു ഞാന്‍ കുഞ്ഞിനെ കൊണ്ട് പോകാന്‍ വന്നതാ. എന്റെ സംശയം കണ്ടു ചേട്ടന്‍ പറഞ്ഞു അവരൊക്കെ വന്നിട്ടുണ്ട് ശംഖുമുഖം കടപ്പുറത്ത് നില്‍ക്കുവ, എന്നോട് പറഞ്ഞു കുഞ്ഞിനെ കൂട്ടി വരന്‍. അങ്ങനെ അവിടെ നിന്നും ചേട്ടന്‍റെ പഴഞ്ചന്‍ അമ്പസ്സിടോര്‍ കാര്‍ കയറി അവിടെ എത്തി, ചേട്ടന്‍ ചൂണ്ടി കാണിച്ച ഭാഗത്തെ തന്‍റെ ആള്‍ക്കാരെ തിരഞ്ഞ പാച്ചു കണ്ടത് ചെറിയ ഒരു ആള്‍ക്കൂട്ടമാണ്. പലരെയും വിരുന്നിനു പോയപ്പോള്‍ കണ്ട പരിചയം തോന്നുന്നു. ഇവരൊക്കെ ഈ കാര്‍ ഇലാണോ വന്നത്, അത് കേട്ടു ചിരിച്ചു കൊണ്ട് ചേട്ടന്‍ പറഞ്ഞു അല്ല അവര്‍ വന്ന AC ടെമ്പോ ട്രവെല്ലെര്‍ അല്ലെ ഈ കിടക്കുന്നെ.
സംഭവ ബഹുലമായ ആ ഒരു ദിവസത്തിന് ശേഷം വീട്ടിലെത്തി, ഭാര്യയുടെ പരാതികള്‍ മടുത്തപ്പോള്‍ ഒന്ന് പുറത്തിറങ്ങാം എന്ന് കരുതി ഭാര്യയുടെ മൊബൈല്‍ ഫോണ്‍ എടുത്തു പുറത്തേക്കിറങ്ങി. നടക്കുന്ന വഴിയില്‍ റൂമില്‍ ഉള്ളവരെ വിളിച്ചു പറയാം എന്ന് കരുതി നോക്കിയപ്പോള്‍ ഫോണില്‍ അകെ ഉള്ളത് 27 പൈസ ആണ്. Recharge ചെയ്യാം എന്ന് കരുതി നടക്കുമ്പോള്‍ ആണ് എതിരെ വന്ന ശ്യാമളന്‍ കൈക്കു പിടിച്ചു നിര്‍ത്തിയത്, ശ്യാമളന്‍ ഒപ്പം രണ്ടാം ക്ലാസ്സില്‍ പഠിച്ചതാ. അവനോടു മൊബൈല്‍ എവിടെ recharge ചെയ്യും എന്ന് ചോദിച്ചു. കുളനട പോയി ചെയ്യാം എന്ന് അവന്‍ പറഞ്ഞു. എന്നാല്‍ ആയിക്കോട്ടെ എന്ന് പറഞ്ഞു ഒരു ഓട്ടോ പിടിച്ചു കുളനട പോയി. ശ്യാമളന്‍ പറഞ്ഞത് അനുസരിച്ച് ഡ്രൈവര്‍ ഓട്ടോ ബിവറേജസ് ന്‍റെ മുന്നില്‍ നിര്‍ത്തി. ഇവിടെ ഉണ്ടോ മൊബൈല്‍ റി ചാര്‍ജ് , അപ്പോള്‍ ശ്യാമളന്‍ പറഞ്ഞു പിന്നെ, ഇവിടുന്നു റി ചാര്‍ജ് ചെയ്താല്‍ റോമിംഗ് ഫ്രീ അല്ലെ. അതും പറഞ്ഞു തിരിഞ്ഞപ്പോള്‍ പച്ചുനെ ആരോ പുറകില്‍ നിന്നും തോണ്ടി. തിരിഞ്ഞു നോക്കിയാ പാച്ചു അത്ഭുത പരതന്ത്രനായി പോയി, അത് തങ്കപ്പന്‍ ആയിരുന്നു. പാച്ചുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, പാച്ചു അവനെ കെട്ടിപ്പിടിച്ചു " അളിയാ എത്ര നാളായി നിന്നെ ഞങ്ങള്‍ തിരയുകയാണ് എന്നറിയാമോ? നീ എവിടെയരുന്നു? തങ്കപ്പന്‍: എല്ലാം പറയാം അളിയാ , നീ ആളാകെ മാറി പോയല്ലോ, കുറച്ചു തടി വച്ചല്ലോ. അപ്പോള്‍ പാച്ചു ന്‍റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്നാണ് , ഓണ്‍ ചെയ്തു ചെവിയില്‍ വച്ചപ്പോള്‍ വേണ്ടാരുന്നു എന്ന് തോന്നിപ്പോയി, ഇത് ഭാര്യയുടെ ശബ്ദം തന്നെ ആണോ? " മനുഷ്യ വേഗം എന്റെ ഫോണ്‍ ഇങ്ങട്ട് കൊണ്ട് വാ എനിക്ക് കോമഡി സ്റ്റാര്‍ കണ്ടിട്ട് എസ്‌എം എസ് വോട്ട് ചെയ്യാനുള്ളത. പെട്ടന്ന് വന്നില്ലെങ്കില്‍ എന്‍റെ വിധം മാരും". കേട്ട പാതി കേള്‍ക്കാത്ത പാതി പ്ച്ചു ചാടി ഓട്ടോയില്‍ കയറി വിട്ടോളാന്‍ പറഞ്ഞു, ഓട്ടോ തിരിക്കുന്ന സമയം ശ്യമാലനോട് പാച്ചു പറഞ്ഞു ശ്യാമള അവന്‍റെ ഫോണ്‍ നമ്പര്‍ ഒന്ന് വാങ്ങി വച്ചേക്കണേ... അളിയാ നമുക്ക് പിന്നെ കാണാം.
പാഞ്ഞു പോകുന്ന ഓട്ടോയില്‍ നോക്കി വായും പൊളിച്ചു നില്‍ക്കാനേ പാവം തങ്കപ്പനും ശ്യാമളനും കഴിഞ്ഞുള്ളൂ.
ഹ ഹ ഹ ഹി ഹി ഹി
ReplyDeleteകൊണ്ടുപോകാന്‍ വന്നവര്‍ ശംഖുമുഖം കടപ്പുറത്ത്... ഹി ഹി
ഇതിനിടയിലും പാച്ചു അവന്റെ ഒരു ഫോട്ടോ എടുത്തു...
ReplyDeleteഈ പോസ്റ്റ് കാണാന്‍ വൈകി ... വിശദമായ വിലയിരുത്തലിനു ശേഷം പുതിയ ഒരു കഥ എഴുതാം ... രണ്ടു പ്രവാസികളുടെ കഥ ... അവധിക്കു നാട്ടില്‍ എത്തിയ രണ്ടു പാവം പ്രവാസികള്‍ ...
ReplyDeleteഹി ഹി ഹി
ReplyDeleteഞാനും മറ്റൊരു കഥ കൂടി എഴുതിക്കൊണ്ടിരിക്കുവാ....നീ പോസ്റ്റ് ചെയ്തിട്ടു ഞാന്‍ ചെയ്യാം.... ക്ലൂ ഒന്നും തരില്ല...വായിക്കുമ്പോള്‍ അറിഞ്ഞാല്‍ മതി !
ReplyDelete