Wednesday, May 25, 2011

Start... Action!!! - Part 1




അപ്പുറത്തെ ഫ്ലാറ്റില്‍ കുക്കര്‍ മൂന്നാമത്തെ വിസില്‍ അടിച്ചപ്പോള്‍ ശാലിനി ഞെട്ടി ഉണര്‍ന്നു!
അപ്പോള്‍ ഒന്നും രണ്ടും വിസിലുകള്‍ ? ... ഇല്ല ശാലിനി കേട്ടില്ല!
ഉപ്പില്ല, മുളകില്ല, പല്ലുതെക്കാന്‍ പേസ്റ്റ് ഇല്ല ... ബ്രഷ് ആണെകില്‍ തോമസ്‌ അച്ചായന്റെ തല തെറിച്ച ചെറുക്കന്‍ എടുത്തു ക്ലോസേടിലിട്ടു ഫ്ലഷും ചെയ്തു... പത്താം ക്ലാസ്സില്‍ തേര്‍ഡ് ക്ലാസ്സ്‌ വാങ്ങിച്ചപ്പോള്‍ അച്ഛന്‍ വാങ്ങിച്ചു തന്ന ബ്രഷ് ആയിരുന്നു.
“ഈശ്വരാ! ... ഞായറാഴ്ച ആയിട്ട് കടയും തുറക്കില്ല.” ഗദ്ഗദം അല്പം ഉറക്കെ ആയി പോയി.
“എന്തിനാടീ രാവിലെ കടയില്‍ പോകുന്നത്?”
“ഒന്നുമില്ല ചേട്ടാ,”
“നീ ചായ എടുക്കു”
“ചായ .... എടുക്കാം ചേട്ടാ”
“എന്താടി ‘ചായ’ കഴിഞ്ഞൊരു വലിച്ചില്‍?”
“അയ്യോ! ഒന്നുമില്ല ചേട്ടാ,.. ചായ അല്ലെ ചേട്ടാ? ഇപ്പൊ കൊണ്ട് വരാം ചേട്ടാ”
“നിന്റെ ചേട്ടാ വിളി എനിക്കത്ര പിടിക്കുന്നില്ല... എന്നെ ആക്കുനത് പോലെ തോന്നുന്നു”
“അയ്യോ ചേട്ടാ, ചേട്ടനെ ചേട്ടാ എന്നല്ലാതെ എന്താ ചേട്ടാ വിളിക്കണ്ടത്?”
“നിന്നേ ഇന്ന് ഞാന്‍ ...” മോഹന് കലി കയറി. കയ്യില്‍ കിട്ടിയത് ടൈം പീസ്‌ ആണ് ,
മൂകിനു നേരെ പാഞ്ഞു വന്ന ടൈം പീസില്‍ നിന്നും ശാലിനി അല്ഭുതകരമായി ഒഴിഞ്ഞു മാറി!
പറന്നു ചെന്ന ടൈം പീസ് മുന്‍ വാതിലില്‍ ഊക്കോടെ ചെന്നടിച്ചു താഴെ വീണു ചിതറി.
അതെ സമയം തന്നെ പുറത്തു വാതിലില്‍ മുട്ടാനായി നീണ്ടു വന്ന ഒരു കൈ ഷോക്ക്‌ അടിച്ചത് പോലെ പിന്നിലേക്ക്‌ തെറിച്ചു. ഒപ്പം ഒരു നിലവിളിയോടെ രണ്ടു ചെറുപ്പക്കാരും!
“ഞാന്‍ മുട്ടിയില്ലെടാ അപോഴേക്കും പടക്കം പൊട്ടുന്ന പോലെ കോളിംഗ് ബെല്‍ അടിച്ചു!”
“ചിലപ്പോ സെന്‍സര്‍ വച്ചിട്ടുണ്ടായിരിക്കും!” അപരന്‍ പറഞ്ഞു. “ഇനി മുട്ടണ്ടാ, നമുക്ക് വിളിക്കാം”
“ചെച്ചീ ................... ചെച്ചീ.....”
“ചെച്ചീ ............................................. ചെച്ചീ.....”
“ശല്യം .... രാവിലെ ഇറങ്ങികൊളും” .... പിറു പിറുത് കൊണ്ട് ശാലിനി മുന്‍ വാതില്‍ തുറന്നു. വാതില്‍ക്കല്‍ നില്‍ക്കുന്നവരെ കണ്ടു അന്ധാളിച്ച ശാലിനി പെട്ടന്ന് വലതു കൈ പിന്നിലോളിപ്പിച്ചു.
“ആരാ?”
“ഞാന്‍ അനൂപ്‌, തിരക്കഥാകൃതാണ്, ഇത് ദിലീപ്‌ - അറിയപ്പെടുന്ന കവിയാണ്”
“എന്നെ അറിയില്ലേ? ദിലീപ്‌ - നമ്മള്‍ ബ്ലോഗ്‌ വഴി പരിചയപ്പെട്ടതല്ലേ?” ദിലീപ്‌ ശാലിനിയുടെ മെമ്മറി റിഫ്രെഷ് ചെയ്തു.
“ആഹാ, ഒട്ടും പ്രതീക്ഷിച്ചില്ല... കയറി വരൂ” “ ചേട്ടാ, ഇങ്ങോട്ട് വന്നെ ദെ ബ്ലോഗില്‍ കവിത എഴുതുന്ന ദിലീപും ഒരു കൂട്ടുകാരനും വന്നിരിക്കുന്നു!” ശാലിനി അകത്തേക്ക് നോക്കി വിളിച്ചു.
അനൂപും ദിലീപും അകത്തു കയറി. അനൂപ്‌ മൂക്ക് വട്ടം പിടിച്ചു ചോദിച്ചു “ ഇവിടെന്താ ഒരു വളിച്ച മണം?”
പരിഭ്രമത്തോടെ ശാലിനി വലതു കൈ വീണ്ടും പിന്നിലേക്ക് ഒതുക്കി.
“അത് മൂട്ടക്ക് മരുന്നടിച്ചതാ”
“എപ്പഴാടീ മരുന്നടിച്ചത്?” മോഹന്‍ ശാലിനിയോടു ചോദിച്ചു കൊണ്ട് അവിടേക്ക് വന്നു. പരിഭ്രമത്തോടെ ശാലിനി ഭര്‍ത്താവിനെ കണ്ണ് കാണിച്ചു. “എന്താ?” മോഹന് മനസ്സിലായില്ല. വീണ്ടും എന്തോ ചോദിയ്ക്കാന്‍ തുടങ്ങിയ മോഹന്റെ കാലില്‍ ശാലിനി ആഞ്ഞു ചവിട്ടി.
“അയ്യോ!” ഒരു നിലവിളിയോടെ മോഹന്‍ ശാലിനിയെ പിടിച്ചു തള്ളി. തളളിന്റെ ശക്തിയില്‍ ശാലിനി പിന്നില്‍ ഒളിപ്പിച്ചു പിടിച്ചിരുന്ന പഴന്ചോറും വളിച്ച സാമ്പാറും താഴെ വീണു ചിതറി.
അനൂപും ദിലീപും പരസ്പരം നോക്കി.
“ഞങ്ങള്‍ പിച്ചക്കാരാനെന്നു കരുതി അല്ലെ? ഇവനോട് ഞാന്‍ പറഞ്ഞതാ ബെല്‍ അടിച്ചാ മതി വിളിക്കണ്ടാ എന്ന്, കേട്ടില്ല”

**********************************

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അനസൂ പ്രോടുക്ഷന്സിന്റെ പുതിയ സീരിയലിനു കഥ എഴുതാമെന്ന് ശാലിനി സമ്മതിച്ചു. തിരക്കഥ അനൂപ്‌ എഴുതും. ആകെയുള്ള എട്ടു ഗാനങ്ങളും ദിലീപ്‌ എഴുതാമെന്നെട്ടു. ആദ്യ ഗാനം ഇപ്പോള്‍ തന്നെ കയ്യിലുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്ക്കും കേള്‍ക്കാന്‍ താല്പര്യംമായി.

“ഒന്ന് പാടൂ ദിലീപ്‌, പ്ലീസ്” ശാലിനി അവനോടു പറഞ്ഞു.
“പാടൂ ദിലീപ്‌” മോഹന്‍ ഒരു കസേര പിടിചിട്ടിരുന്നു.
“ശരി കേട്ടോളൂ” ദിലീപ് സ്വര ശുദ്ധി വരുത്തി.
“രാത്രി ശുഭരാത്രീ, ഇനി എന്നും ശിവരാത്രീ...”
“അയ്യോ ഈ പാട്ട് എവിടെയോ കേട്ടിട്ടുണ്ടല്ലോ!” ശാലിനി ഇടക്ക് കയറി പറഞ്ഞു.
“കുട്ടീ, രാഗം ശ്രദ്ധിക്കണം... രാഗം. കുട്ടി കേട്ടത് പഞ്ചമം ഇത് നിഷാദം”
ശാലിനി ഒന്ന് ഇരുത്തി മൂളി.
“ദിലീപ്‌ എത്ര നാളായി കവിത എഴുതാന്‍ തുടങ്ങിയിട്ട്?” മോഹന്‍ ചോദിച്ചു.
“രണ്ടാഴ്ച ... അല്ല ഇരുപതു കൊല്ലം”
മോഹന്‍ മെല്ലെ എഴുനേറ്റു, ദിലീപ്‌ ഇരുന്ന ഇരുപ്പില്‍ കസേര രണ്ടു അടി പുറകോട്ടു നിരക്കി. അനൂപിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു.
“ഞാനൊന്ന് കുളിച്ചിട്ടു വരാം” മോഹന്‍ അകത്തേക്ക് കയറി പോയി. 
ദിലീപ്‌ ആശ്വാസത്തോടെ കസേര മുന്നിലേക്ക്‌ നിരക്കി നീക്കി.
“ഞാന്‍ ചായ കൊണ്ട് വരാം” ശാലിനി അകത്തേക്ക് പോയി. പഞസാരക്ക് പകരം നിറയെ ഉപ്പിട്ട ചായയുമായി ശാലിനി എത്തി. ഒരു കവില്‍ കുടിച്ചപ്പോലെ രണ്ടു പേരുടെയും മുഖം കോടി. അനൂപ്‌ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ദിലീപ്‌ അവനെ തോണ്ടി. “ഡാ മിണ്ടരുത്, ശാലിനിക്ക് ഫീലിംഗ്സ് ആകും ഇങ്ങനെ ഉള്ള കാര്യങ്ങള്‍ എങ്ങനെ ഡീല്‍ ചെയ്യണമെന്നു ഞാന്‍ കാണിച്ചു തരാം.” ദിലീപ്‌ ശ്വാസം വിടാതെ ഒറ്റ വലിക്ക് ആ ചായ മൊത്തം കുടിച്ചു!.
“നല്ല ചായ, ശാലിനിക്ക് നല്ല കൈപുന്ന്യമാ” അവന്‍ ശാലിനിയെ പുകഴ്ത്തി.
ശാലിനി ചിരിച്ചു കൊണ്ടു അകത്തേക്ക് പോയി.
“കണ്ടോടാ ഇങ്ങനെ വേണം നമ്മള്‍ കാര്യങ്ങള്‍ ഡീല്‍ ചെയ്യാന്‍ . നമുക്ക് കഥ എഴുതി തരാനുല്ലതാ അവരെ പിണക്കരുത്.” അനൂപ്‌ അല്ഭുതതോറെ അവനെ നോക്കി, പിന്നെ അവന്‍ ചായ കുടിച്ച കപ്പു ചരിച്ചു നോക്കി. “എടാ ഭയങ്കരാ!”
“ദിലീപ്‌..” വിളി കേട്ട് രണ്ടു പേരും മുഖമുയര്‍ത്തി നോക്കി. മുന്നില്‍ ചായ പാത്രവുമായി ശാലിനി!
“ദിലീപ്‌ ചായ കൊതിയനാനെന്നു മനസ്സിലായി... ഇത് കൂടി കുടിച്ച്ചോളൂ , ചേട്ടന് ഞാന്‍ വേറെ ചായ ഉണ്ടാക്കാം !” ദിലീപിന്റെ ചായ കപ്പു വീണ്ടും നിറഞ്ഞു ; ദിലീപിന്റെ കണ്ണും!

**************************************

പിന്നീട് അങ്ങോട്ട്‌ തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു.
ഷൂട്ടിംഗ് ലോക്കേഷന്‍ , നടീ നടന്മാര്‍ , പ്രൊഡക്ഷന്‍ കണ്ട്രോല്ലര്‍ അങ്ങനെ എന്തെല്ലാം ശരിയാക്കണം. തന്നെ നായകനാക്കമെന്ന ഉറപ്പിന്മേല്‍ അനുരാജ് പണം മുടക്കാന്‍ തയ്യാറായി. സംവിധാനം താന്‍ ചെയ്യാമെന്ന് സുദീപ്‌ സമ്മതിച്ചു. സീരിയലിന്റെ പേരും തീരുമാനിച്ചു “അമ്മായിക്കൊരു ഉമ്മ”. സീരിയലുമായി ബന്ദ്ധപ്പെട്ടു കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അനൂപിനെയും സുദീപിനെയും ദുബായിലേക്ക് വരുത്തി. അനുരാജ് അതിനു വേണ്ടി ഒരാഴ്ച ലീവ് എടുത് ദുബായ്-ഇല വന്നു തങ്ങി. എല്ലാ എപിസോടിലും നല്ല വലിപ്പത്തില്‍ മിന്നുന്ന അക്ഷരങ്ങളില്‍ ‘നിര്‍മ്മാണം & നായകന്‍ : അനുരാജ്’ എന്ന് എഴുതി കാണിക്കാമെന്നു ധാരണയായി. അവധിക്കു നാട്ടിലേക്ക് പോകുന്ന വിനിഷിന്റെ കയ്യില്‍ അന്‍പതിനായിരം രൂപ കൊടുത്തു വിട്ടു അനുരാജ് – അനുരാജ് ഫാന്‍സ്‌ അസ്സോഷ്യശോന്‍ തുടങ്ങുന്നതിനായി. ഫാന്‍സ്‌ അസോസിഎശന്റെ പോസ്റ്ററം ഫ്ലെക്സ ബോര്‍ഡും പാച്ചുവിനെ കൊണ്ട് ഡിസൈന്‍ ചെയ്യിച്ചു. അതിനു വെന്റി സ്വാമിയേ കൊണ്ടു പല പോസുകളില്‍ ഉള്ള ഫോട്ടോകള്‍ എടുപ്പിച്ചു.

ഷോലെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ അനുസ്മരിപ്പിക്കുന്ന പോസുകളില്‍ സ്വാമി ഫോട്ടോ എടുത്. ഫോട്ടോകള്‍ കണ്ടു അനുരജിന്റെ കണ്ണ് നിറഞ്ഞു.
“നീ എന്തിനാ കരയുന്നത്?” സ്വാമി ചോദിച്ചു.
“മലയാള ദ്രിശ്യ മാദ്ധ്യമ രംഗം ഇത്ര നാളും എന്നിലെ നായകനെ തിരിച്ചറിഞ്ഞില്ല... പക്ഷെ നിങ്ങള്‍ അത് തിരിച്ചറിഞ്ഞു ... ഞാന്‍ എങ്ങനെ നിങ്ങളോട് നന്ദി പറയും?”
അനൂപ്‌ അവന്റെ തോളത് തട്ടി പറഞ്ഞു “ പ്രതിഭകളെ ഒരിക്കലും ഒളിപ്പിച്ചു വയ്ക്കാന്‍ സാധ്യമല്ല .... കാശ് റെഡി അല്ലെ അളിയാ?”

അനുരാജ് അപ്പോള്‍ തന്നെ അയ്യായിരം ദിര്‍ഹം അനൂപിന് അഡ്വാന്‍സ്‌ കൊടുത്തു. കാശ് കൈനീട്ടി വാങ്ങിയ അനൂപിന്റെ കണ്ണ് നിറഞ്ഞു.
“നീ എന്തിനാ കരയുന്നത്?” സ്വാമി ചോദിച്ചു.
“മലയാള ദ്രിശ്യ മാദ്ധ്യമ രംഗം ഇത്ര നാളും എന്നിലെ തിരക്കഥാകൃത്തിനെ തിരിച്ചറിഞ്ഞില്ല... പക്ഷെ നിങ്ങള്‍ അത് തിരിച്ചറിഞ്ഞു ... ഞാന്‍ എങ്ങനെ നിങ്ങളോട് നന്ദി പറയും?”
അനുരാജ് അവന്റെ തോളത് തട്ടി പറഞ്ഞു “ പ്രതിഭകളെ ഒരിക്കലും ഒളിപ്പിച്ചു വയ്ക്കാന്‍ സാധ്യമല്ല .... തിരക്കഥ റെഡി അല്ലെ അളിയാ?”

പെട്ടന്നു ദിലീപ്‌ അന്തരീക്ഷത്തില്‍ എന്തോ എഴുതി എന്തൊക്കെയോ പറഞ്ഞു തുടങ്ങി “ ഒരിക്കലും.... ഒരുനാളും... ഒരിക്കല്‍കൂടി ...... ആ കലാലയം .... സനി സനി പാ... നല്ല നാളുകള്‍ ... കലാലയം.... ആ ...ആ... ആ ...ഒരുനാളും... നിസ നിസ പമ ...”
“മൂന്നാമത്തെ എപിസോടിലെക്കുള്ള ഗാനമാ” അനൂപ്‌ അനുരാജിനോടായി പതിയെ പറഞ്ഞു.

“അളിയാ ദിലീപേ , ഇതാ അയ്യായിരം ദിര്‍ഹം ... അഡ്വാന്‍സ്‌ വച്ചോളൂ “ അനുരാജ് ദിലീപിന്റെ കയ്യില്‍ പണം കൊടുത്തു. പണം വാങ്ങിയ ദിലീപിന്റെ കണ്ണ് നിറഞ്ഞു.
“നീ എന്തിനാ കരയുന്നത്?” സ്വാമി ചോദിച്ചു.
“മലയാള ദ്രിശ്യ മാദ്ധ്യമ രംഗം ഇത്ര നാളും എന്നിലെ ഗാന രചെയ്താവിനെ തിരിച്ചറിഞ്ഞില്ല... പക്ഷെ നിങ്ങള്‍ അത് തിരിച്ചറിഞ്ഞു ... ഞാന്‍ എങ്ങനെ നിങ്ങളോട് നന്ദി പറയും?”
അനൂപ്‌ അവന്റെ തോളത് തട്ടി, അനുരാജും അവന്റെ തോളത് തട്ടി ... ആരും ഒന്നും പറഞ്ഞില്ല.

ഇതെല്ലാം കണ്ടു കപ്പലണ്ടി മുട്ടായി തിന്നു കൊണ്ടിരുന്ന പാച്ചു നീട്ടി മൂളി “ ഉഉം .............................ഉഉം “

**********************************

ഇനിയുള്ള കടമ്പ സംഗീത സംവിധായകനെ കണ്ടെത്തുകയാണ്.  “വ്യത്യസ്തമായ ഒരു സംഗീത ശൈലി ആണ് ഈ സീരിയലിനു ചെറുക.” ദിലീപ്‌ പറഞ്ഞു.
“അതെ നമുക്ക് ഇതൊരു വ്യത്യസ്തമായ സീരിയല്‍ ആക്കണം” അനൂപ്‌ പിന്താങ്ങി
പല പേരുകളും ഉയര്‍ന്നു വന്നു. ആര്‍ക്കും പക്ഷെ തൃപ്തി ആയില്ല. ഒടുവില്‍ സ്വാമി നാട്ടില്‍ നിന്നും പുതിയ ഒരു മ്യൂസിക്‌ ഡയരക്ടരെ കൊണ്ട് വരാമെന്നു എട്ടു. മ്യൂസിക്‌ ഡയരക്ടര്‍ വരുന്നതിനു മുന്‍പായി ദിലീപ്‌ പുതിയ മൂന്നു പാടുകള്‍ കൂടി എഴുതി.

ഇന്നാണ് പുതിയ മ്യൂസിക്‌ ഡയരക്ടര്‍ എത്തുന്ന ദിവസം.. എല്ലാവരും അനുരാജ് വാടകൈക്ക് എടുത്ത ഫ്ലാറ്റില്‍ ആകാംഷയോടെ കാത്തിരിപ്പായി. സ്ടിബിയും ബിജോയിയും കൂടി എയര്‍പോര്‍ട്ടില്‍ പോയിരിക്കുകയാണ് അയാളെ കൂട്ടി കൊണ്ട് വരാന്‍ ... ഉച്ചയോടെ എത്തുമായിരിക്കും.. അവര്‍ കാത്തിരുന്നു മടുത്തു. രണ്ടു മണി ആയപ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു. സ്വാമി എഴുനേറ്റു അകത്തെ മുറിയിലേക്ക് പോയി. അനൂപ്‌ ഓടി പോയി വാതി തുറന്നു. സ്ടിബിയും ബിജോയിയും അകത്തേക്ക് കയറിവന്നു.
“ആളെവിടെ?” അനൂപ്‌ ആകാംക്ഷയോടെ ചോദിച്ചു.
“അവിടെങ്ങും അയാളെ കണ്ടില്ല” ബിജോയി അസ്വസ്ഥനായി പറഞ്ഞു.
“എയര്‍പോര്‍ട്ടില്‍ തിരക്കിയപ്പോള്‍ അയാള്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞു. പിന്നെ ഇതിലെ പോയി എന്ന് ഒരു വിവരവുമില്ല. ഞങ്ങള്‍ അവിടെല്ലാം തിരഞ്ഞു.” സ്ടിബി പറഞ്ഞു. സ്വാമി പുറത്തു വന്നു. അവന്റെ മുഖം അസ്വസ്ഥമായിരുന്നു.
അനുരാജ്  സ്വാമിയോട് തട്ടികയറി “ ഇങ്ങനെ ഉത്തരവടിതമില്ലതവരെ നമ്മള്‍ എങ്ങനെ ഈ ജോലി ഏല്‍പ്പിക്കും?”
സ്ടിബി അവനെ സമാധാനിപ്പിച്ചു “നീ ഒന്ന് അടങ്ങു, നമുക്ക് ഒന്നൂടെ അന്വേഷിക്കാം, വാടാ ബിജോയി നമുക്ക് ഒന്നൂടെ പോയി നോക്കാം”
“നീ തന്നെ പോയാ മതി .എനിക്ക് വല്ലോം തിന്നണം.” ബിജോയി അടുക്കളയിലേക്കു കയറി.
“ഞാന്‍ വരാം” സ്വാമി സ്ടിബിയോടൊപ്പം പോകാന്‍ തയ്യാറായി. അവര്‍ പോകാനായി തിരിഞ്ഞപ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു. ഒരു നിമിഷം സംശയിച്ചു നിന്ന സ്വാമി വീണ്ടും അകത്തെ മുറിയിലേക്ക് പോയി. അനുരാജ് ആകാംഷയോടെ വാതില്‍ തുറന്നു.
മുന്നില്‍ ...
കൌ ബോയ്‌ ഹാറ്റ്‌..
കൂളിംഗ് ഗ്ലാസ്‌...
കയില്ലാത്ത ബനിയന്‍...
ബര്‍മുടാ...
അഡിഡാസ് ഷൂസ്...
അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ തോളത് കയ്യിട്ടു വിടര്‍ന്ന ചിരിയോടെ അയാള്‍ ... മ്യൂസിക്‌ ഡയരക്ടര്‍!
ഫിലിപ്പിനോയുടെ തോളില്‍ നിന്നും കയ്യെടുത്തു അയാള്‍ അനുരാജിന് ഷെയ്ഖ് ഹാന്‍ഡ്‌ കൊടുത്തു...
“ഞാന്‍ അനൂ ചന്ദ്രന്‍ - മ്യൂസിക്‌ ഡയരക്ടര്‍”

അനുരാജ് അറിയാതെ വാ തുറന്നു കുറെ നേരം നിന്ന്.
“ ഇവര്‍?” പെണ്‍കുട്ടികളെ ചൂണ്ടി സ്ടിബി ചോദിച്ചു.
“സില്ലി ഗേള്‍സ്‌ ... എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ടതാ ... ചക്കപ്പഴം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ എന്റെ കൂടെ പോന്നു... ഇവിടെ എന്തെങ്കിലും പഴം കാണുമോ ?... ഇല്ലെങ്കില്‍ ഞാന്‍ പെട്ട് പോകും.”

അനൂ അകത്തേക്ക് കയറി. പിന്നാലെ പെണ്‍കുട്ടികളും.
അകത്തേക്ക് വന്ന ആളെ കണ്ടു ദിലീപ്‌ ഞെട്ടി. അവന്‍ അയാളെ തറപ്പിച്ചു നോക്കി. വിശ്വാസം വരാത്തത് പോലെ പിന്നെയും പിന്നെയും കണ്ണ് ചിമ്മി നോക്കി. അവന്റെ കണ്ണുകളില്‍ തീ പാറി . അനൂ ദിലീപിനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു .... കഴിഞ്ഞില്ല.
പെട്ടന്ന് ദിലീപ്‌ ഉറക്കെ അലറി “ എടാ സ്വാമീ! ... ഇറങ്ങി വാടാ പുറത്തു”

(തുടരും)


Thursday, May 5, 2011

നഷ്ടപ്രണയം



രാവിലെ കുളി കഴിഞ്ഞു കണ്ണാടിയുടെ മുന്നില്‍ നിന്ന് എങ്ങനെ ഒക്കെ
ചികിയിട്ടും മുടി ഉദ്ദേശിച്ച രിതിയില്‍ ഇരിക്കുന്നില്ല. "നശിച്ച
ചുരുളന്‍ മുടി " മനസ്സില്‍ പറഞ്ഞു. ഒരു വിധത്തില്‍ മുടി നേരെ ആക്കി.
ചന്ദനം നെറ്റിയില്‍ തൊട്ടു.കണ്ണടച്ചു ഒരു നിമിഷം
"ഗുരുവായൂരപ്പാ കാക്കണേ ഇന്നെങ്കിലും കാര്യം നടക്കണേ" .
അപ്പോള്‍ അമ്മ വിളിച്ചു ചോദിക്കുന്നു
"ഒരുക്കം കഴിഞ്ഞില്ലെടാ? പെണ്ണുങ്ങളെക്കള്‍ കഷ്ടമാണല്ലോ".
"അമ്മക്ക്പെണ്ണ് ഇല്ലാത്തതിന്‍റെ വിഷമം ഇതോടെ മാറിയില്ലേ" എന്ന് തിരിച്ചുചോദിച്ചു.
വീണ്ടും കണ്ണാടിയില്‍ നോക്കി ഇനിയും താമസിച്ചു കുടാ ഇന്ന് തന്നെ അവളോടെ പറയണം.
" എനിക്ക് കുട്ടിയോടെ ഒരു കാര്യം പറയാനുണ്ട് എനിക്ക് കുട്ടിയെ
ഇഷ്ട്ടമാണ്. എന്നെ ഇഷ്ട്ടമാണങ്കിലും അല്ലെങ്കിലും നാളെ മറുപടി പറയണം."
പറയയെണ്ട ഈ കാര്യം കുറെ തവണ മനസ്സില്‍ പറഞ്ഞു.ആത്മവിശ്വാസത്തോടെ
വിട്ടില്‍ നിന്നും ഇറങ്ങി.അപ്പോള്‍ അമ്മയുടെ ചോദ്യം
"ഇന്ന് എക്സാം ഉണ്ടോ"
"ഇല്ല" ഞാന്‍ മറുപടി പറഞ്ഞു.
പതിവില്ലാതെ നിന്റെ പ്രാര്‍ത്ഥന കണ്ടു ചോദിച്ചതാ. അമ്മക്ക് ഓരോന്നു
ചോദിയ്ക്കാന്‍ കണ്ട നേരം.ബസ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഓര്‍ത്തു
എന്നാണ് .അവളെ ആദ്യമായി കണ്ടത് .പ്രീ ഡിഗ്രി ഫസ്റ്റ് ഇയര്‍ ക്ലാസുകള്‍ ‌
തുടങ്ങിയ ദിവസങ്ങള്‍ പുതിയ കുട്ടികളെ പരിചയപെടാന്‍ ഇറങ്ങിയാതാണ് ഞാനും
കുട്ടുകരും. പെണ്‍കുട്ടികള്‍ കുടുതല്‍ ഉള്ള ഒരു ക്ലാസ്സ്ന്റെ മുന്നില്‍
എത്തിയപ്പോള്‍ അവിടേക്ക് കയറാന്‍ ഒരു മടി തോന്നി.എന്നാല്‍ കൂടെ
ഉണ്ടായിരുന്നവന്മാര്‍ എന്ത് പെട്ടന്ന്‍ ആണ് അതിനുള്ളില്‍ കയറി
കളഞ്ഞത്.ഒറ്റക്കായ ഞാന്‍ തിരിച്ചു പോകാനായി തിരിഞ്ഞപ്പോള്‍ വരാന്തയിലുടെ
സുന്ദരി ആയ ഒരു പെണ്‍കുട്ടി നടന്നു വരുന്നു ആദ്യ കാഴ്ചയില്‍ തന്നെ ആയിരം
ദീപാരാധ തൊഴുന്ന സുഖം ഞാന്‍ അറിഞ്ഞു.എന്‍റെ മിഴി ചിമ്മാതെ അവള്‍ എന്‍റെ
കണ്‍ മറയില്‍ നിന്നും അകലുന്നത് വരെ ഞാന്‍ അവളെ തന്നെ നോക്കി നിന്നു .
അവള്‍ ആ പോക്ക് പോയത് എന്‍റെ ലതും കൊണ്ടായിരുന്നു…. “ഹാര്‍ട്ട്‌”!!
അവളുടെ രൂപം എന്‍റെ കണ്മുന്നില്‍ നിന്നും മായുന്നില്ല,. ക്ലാസില്‍
ഇരുന്നപ്പോഴും എന്‍റെ കണ്മുന്നില്‍ അത് തന്നെയായിരുന്നു,പിന്നിടെ ഉള്ള
ദിവസങ്ങളില്‍ അവളുടെ വഴികളില്‍ എന്‍റെ സാന്നിധ്യം ഉറപ്പിച്ചു.എന്നെ
കാണുമ്പോള്‍ എല്ലാം നുണക്കുഴികള്‍ വിടര്‍ന്ന അവളുടെ മനോഹരമായ പുഞ്ചിരി
എനിക്ക് തരാന്‍ അവള്‍ മടിച്ചില്ല‌ , ‌ പക്ഷെ മനസ്സില്‍ ഉള്ള ഇഷ്ട്ടം
അവളോടെ തുറന്നു പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ പറയാന്‍ വേണ്ടിയാണ് അവളും
കാത്തിരിക്കുന്നത് എന്ന് തോന്നുന്ന രിതിയില്‍ ആയിരുന്നു അവളുടെ നോട്ടവും
ചിരിയും അവള്‍ക്ക്‌ എന്നോട് ഇഷ്ട്ടം ഉണ്ടന്നുള്ള കാര്യം ഉറപ്പാണ്‌.
അങ്ങനെ ആലോചിച്ചു നിന്നപ്പോള്‍ ബസ്സ് എത്തി.‌
കോളേജ് യില്‍ എത്തിയപ്പോള്‍ സംഭരിച്ചുവച്ചിരുന്ന ധൈരൃം മുഴുവന്‍
ചോര്‍ന്നു പോകുന്നത് പോലെ ഒരു തോന്നല്‍..പെണ്‍കുട്ടികളെ കാണുമ്പോള്‍ ഒരു
വിറയല്‍.പെണ്‍കുട്ടികളെ കാണുമ്പോള്‍ ഉണ്ടാകുന്ന ഈ വിറയല്‍ എന്തുകൊണ്ട്
ആണന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിട്ടില്ല.ഒരിക്കല്‍ കള്ളുഷാപ്പില്‍
ഇരുന്നപ്പോള്‍ ദിലീപും രാഹുലും കുടി പറഞ്ഞതാ
"നീ ഒരു ഡോക്ടര്‍ടെ അടുത്ത് പോയി നോക്ക്" എന്ന്
.അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വിനീഷും അനുരാജും.അന്ന് അവന്മാരെ ചീത്ത
വിളിച്ചതിനെ കയ്യുംകണക്കും ഇല്ല. ഒരുവിധം ക്ലാസ്സ്‌യില്‍ കയറി.ജനലിലുടെ‌
പുറത്തേക്ക് നോക്കി. അവിടെ എങ്ങും കാണുന്നില്ല.സധാരണ ഇവിടെ
കാണാറുള്ളതാണ്. ക്ലാസ്സ്‌ തുടങ്ങാന്‍ ബെല്‍ അടിച്ചു. ക്ലാസ്സില്‍ കടിച്ചു
പിടിച്ചു ഇരുന്നു.തനിക്ക് ഇഷ്ട്ട്മായിരുന്ന കുറുപ്പ് സാറിന്റെയും
സുശീലന്‍ സാറിന്റെയും ക്ലാസുകള്‍ അറു ബോര്‍ ആണെന്ന് തോന്നിയ നിമിഷങ്ങള്‍.
ഇതിടയില്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു മിന്നായം പോലെ കണ്ടു. ആ
പെണ്‍കുട്ടി. മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തു. ക്ലാസ്സ്‌ ഒന്ന്
കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. മനസ്സില്‍ ഉള്ളത് തുറന്നു
പറയാന്‍ ഉള്ള ആവേശം. ക്ലാസ്സ്‌ കഴിഞ്ഞു. ധൈരൃം സംഭരിച്ചു ആ
പെണ്‍കുട്ടിയുടെ ക്ലാസ്സ്‌ന്റെ ജനാലാക്ക് അടുത്തക്ക് നീങ്ങി. അവിടെ
എത്തിയപ്പോള്‍ നെഞ്ചിടിപ്പ് കു‌ടി.ആ പെണ്‍കുട്ടിയെ വിളിക്കാന്‍ ആയി
നാവ്പൊങ്ങി. "സി....ആദ്യത്ത്‌ അക്ഷരം മാത്രം പുറത്തു വന്നുള്ളൂ.
അപ്പോള്‍അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ കൂടെ
ഡിഗ്രിക്കെപഠിക്കുന്ന ഒരുത്തന്‍. അവള്‍ അവനോടെ ചേര്‍ന്ന്
ഇരിക്കുന്നു.അവളുടെ ഒരു കയ്യില്‍ അവന്‍ തലോടുന്നു.എനിക്ക് അവിടെ നിന്നും
അനങ്ങാന്‍ കഴിയുന്നില്ല.എന്റെ കാലുകള്‍ക്ക് ചലനശേഷി നഷ്ട്ടമായ്തുപോലെ.
ഇടക്കെ എപ്പോഴോ അവള്‍ ഒന്ന് തിരിഞ്ഞു നോക്കിയത് എന്റെ മുഖത്തേക്ക്
ആയിരുന്നു എന്നെ നോക്കി അവളുടെ ചുണ്ടുകളില്‍ ഒരു ചിരി ഉണ്ടായി. നേരത്തെ
പറഞ്ഞിരുന്നുവെങ്കില്‍ കിട്ടുമായിരുന്നല്ലോ എന്നാ ഒരു ഭാവം അവളുടെ
മുഖത്ത് ഉണ്ടായിരുന്നോ.അറിയില്ല.എല്ലാം നഷ്ട്ടപെട്ടു ക്ലാസ്സ്‌ലേക്ക്
തിരിച്ചു നടന്നു.അറിയാത് മുകളിലേക്ക് നോക്കി മനസ്സ് ഒന്ന് തേങ്ങി.
"എന്റെ കൃഷ്ണാ എന്നോടെ ഇതു വേണമായിരുന്നോ"


(ഗുണപാഠം: ചെയ്യണ്ട കാര്യം അതാത് സമയത്ത് ചെയ്യുക.)

Monday, May 2, 2011

സ്മിതൂ - My Friend


ഗ്രാമത്തിന്റെ പോന്നോമാനയാം സ്മിതൂ
ഐശ്വര്യം തുളുമ്പും വദനവും
തിളങ്ങും കണ്‍കളില്‍ നിറയും സ്നേഹവും
ആര് കണ്ടാലും നോക്കും എന്റെ
സ്വന്തമാം കൂട്ടുകാരന്‍ സ്മിതൂ.
സ്നേഹിതാ നിയാണെന്‍ പ്രചോദനം
നീയാണെന്‍ മനസ്സില്‍ പതിഞ്ഞ നായകന്‍
നിനക്ക് തുല്യം നീ മാത്രം. 

തിരിച്ചറിയൂ നിന്റെ ശക്തി
നീയാണ് ജവാന്‍; ധീരനാം ജവാന്‍
വിടരുത് ഒരുവനെയും ; നിന്നെ 
പരിഹസിച്ച ഫ്രാവിന്കൂടുകാരനെയും
നിന്നെ ചതിച്ച സീരിയല്‍ ഭ്രാന്തനേയും
തിരിച്ചറിയൂ കള്ള 'സ്വാമി'മാരെയും
മറക്കരുതാ മുഖങ്ങള്‍ ; നിന്റെയുള്ളില്‍
ജ്വാലയായി എരിയണം എന്നുമോരു
ജവാന്റെ ആത്മ ധൈര്യം.

എന്തിനു കാത്തിരിക്കുന്നു നീ
ഉണരൂ , പൊടി തട്ടി എടുക്കൂ നിന്റെ
തീ പറക്കും മെഷീന്‍ ഗണ്‍ .
ചക  ചകാ ചിതറട്ടെ ഉണ്ടകള്‍ നാലുപാടും
കിടുക്കോ കിടുക്കോ ഒടിയട്ടെ നിന്റെ
ശത്രുക്കളുടെ എല്ലുകള്‍
കഥയായി, കവിതയായി  നിനക്കൊരു
മാര്‍ഗ്ഗ ദര്‍ശിയായി എന്നുമുണ്ടാകും
നിന്റെയോപ്പം നല്ലവനാം തോഴന്‍... ഈ ഞാന്‍ 
വെക്കെടാ വേടി എന്നുറക്കെ പറയുവാന്‍
എന്നുമുണ്ടാകും നിന്റെ പിന്നില്‍
നിന്റെയോപ്പം നല്ലവനാം തോഴന്‍... ഈ ഞാന്‍ 

Related Posts Plugin for WordPress, Blogger...