"സുന്ദരി പെണ്ണുങ്ങള്‍""'.....
അറിയും തോറും പിടിതരാത്ത മധുരിക്കുന്ന സ്വപ്നം മാത്രം - അലഞ്ഞിട്ടുണ്ട് അവയെ തേടി ഒരുപാട്. അവരാരും അറിഞ്ഞിട്ടില്ല എന്നത് സത്യം. നട്ടുച്ചക്ക് കോളേജ് വരാന്തയില്‍ വായി നോക്കി നിന്നപ്പോള്‍ ഒരു വെളിപാട്, എന്തിനാ..... സുന്ദരിമാര്‍ വളയണം എങ്കില്‍ കുങ്ഫു പഠിക്കണം ഒപ്പം വന്യമായ ആവേശമായി എന്നും മനസ്സിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും ഒരെണ്ണം വാങ്ങണം.
ആഗ്രഹങ്ങളുമായി ചെന്നു കയറിയത് കുങ്ഫു വിദ്വാന്‍ ചെങ്ങന്നൂര്‍ ശശി അണ്ണന്‍റെ മടയില്‍. അണ്ണന്‍ ചോദിച്ചു നീ ആരാണ്? ഞാന്‍ ആരാണ് " പാച്ചുവും, കോവാലനും, ചാണ്ടിയും ഒക്കെ തേടി കൊണ്ടിരിക്കുന്ന അതെ ചോദ്യം. ഞാനാരാണ്? ചോദ്യവും ഉത്തരവും ഒന്നുമില്ല, ഉത്തരം പറയനാണേല്‍ കോളേജില്‍ നിന്നാല്‍ പോരാരുന്നോ. അത് പറ്റാത്ത പണി ആണെന്ന് മനസ്സിലായത് കൊണ്ടാ ഇങ്ങോട്ട് വന്നത്. എനിക്ക് കുങ്ഫു പഠിക്കണം. അപ്പോള്‍ ശശി അണ്ണന്‍ ഒരു ഫ്രഞ്ച് കിസ്സ് ദക്ഷിണ വെക്കാന്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും പേടിയും, അലര്‍ജിയും ഉള്ള ആ വാക്ക് കേട്ടതേ ബുള്ളറ്റു വിട്ടത് പോലെ ഓടി തള്ളി.
ഓടി ചെന്നു കയറിയത് മറ്റൊരു ആശാന്‍റെ മുന്നില്‍, ശ്യാമള അക്കന്‍റെ മോന്‍ സെല്‍വന്‍ ആശാന്‍..... ., വേറെ എന്തെങ്കിലും ദക്ഷിണ ചോദിക്കും മുന്നേ ഷാപ്പും, കനാലും മനസ്സില്‍ വിചാരിച്ചു ഒരു പൈന്‍റ് കുപ്പി പൊട്ടിച്ചു മുന്നില്‍ വച്ച് കൊടുത്തു. പരിശീലനത്തിന്‍റെ മൂന്നാം നാള്‍ ആശാന്‍റെ ആസ്ഥാനത് ചവിട്ടി ആശാനെ കാലപുരിക്കയച്ചു കുറച്ചു മണ്ണും വരി ഇട്ടു പിന്നേം യാത്ര തുടര്‍ന്നു. തുടങ്ങിയിടത്തു തന്നെ വായി നോക്കി നില്‍ക്കാനും വേണം യോഗം, സബരോം കി സിന്ദഗി കധം നഹി ഹോതി ഹെ ഹൈ ഹോ ഹം .....