മനുരാജ് പതിവ് പോലെ
ഓഫീസില്‍ പോകാനിറങ്ങി. ചെരുപ്പ് നോക്കിയപ്പോള്‍ അവനു മനസ്സില്ലായി അത് കൊച്ചു
എടുത്തു എവിടെയോ എറിഞ്ഞിരിക്കുന്നു! ... “മോളൂ, അച്ഛന്‍റെ ചെരുപ്പ് എവിടെ? ... കുട്ടി
പിന്നില്‍ കൈ കെട്ടി നിഷകലന്കമായി അവനെ നോക്കി നിനനു.
“മോളെ അച്ഛന് ജോലിക്ക്
പോകാന്‍ നേരമായി... പറ മോളെ, അച്ഛന്‍റെ ചെരുപ്പ് എവിടെ?
കുഞ്ഞു രണ്ടു കയ്യും
മുകളിലേക്ക് ഉയര്‍ത്തി എന്തോ മുദ്ര കാട്ടി!
“കൊച്ചെ, ഞാന്‍ കാലേ
വാരി നെലത്തടിക്കും, എന്റെ ചെരുപ്പ് എവിടാഡീ ?
കുഞ്ഞു പതുക്കെ അടുക്കളയിലേക്കു നടന്നു, ഫ്രിട്ജിനുള്ളില്‍
വച്ചിരുന്ന ചെരുപ്പു കാണിച്ചു കൊടുത്തു.
മനുരാജ് ചെരുപ്പ്
എടുത്തു. “ഓവന്‍ ഉണ്ടായിരുന്നെങ്കില്‍ ചൂട് ആക്കി എടുക്കാമായിരുന്നു... ഇനി ഇപ്പൊ
അടുത്ത കമ്പനി പര്ച്ചസ് ആവട്ടെ “ അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
പോകുന്ന വഴി അവന്‍
കുഞ്ഞിനെ നോക്കി ഒന്ന് ഇരുത്തി മൂളി “ ഉം ... അപ്പൊ എന്നെ പെടിയോണ്ട് ...”
“പൊദാ” കുഞ്ഞു അവനെ
നോക്കി ഒരു മയവും ഇല്ലാതെ പറഞ്ഞു.
അവന്‍ പതുക്കെ എത്തി
വലിഞ്ഞു നോക്കി ... ഭാര്യ കേട്ടോ? ... കേട്ട് കാണും, കേള്‍ക്കാത്ത മട്ടില്‍ അവിടെ
നിന്നു മുടി ചീകുന്നു... പിന്നെ ... മിസ്സ് ഇന്ത്യ കൊമ്പെടിഷന് പോകുവല്ലേ ...
വച്ചിട്ടുണ്ട് എല്ലാത്തിനും.
********************
“ഹോ ഒരുപാട് താമസിച്ചു”
... കാര്‍ പിന്നിലേക്ക് എടുക്കാന്‍ നോക്കിയപ്പോള്‍ തൊട്ടു പിന്നില്‍ മറ്റൊരു കാര്‍
കിടക്കുന്നു. കാറില്‍ മൊബൈല്‍ നമ്പര്‍ എഴുതി വച്ചിട്ടുണ്ട് ... വിളിച്ചു നാല് തെറി
പറഞ്ഞാലോ?... അല്ലെങ്കില്‍ വേണ്ട വല്ല യൂറോപ്യനും ആനെകില്‍ ...
മുന്‍പിലുള്ള നാല് ഡിവൈടരുകള്‍
ചാടി കടന്നു മനുരാജിന്റെ കാര്‍ മെയിന്‍ റോഡിലെത്തി.
*********************
പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍
ഒതുക്കി അവന്‍ ഓഫീസിലേക്ക് ഓടി കയറി. പക്ഷെ എന്നെത്തെയും പോലെ ഓട്ടോമാറ്റിക്
ഗ്ലാസ് ഡോര്‍ അവന്റെ മുന്നില്‍ തുറന്നില്ല. തുറക്കാത്ത ഗ്ലാസ് ഡോറില്‍ ഇടിച്ചു
തെറിച്ചു താഴെ വീണ മനുരാജ് അതിശയത്തോടെ
ഡോറിലേക്ക് നോക്കി. അപ്പോള്‍ എന്തോ
ഞെരിയുന്ന ശബ്ദം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു – തൊട്ടു പിന്നില്‍ ഒരു
റോബോട്ട് ! .... അവന്‍ ചാടി എഴുനേറ്റു. രോബോട്റ്റ് അവന്റെ അടുത്ത് വന്നു. രണ്ടു
കയ്യും കൊണ്ട് അവന്റെ തല സ്കാന്‍ ചെയ്തു “ ഗുഡ് മോണിംഗ് മനുരാജ് ," നവ് യു മെയ് ഗോ ഇന്‍സൈഡ്" “ റോബോട്ട് മൊഴിഞ്ഞു, അതോടൊപ്പം ഗ്ലാസ് ഡോരും തുറന്നു. അന്തം വിട്ടു
തുറന്ന വായുമായി റോബോട്ടിന്റെ അതെ ചുവടു വെഇപ്പുകളോടെ അവന്‍ ഓഫീസിലേക്ക് കയറി.
“ഗുഡ് മോണിംഗ് മനു ,
എന്താ താമസിച്ചത്?” സഹപ്രവര്‍ത്തകന്‍ കുശലം ചോദിച്ചു.
“ഒന്നും പറയണ്ടാ, രാവിലെ
ലിഫ്റ്റ് കേടായി” മനുരാജ് ഉത്തരം പറഞ്ഞു തീരുന്നതിനു മുന്‍പ് അവന്റെ മുതുകത്ത്
അതി ശക്തമായ ഒരു പ്രഹരം എറ്റു. രണ്ടു കയ്യും കുത്തി നിലത്ത് വീണ അവന്‍ തല തിരിച്ചു
നോക്കി ... അതാ മറ്റൊരു റോബോട്ട് ! ... “കള്ളം പറയുന്നവരെ കണ്ടു പിടിക്കാന്‍
ബോസ്സ് ജപ്പാനില്‍ നിന്നും ഇമ്പോടു ചെയ്ത രോബോട്ടാ” സഹപ്രവര്‍ത്തകന്‍ അവനെ
നോക്കി പറഞ്ഞു. ...” സാധനം കൊള്ളാം, ഇനി ഇവിടെ വല്ലതും ഒക്കെ നടക്കും” അയാള്‍
ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് നടന്നു പോയി.
(തുടരും)