Saturday, April 30, 2011

ഒരു പ്രണയ ദുരന്തം



സീന്‍ 1: കോളേജ് സ്റ്റോപ്പ്‌

അനൂപും സ്മിതുവും എന്തോ വലിയ ചര്‍ച്ചയിലാണ്.
സ്മിതു:എടാ എനിക്ക് അവളെ മറക്കാന്‍ പറ്റുന്നില്ലടാ
അനൂപ്‌:എടാ അതിനു ഞാന്‍ എന്ത് ചെയ്യണം എന്നാ നീ ഈ പറയുന്നത്
സ്മിതു: നീ എങ്ങനെ എങ്കിലും ഇതു അവളോടെ പറയണം
അനൂപ്‌:എനിക്ക് എങ്ങും വയ്യ നീ വേറെ ആരോടെങ്കിലും പറ എനിക്ക് വയ്യ.
സ്മിതു:എടാ നീ ഇങ്ങനെ പറയാതെ.നിന്‍റെ പ്രിയപ്പെട്ട കുട്ടുകാരന്‍ അല്ലെ ഞാന്‍.... നിനക്ക് ഞാന്‍ ഒരു യമഹ വാങ്ങി തരും
അനൂപ്‌: നീ പറഞ്ഞു പറ്റിക്കരുത്.
സ്മിതു: ഇല്ലളിയാ.ഞാന്‍ നിന്നെ പറ്റിക്കുമോ?
അങ്ങനെ അനൂപിനെ കൊണ്ട് സ്മിതു കോളേജില്‍ലേക്ക് നടന്നു.


സീന്‍ 2: ഫ്സറ്റ്‌ ഇയര്‍ ക്ലാസ്സ്‌ന്‍റെ വരാന്ത

അനൂപും സ്മിതുവും ആ പെണ്‍കുട്ടിയുടെ ക്ലാസ്സ്ന്റെ മുന്‍പില്‍ നിലയുറപ്പിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരി ആയ ആ പെണ്‍കുട്ടി.(അകാലത്തില്‍ പോലിഞ്ഞു പോയ ഒരു സിനിമ താരത്തിന്റെ പേര് ആണ് അതിന്) വരാന്തയിലുടെ ക്ലാസ്സ്‌ യില്‍ കയറാനായി നടന്നു വരുന്നു.അനൂപിനെ മുന്നിലേയ്ക്ക് തള്ളി വിട്ടു സ്മിതു ഭിത്തിയുടെ മറവിലക്ക് മറഞ്ഞ്‌ ശ്വാസം അടക്കി പിടിച്ചു നിന്നു.ആ പെണ്‍കുട്ടി അനൂപിന്‍റെ മുന്‍പില്‍ എത്തി .അവള്‍ അവനെ നോക്കി ചിരിച്ചു.
അനൂപ്‌:എനിക്ക് ഒരു കാര്യം പറയനുണ്ട്
പെണ്‍കുട്ടി: എന്താണ് അനൂപ്ചേട്ടാ
അനൂപ്: എനിക്ക് നിന്നെ ഇഷ്ട്ടമാണ്...I LOVE YOU
ആ വാക്കുകള്‍ കേട്ട് പെണ്‍കുട്ടി നാണത്തോടെ തലയും കുനിച്ചു ക്ലാസ്സ്‌ ലേക്ക് ഓടി പോയി.അനൂപ് തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച.ബോതം ഇല്ലാതെ തറയില്‍ കിടക്കുന്ന സ്മിതുവിനെ ആണ്.

സീന്‍ 3: നെടുവരംകോട് കള്ളു ഷാപ്പ്‌.

പകുതി കുടിച്ച മുന്ന് കുപ്പി കള്ളും കയ്യില്‍ പിടിച്ചു മുന്ന് പേര്‍.
ഒന്ന് സ്മിതു തന്നെ..അവന്‍റെ ഇരുവശങ്ങളിലായി രാഹുലും അഭിയും
സ്മിതു: അവന്‍ എന്നെ ചതിച്ഛടാ.
അഭി: സ്മിതു നീ വിഷമിക്കണ്ട നമുക്കെ എന്തങ്കിലും വഴി ഉണ്ടാക്കാം
സ്മിതു: ഇന്ന് ഞാന്‍ അവനെ കൊല്ലും.
രാഹുല്‍:അളിയാ നീ അവനെ കൊല്ലുകയോ തിന്നുകയോ എന്ത് വേണമങ്കിലും ചെയ്തോ.പക്ഷെ എനിക്ക് ഒന്നുമായില്ല.നീ ഒരു കുപ്പിക്ക് കുടി പറ.
അങ്ങനെ ഓരോ കുപ്പി കള്ളും കുടി കുടിച്ചശേഷം അവര്‍ മുവരും അവിടെ നിന്നും ഇറങ്ങി.


സീന്‍ 4: മാമ്മന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെങ്ങന്നൂര്‍.

ഹോസ്പിറ്റലിന്‍റെ രണ്ടാം നിലയിലെ നാലാമത്തെ മുറിയില്‍ രണ്ടു കൈയിലും രണ്ടു കാലിലും പ്ലാസ്റ്റര്‍ ഇട്ടു അനൂപ് കിടക്കുന്നു.

സീന്‍ 5: പ്രിന്‍സിപ്പലിന്‍റെ റൂം.

പ്രിന്‍സിപ്പാള്‍ ഒരു കവര്‍ സ്മിതുവിനു നീട്ടുന്നു.സ്മിതു നിറകണ്ണുകളോടെ തനിക്കുള്ള പതിനഞ്ചു ദിവസത്ത് സസ്‌പെന്‍ഷന്‍ അടങ്ങിയ ആ കവര്‍ വാങ്ങി പുറത്തേക്കു വരുന്നു.

Tuesday, April 19, 2011

അറിയാതെ



പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. ദിലീപും സ്വാമിയും പരിവാരങ്ങളും പഴയ ഫോര്‍ത്ത്‌ ഗ്രൂപ്പ് ക്ലാസ്സ്‌ മുറിയില്‍ ഒത്തുകൂടി. പരിചയം പുതുക്കലും പരിഭവം പറച്ചിലും നടക്കുന്നതിനിടെ അനൂപിന് ഒരു ആശയം..."നമുക്ക് നമ്മുടെ പഴയ റബ്ബര്‍ തോട്ടത്തില്‍ പോയി കുറച്ചു നേരം ഇരുന്നാലോ?". "സൂപ്പര്‍ ഐഡിയ!" വിനിഷ്‌ അവനെ പിന്‍താങ്ങി. എല്ലാവരും ഉത്സാഹത്തോടെ ചാടി എഴുനേറ്റു.

കൂട്ടുകാരുടെ പിന്നാലെ പുറത്തേക്കിറങ്ങിയ ദിലീപിന്റെ തോളില്‍ ഒരു കൈ സ്പര്‍ശിച്ചു. ഞെട്ടി തിരിഞ്ഞു നോക്കിയ ദിലീപ്‌ കണ്ടു... സ്മിതൂ!.
“എന്താടാ?” ദിലീപ്‌  സ്മിതുവിനോടായി ചോദിച്ചു.
“നീ ഇപ്പോള്‍ പോകണ്ടാ, കുറച്ചു സംസാരിക്കാനുണ്ട്”
“പോടാ, നമുക്ക് പിന്നെ സംസാരിക്കാം”.
തന്റെ തോളത് സ്മിതുവിന്റെ ബലിഷ്ഠമായ കരങ്ങള്‍ അമരുന്നത് ദിലീപ്‌  ഞെട്ടലോടെ തിരിച്ചറിഞ്ഞു. തോള് വെട്ടിച്ചു ഓടാന്‍ ശ്രമിച്ചപ്പോള്‍ സ്മിതു പിന്നില്‍ നിന്നും അവന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടി മുറുക്കി.
“അളിയാ, വിട് ആരെങ്കിലും കാണും. നിനക്കെന്നോട് പിണക്കമോന്നും ഇല്ലന്നല്ലേ പറഞ്ഞത്? പിന്നെന്തിനാ എന്നെ ഇങ്ങനെ ഞെരിക്കുന്നത്? വിടളിയാ.”

“ആരാടാ നിന്റെ അളിയന്‍?” മുന്‍പൊരിക്കല്‍ ദിലീപ്‌  സ്വപ്നത്തില്‍ കേട്ട ആ ശബ്ദം – പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദം! അപ്പോള്‍ അത് സ്വപ്നമാല്ലായിരുന്നോ?!.. അപ്പോള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് .... അതെ! മിസ്റര്‍ സ്മിത്ത്‌! അപ്പോള്‍ മെഷീന്‍ ഗണ്‍ ?... ഒളിച്ചു വച്ചിരിക്കുകയായിരിക്കും! സൈലന്‍സര്‍? ... അതും കാണാതിരിക്കില്ല!

ദിലീപ്‌ ഉറക്കെ വിളിച്ചു കൂവി, പക്ഷെ പേടി കാരണം അന്നനാളത്തില്‍ പീപ്പി പോയത് പോലെ ഒരു ശബ്ദം മാത്രമാണ് പുറത്തു വന്നത്. സ്മിതു അവനെ വലിച്ചു ജനാലയുടെ അടുതെക്ക് കൊണ്ട് പോയി.
“അളിയാ ഞാന്‍ കഥ എഴുതുന്നത്‌ നിര്‍ത്തി. ഇപ്പൊ കവിത എഴുതുവാ – എന്റെ സ്വന്തം ബ്ലോഗില്‍. ‘മധു എത്ര മധുരം’ എന്ന പേരില്‍ അളിയനെ പറ്റി ഒരു കവിത... വിടളിയാ ...ഒരു കവിത ഞാന്‍ ഉടനെ എഴുതുന്നുണ്ട്. പോരാത്തതിന് മിനിഞ്ഞാന്ന് വീട്ടീന്നു ഞാനും ഷിനയും കുഞ്ഞും കൂടി ആറന്മുള അമ്പലത്തില്‍ പോയി നാല് അര്‍ച്ചന നടത്തി .... നാലാമത്തെ അര്‍ച്ചന നിനക്ക് വേണ്ടിയാരുന്നു. നിന്റെ ഐശ്വര്യത്തിനും സമൃധിക്കും വേണ്ടി.” പറഞ്ഞു നിര്തിയപ്പോളേക്കും ദിലീപിന്റെ തൊണ്ട ഇടറി. ചെറുതായി വിയര്‍ക്കാനും തുടങ്ങി.
സ്മിതു കോളറിലെ പിടി വിട്ടു. കണ്ണ് ചിമ്മുന്ന നേരം കൊണ്ട് ദിലീപ്‌  ബെഞ്ചിന്റെ മുകളില്‍ ചാടി കയറി!

“ എടാ താഴെ ഇറങ്ങെടാ” സ്മിതു അവനെ നോക്കി പറഞ്ഞു.

“ വേല മനസ്സിലിരിക്കട്ടെ, എന്നെ വേടി വെക്കാനല്ലേ?" പറഞ്ഞു തീര്‍ന്നതും ജിത്തു ബെഞ്ചിന് മുകളിലൂടെ പുറത്തേക്കോടി. “എടാ അവിടെ നില്‍ക്കാന്‍” സ്മിതു പിന്നില്‍ നിന്നും വിളിച്ചു. “ഞാന്‍ നിക്കതില്ല... വേണേല്‍ നീ എന്നെ വേടി വച്ചിട്ടോ”

“എന്റെ കയ്യില്‍ തോക്കില്ല” സ്മിതു ഉറക്കെ വിളിച്ചു പറഞ്ഞു.

“ എങ്കില്‍ ബോംബാരിക്കും, ഇന്ന് നീ എന്റെ പോക കണ്ടിട്ടേ അടങ്ങൂ എന്ന് എനിക്കറിയാം.” ദിലീപ്‌  വെടി കൊണ്ട പന്നിയെ പോലെ പാഞ്ഞു!

ഓടുന്നതിനിടയില്‍ എവിടെയോ കേട്ട് മറന്ന ഒരു വാചകം അവന്റെ വായില്‍ നിന്നും അറിയാതെ പുറത്തു വന്നു “ എനിക്കൊന്നും അറിയാന്‍ മേലെന്നു ഈ മറുതായോടു ആരെങ്കിലുമൊന്നു പറയോ! “
ഓടി വാതില്‍ക്കലെതിയ ദിലീപ്‌  പെട്ടന്ന് നിന്നു. അവിടെ ഒരു കൂട്ട ചിരി മുഴങ്ങി. സ്വാമി, ചാണ്ടി... എന്ന് വേണ്ടാ സകലരും വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നു. ചിരിക്കുന്നതിനിടയില്‍ വായിലിരുന്ന ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങിയ ബിജോയിയുടെ നെറുകയില്‍ സ്റ്റിബി തട്ടി കൊടുത്തു.

ദിലീപ്‌  കിതച്ചു കൊണ്ട് കുറച്ചു നേരം എല്ലാരേയും തുറിച്ചു നോക്കി നിന്നു. പിന്നെ പെട്ടന്ന് തിരിഞ്ഞു നോക്കി. സ്മിതു നിലത്തിരുന്നു ബെഞ്ചില്‍ തല തല്ലി ചിരിക്കുന്നു!

“ഓഹോ അപ്പൊ എല്ലാരും കൂടി ഒപ്പിച്ച പണിയാരുന്നു അല്ലെ?” ദിലീപ്‌ കിതച്ചു കൊണ്ട് ചോദിച്ചു.
ഒന്ന് അടങ്ങിയ കൂട്ടച്ചിരി വീണ്ടു അവിടെ ഉച്ചത്തില്‍ മുഴങ്ങി!

Friday, April 1, 2011

Oru Chatting Kadha




me:  send me your phone no.
 Sent at 9:55 AM on Saturday
 Dileep:  00968 ********
ENTHADAAA
 me:  oru siteil adikkaanaa . virus aano ennu samsayam
Dileep:  mansilyilla
enthade phone lkku virus vidan ulla plan annow
me:  ariyilla, ninte phoninte warranty period kazhinjathaano??
Dileep:  kazinjatha mone
chadikkallade
3y aya phone annu
 me:  enkil athu maattaam
 Dileep:  nee enthava ee paryunne?
enikku onnu mansilkunnilla
 Sent at 10:00 AM on Saturday
 me:  edaa oru site, athu fone number adikkan parayunnu, fake site aano malicious software install aakumo ennu ariyaanaa. ente phone puthiyathaa.
 Dileep:  poda pulleeeee
nee enikkittu pani tharana
avidengum vere arkkum phone illada patti
 me:  enna vendaa, nee nalloru friend aanennaa njaan karuthiyathu.
 Dileep:  hi hi hi
senty adichu kariyam sadikkanulla paripadi anankil venda mone
e phone il annu jivitham
 me:  ok, njaan anuraj-nodu chodikkaam

Dileep:  ninakke oru pani ille?
edaa innale ayirunnu april fool
 me:  mm vendaa vendaa oru aavasyam varumbol ellavanum inganaa
 Dileep:  avente vayil irikkunna kude kelkke
 me:  ok, pinne kaanaam
allel swamiyodu chodikkaam
 Dileep:  hahaha
 Sent at 10:06 AM on Saturday
Related Posts Plugin for WordPress, Blogger...