Thursday, June 21, 2012

Start... Action!!! - Part 3

Part 1   


“നായികയെ മാറ്റണം” സംവിധായകന്‍ കോപാകുലനായി.
സ്വാമി ഇടപെട്ടു സുദീപിനെ ശാന്തനാകി “ഒരു ചാന്‍സ് കൊടുക്കാം പുതിയ നടി അല്ലെ. നമ്മള്‍ എപ്പോഴും പുതുമുഖങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കണം. ഇവര്‍ നാളത്തെ സൂപര്‍ താരങ്ങള്‍ ആവില്ലെന്ന് ആര് കണ്ടു”
ആ പ്രശ്നം അങ്ങനെ പരിഹരിച്ചു.

ഒരുപാട് കഷ്ട്ടപെട്ടു ആ പാട്ട് രംഗം പൂര്‍ത്തീകരിച്ചു.

ഉച്ചയോടെ തോട്ടത്തിന്‍റെ ഉടമ അറബി GMC വാനില്‍ വന്നിറങ്ങി. അനുരാജിനെ കൈ കാട്ടി വിളിച്ചു. അറബിയില്‍ കുറെ സംസാരിച്ചു. ഒടുവില്‍ അറബിയുടെ ഡ്രൈവര്‍ ഒരു പേപ്പര്‍ എടുത്തു അവന്റെ കയ്യില്‍ കൊടുത്തു. അവന്‍ ആകാംക്ഷയോടെ അത് നിവര്‍ത്തി വായിച്ചു

 1. വാഴ – 38
 2. പയര്‍ - 2 ഏക്കര്‍
 3. തക്കാളി – 15 സെന്റ്‌
 4. വഴുതനങ്ങ – 1½ ഏക്കര്‍
“ഇത് എന്താ ?” അനുരാജ് അതിശയത്തോടെ ചോദിച്ചു.
“നിങ്ങടെ നായിക പാട്ട് പാടി നശിപ്പിച്ചതാ,” അതും പറഞ്ഞു ഡ്രൈവര്‍ വണ്ടിയിലേക്ക് തിരികെ പോയി.

“ചുമ്മാതല്ല .... ഷൂട്ടിംഗ് തുടങ്ങിയപ്പോ ഇവിടെ നല്ല തണല്‍ ഉണ്ടായിരുന്നു... ഭാഗ്യം എന്തായാലും അറബി കാഷ്‌ ഒന്നും ചോദിച്ചില്ലല്ലോ” അനുരാജ് കൂട്ടുകാരെ നോക്കി നെടുവീര്‍പ്പിട്ടു.

ഡോര്‍ അടയുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരും തിരിഞ്ഞു നോക്കി. വണ്ടിയുടെ അരികിലേക്ക് പോയ ഡ്രൈവര്‍ തിരികെ വരുന്നു – കയ്യില്‍ കാര്‍ഡ്‌ സ്വൈപ്പിംഗ് മെഷീന്‍ !

“ക്രെഡിറ്റ്‌ കാര്‍ഡ് താ” ഡ്രൈവര്‍ അനുരാജിന്റെ നേരെ കൈ നീട്ടി.!

സ്വൈപ്‌ ചെയ്തു കാര്‍ഡ്‌ തിരികെ വാങ്ങിക്കുമ്പോള്‍ അനുരാജിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“പച്ചക്കറിക്ക് ഒക്കെ ഇപ്പൊ എന്താ വില!” അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു.

ബാക്കി ഉള്ള വാഴകളില്‍ ഒന്നിന്‍റെ ചുവട്ടില്‍ ഇരുന്നു ഫാം വില്ല  കളിക്കുന്ന നായികയെ കണ്ടപ്പോള്‍ അനുരാജിനു കലി കയറി. അടുത്ത് കണ്ട കുമ്പളങ്ങ എടുത്തു അവളുടെ തലയില്‍ ഇടാനായി അവന്‍ കുനിഞ്ഞു... മുന്നോട്ടു എടുത്ത  GMC  സ്ലോ ചെയ്തു, അറബി അവനെ രൂക്ഷമായി നോക്കി... നാല് തവണ കൂടി കുനിഞ്ഞു നിവര്‍ന്നിട്ടു അനുരാജ് ജോഗ്ഗിംഗ് ചെയ്യാന്‍ ആരംഭിച്ചു.  GMC  മെല്ലെ ഒഴുകി നീങ്ങി.

***************************

കാശു കുറെ പോയെങ്കിലും ഒരു പാട്ട് തീര്‍ക്കാന്‍ ആയല്ലോ ... എല്ലാവരും ആശ്വസിച്ചു.
വൈകുന്നേരം അനുരാജ് എല്ലാവരെയും വിളിച്ചു കൂട്ടി. ഓരോരുത്തര്‍ക്കും 500 റിയാല്‍ വീതം കൊടുത്തു “ ആയിരം റിയാല്‍ വച്ച് തരണം എന്ന് ഉണ്ടായിരുന്നു, നിര്‍ഭാഗ്യവശാല്‍ ഇന്ന് നടന്ന സംഭവങ്ങള്‍ മൂലം അത് സാധിച്ചില്ല, ആര്‍ക്കും പരിഭവം തോന്നരുത് “ അവന്‍ വിഷമത്തോടെ പറഞ്ഞു.

സ്വാമി പണം വാങ്ങിയില്ല “പിന്നെ മതിയെടാ, ഇപ്പോഴത്തെ കാര്യങ്ങള്‍ നടക്കട്ടെ, നിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും”
അത് കണ്ട ദിലീപ്‌-ഉം പണം വാങ്ങിയില്ല.
“അതീന്നു ഒരു നാനൂറു എനിക്ക് താ” പാച്ചു കൈ നീട്ടി.
“എന്തിനാടാ?” അനുരാജ് ചോദിച്ചു.
“ആസ്സമിലുള്ള അമ്മാവന് അയച്ചു കൊടുക്കാനാ”

ആ കാശുമായി പാച്ചുവും കോവാലനും എങ്ങോട്ടോ ടാക്സി പിടിച്ചു പോയി.

കയ്യില്‍ കിട്ടിയ അഞ്ഞൂറ് റിയാലുമായി നായിക അനുരാജിന്റെ ആടുത്ത് എത്തി “ബാക്കി കാശ് എപ്പോ തരും?” അവന്‍ തലയില്‍ കൈ വച്ചു നിലത്തിരുന്നു.

***********************

അനുരജും, സ്വാമിയും, ദിലീപും കൂടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരുന്നു.
“സത്യം പറയാമെടാ ഞാന്‍ ഉദ്ദേശിച്ചിടത്ത് ചെലവ് നിക്കുമെന്നു തോന്നുന്നില്ല”
“നീ വിഷമിക്കതെടാ നമുക്ക് വഴി ഉണ്ടാക്കാം” സ്വാമി അവനെ ആശ്വസിപ്പിച്ചു.
“എന്റെ പരിചയത്തില്‍ ഒരു അറബി ഉണ്ട് അയാളുടെ കയ്യില്‍ നിന്നും കുറച്ചു പണം റോള് ചെയ്താലോ?” ദിലീപ്‌ ഒരു ആശയം മുന്നോട്ടു വച്ച്.

“അത് കൊള്ളാം, കുറച്ചു ടെക്നീഷ്യന്സിനെ കൂടി ഒഴിവാകെടാ ചെലവ് കുറച്ച് നമുക്ക് എല്ലാവര്ക്കും കൂടി ഇത് ആങ്ങ്‌ പൂര്‍ത്തിയാക്കാം”. സ്വാമി പറഞ്ഞു.
രണ്ടു ഫിലിപ്പിനോ ലൈറ്റ് ബോയ്സ്നെ ഒഴിവാക്കി. പിന്നെ ഭക്ഷണം സെറ്റില്‍ തന്നെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. അതിന്റെ ചുമതല ബിജോയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു  ലൈറ്റ് ബോയ്സിന്റെ പണി സ്വാമിയും ദിലീപും ചെയ്യാമെന്ന് ഏറ്റു. അസിക്കുള്ള ടിക്കറ്റും ബുക്ക്‌ ചെയ്തു.

അനുരാജിന്റെ മുഖത്ത് ആശ്വാസത്തിന്റെ മിന്നലാട്ടം കണ്ടു. അവന്‍ ആശ്വാസത്തോടെ ഉറങ്ങാന്‍ പോയി.

**********************

രാവിലെ സംവിധായകന്‍ ക്യാമറ മാനെ അന്വേഷിച്ചു സെറ്റില്‍ എല്ലാം ഓടി നടന്നു. പാച്ചുവും കോവാലനും ഇന്നലെ പോയതാണ്!

അല്പം കഴിഞ്ഞപ്പോള്‍ ഒരു കാംറി അവിടെ വന്നു നിന്ന്.

അകത്തു നിന്നും പാച്ചുവും കോവാലനും പിന്നെ മറ്റൊരു മലയാളിയും പുറത്തിറങ്ങി. അവര്‍ നേരെ നിര്‍മ്മാതാവിന്റെ മുറിയിലേക്ക് നടന്നു. അറബിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം എണ്ണി തിട്ടപെടുത്തുകയായിരുന്നു അനുരാജ്. പാച്ചു വന്നയാളെ പരിചയപ്പെടുത്തി “ഇത് തോമസ്‌ ജോര്‍ജ്ജ്, ഞങ്ങടെ ഫ്രണ്ടാ... നിങ്ങള്‍ സംസാരിക്കു ഞങ്ങള്‍ ഇപ്പൊ വരാം.” രണ്ടു പേരും പുറത്തിറങ്ങി.

“ഞാന്‍ അവരുടെ ഫ്രണ്ട്‌ ഒന്നുമല്ല .... രാത്രി മദ്യപിച്ചു റോഡില്‍ നിന്ന് ചിരിച്ചതിനു അവരെ പോലീസ്‌ പിടിച്ചു... മലയാളികളല്ലേ എന്ന് കരുതി കാശ് കൊടുത്തു അവരെ പുറത്തിറക്കിയത് ഞാനാ! ... രാവിലെ അപ്പോം മൊട്ട കറീം വേണമെന്ന് പറഞ്ഞപ്പോ അതും വാങ്ങിച്ചു കൊടുത്തു.... ഇതാ ബില്ല്”.

പണം വാങ്ങി അയാള്‍ തിരിച്ചു പോയ പുറകെ പാച്ചുവും കോവാലനും അകത്തു വന്നു, “ തോമസ്‌ അച്ചായന്‍ പോയോ?”

“കൊല്ലെടാ കൊല്ല് !!!” .... അനുരാജ് വീണ്ടും തലയില്‍ കൈ വച്ചു!

ചാണ്ടി ഒരു പേപ്പറുമായി ഓടി കിതച്ചു വന്നു “പണി കിട്ടി അളിയാ”, അവന്‍ പേപ്പര്‍ അനുരാജിന്റെ നേരെ നീട്ടി...

പ്രിയപ്പെട്ട അനൂ,
ഞാന്‍ തിരികെ പോകുന്നു. ദുബായില്‍ എനിക്ക് ഒരുപാട് വര്‍ക്ക്‌ ഉണ്ട്. പിന്നെ ചില പുതിയ പ്രോജക്ടുകളും എന്റെ മനസ്സിലുണ്ട്.
നിനക്ക് എന്റെ വിജയാശംസകള്‍.
ഒരു കാര്യം പറയാന്‍ മറന്നു... നിന്റെ തിരക്കഥ ഞാന്‍ കൊണ്ട് പോകുന്നു.
നന്ദിയോടെ - സ്വാമി

ബോധം കേട്ട് വീണ നിര്‍മ്മാതാവിനെ ഉണര്‍ത്താന്‍ വെള്ളം എടുക്കാനായി മൂന്നു പേരും മൂന്നു വഴിക്ക് ഓടി!
(തുടരും)

8 comments:

 1. Ithinte climax njan ezhuthum moneeeeeeeee

  ReplyDelete
  Replies
  1. ശരിയാ നീ എഴുതുന്നതാ നല്ലത്.ക്ലൈമാക്സ്‌ല്‍ നിമ്മാതാവിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നു മനസ്സിലാക്കാന്‍ പറ്റുമല്ലോ...

   Delete
  2. Climax ezhuthaan iniyum doorangal baakki kidakkunnu ...

   Delete
 2. Enthinayirikkum Swami thirakadha kondu mungiyathu

  ReplyDelete
 3. അളിയാ, കഥ കിടിലം!

  ReplyDelete
 4. കൊല്ലെടാ കൊല്ല്

  ReplyDelete
 5. പോയവര്‍ ഒക്കെ പോകട്ടെ, നിങ്ങള്‍ ആരും വിഷമിക്കണ്ട....
  ഇന്ന് പുതിയ ഒരു കാരവന്‍ വരുന്നുണ്ട്...എല്ലാവര്ക്കും കൂടി അതില്‍ ഇരുന്നു മുന്നോട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം....പച്ചുവും , കോവാലനും ഇനിയുള്ള എല്ലാ നിമിഷവും ചാണ്ടിയുടെ നിരീക്ഷണത്തില്‍ ആയിരിക്കും. രണ്ടിനെയും കൊണ്ട് ചാണ്ടിക്ക് ഇഷ്ടാമുള്ള പണി ഒക്കെ എടുപ്പിക്കാം. ദിലീപ്‌ നു പുതിയ കുറച്ചു ഉത്തരവാദിത്തങ്ങള്‍ കൂടി തരുന്നുണ്ട്. അത് പിന്നീട് രഹസ്യമായി പറയാം.... ഈ സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞു ഉടന്‍ തന്നെ നമ്മുടെ ആദ്യ സിനിമ ആരംഭിക്കും...അതില്‍ ആരെ ഒക്കെ സഹകരിപ്പിക്കണം എന്നുള്ള തീരുമാനം കൂടി ഇനിയുള്ള ദിവസങ്ങളിലെ പ്രകടനം വിലയിരുത്തിയിട്ടാണ്...എല്ലാവര്‍ക്കും ആശംസകള്‍....

  ReplyDelete

Related Posts Plugin for WordPress, Blogger...