ഓഗസ്റ്റ് മാസത്തിലെ ഒരു വെള്ളിയാഴ്ച.പുറത്തു നല്ല മഴ പെയ്യുന്നു. കാര്യമായ പണികളൊന്നുമില്ലാത്തതിനാല്‍ ഉറക്കം തന്നെ പ്രധാനവിനോദമാക്കി ചാണ്ടി കിടക്കുകയാണ് രാത്രിവൈകും വരെ അറിയാവുന്നതും അറിയാന്‍വയ്യതതുമായ ഭാഷകളിലൊക്കെ പടവും കണ്ടിരിക്കും. രാവിലെ ഭക്ഷണം കിട്ടില്ലന്നു ഉറപ്പുള്ളതിനാല്‍ ഉച്ചകഞ്ഞി ലക്ഷ്യമാക്കി ഉണര്ന്നാല്‍ മതിയല്ലോ...അങ്ങനെ പുലര്‍കാലസുന്ദരസ്വപ്നത്തില്‍ ലയിച്ചിരിക്കുമ്പോഴാണു ദേ... ലവന്‍ പാടിതുടങ്ങി. “രാത്രി ശുഭരാത്രീ, ഇനി എന്നും ശിവരാത്രീ...”..... “മറ്റാരുമല്ല മൊബൈല്‍ തന്നെ. ഫോണിലേക്ക് നോക്കി, ഏതു തെണ്ടിയാണാവോ ഈ രാവിലെ മെനക്കെടുത്താനായിട്ട്. പേരില്ല.. നമ്പര്‍ മാത്രം. എന്തായാലും എടുക്കാം..ചാണ്ടി ഫോണ്‍ എടുത്തു വലിയ ശബ്ദത്തില്‍ തന്നെ ഒരു ഹലോ വെച്ചു കൊടുത്തു. അപ്പുറത്ത് നിന്നും അതിലും വലിയ ശബ്ദത്തില്‍ ഒരു വിളി "@#$%^&*$%#%" അല്‍പ്പം നേരം നിശബ്ദം.. പുറത്തുവരാത്ത ശബ്ദം ഒരു വിധം പുറത്തു കൊണ്ടുവന്നു നേരിയ സ്വരത്തില്‍ ചാണ്ടി ചോദിച്ചു.."ആരാ"ഉടന്‍ മറുപടി കിട്ടി. "സ്റ്റേഷന്‍ നിന്ന്" ."ചാണ്ടിയുടെ മനസ്സില് ഒരു മിന്നല് പിണര്! "സര്‍ അത് ഞാന്‍ അല്ല ഞാന്‍ അവിടെ പോയിട്ടില്ല സര്‍"ചാണ്ടി ആ പറഞ്ഞത് കരച്ചിലിന്‍റെ വക്കോളമെത്തി . അപ്പുറത്തുനിന്നും പൊട്ടിചിരി ആണ് അപ്പോള്‍ ഉണ്ടായത്."അളിയാ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ നിന്നാ ഹ ഹ ഹ ഹി ഹി ഹി" ആ ചിരി യുടെ ഉടമസ്ഥന്‍ സ്വാമി ആണെന്ന് ചാണ്ടിക്ക് മനസ്സിലായപ്പോള്‍ പിന്നെ അവിടെ തെറി വിളിയുടെ അഭിഷേകമാണു നടന്നത്....
ഇത് നമുക്ക് കൊച്ചു കഥകളും കവിതകളും എഴുതാനുള്ള സ്ഥലം. എല്ലാവര്ക്കും ഇവിടെ കഥയും കവിതയും എഴുതാം. സമ്മാനമില്ല, ശമ്പളം ഇല്ല... ചുമ്മാ എഴുതാം!
Download Malayalam Font
Saturday, August 27, 2011
ഫോണ്‍ കോള്‍
ഓഗസ്റ്റ് മാസത്തിലെ ഒരു വെള്ളിയാഴ്ച.പുറത്തു നല്ല മഴ പെയ്യുന്നു. കാര്യമായ പണികളൊന്നുമില്ലാത്തതിനാല്‍ ഉറക്കം തന്നെ പ്രധാനവിനോദമാക്കി ചാണ്ടി കിടക്കുകയാണ് രാത്രിവൈകും വരെ അറിയാവുന്നതും അറിയാന്‍വയ്യതതുമായ ഭാഷകളിലൊക്കെ പടവും കണ്ടിരിക്കും. രാവിലെ ഭക്ഷണം കിട്ടില്ലന്നു ഉറപ്പുള്ളതിനാല്‍ ഉച്ചകഞ്ഞി ലക്ഷ്യമാക്കി ഉണര്ന്നാല്‍ മതിയല്ലോ...അങ്ങനെ പുലര്‍കാലസുന്ദരസ്വപ്നത്തില്‍ ലയിച്ചിരിക്കുമ്പോഴാണു ദേ... ലവന്‍ പാടിതുടങ്ങി. “രാത്രി ശുഭരാത്രീ, ഇനി എന്നും ശിവരാത്രീ...”..... “മറ്റാരുമല്ല മൊബൈല്‍ തന്നെ. ഫോണിലേക്ക് നോക്കി, ഏതു തെണ്ടിയാണാവോ ഈ രാവിലെ മെനക്കെടുത്താനായിട്ട്. പേരില്ല.. നമ്പര്‍ മാത്രം. എന്തായാലും എടുക്കാം..ചാണ്ടി ഫോണ്‍ എടുത്തു വലിയ ശബ്ദത്തില്‍ തന്നെ ഒരു ഹലോ വെച്ചു കൊടുത്തു. അപ്പുറത്ത് നിന്നും അതിലും വലിയ ശബ്ദത്തില്‍ ഒരു വിളി "@#$%^&*$%#%" അല്‍പ്പം നേരം നിശബ്ദം.. പുറത്തുവരാത്ത ശബ്ദം ഒരു വിധം പുറത്തു കൊണ്ടുവന്നു നേരിയ സ്വരത്തില്‍ ചാണ്ടി ചോദിച്ചു.."ആരാ"ഉടന്‍ മറുപടി കിട്ടി. "സ്റ്റേഷന്‍ നിന്ന്" ."ചാണ്ടിയുടെ മനസ്സില് ഒരു മിന്നല് പിണര്! "സര്‍ അത് ഞാന്‍ അല്ല ഞാന്‍ അവിടെ പോയിട്ടില്ല സര്‍"ചാണ്ടി ആ പറഞ്ഞത് കരച്ചിലിന്‍റെ വക്കോളമെത്തി . അപ്പുറത്തുനിന്നും പൊട്ടിചിരി ആണ് അപ്പോള്‍ ഉണ്ടായത്."അളിയാ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ നിന്നാ ഹ ഹ ഹ ഹി ഹി ഹി" ആ ചിരി യുടെ ഉടമസ്ഥന്‍ സ്വാമി ആണെന്ന് ചാണ്ടിക്ക് മനസ്സിലായപ്പോള്‍ പിന്നെ അവിടെ തെറി വിളിയുടെ അഭിഷേകമാണു നടന്നത്....
Subscribe to:
Posts (Atom)