Sunday, April 7, 2013

ഷോപ്പിംഗ്‌

നാട്ടില്‍ പോവുകയല്ലേ; അമ്മായി അപ്പന് ഒരു മൊബൈല്‍ ഫോണ്‍ കൊടുത്താലോ എന്നൊരു ആലോചന.

വെള്ളിയാഴ്ച ആയതു കൊണ്ട് റൂമില്‍ സ്വാമി ഉണ്ട്- അവനെ കൂട്ടി പോകാം. ( മറ്റു ദിവസങ്ങളില്‍ അവന്‍ ഓഫീസിലെ സ്റ്റോറില്‍ ചാക്ക് വിരിച്ചു കിടന്നു ഉറങ്ങും, വെള്ളിയാഴ്ച ഒരു ദിവസമാണ് മെത്ത വിരിച്ച കട്ടിലില്‍ കിടക്കാനുള്ള യോഗം).


സ്വാമിയെയും കൂട്ടി ഞാന്‍ സിറ്റി സെന്റെറില്‍ പോയി. മൂന്നു നാല് കടകളില്‍ കയറി ഇറങ്ങി. "നോകിയ എടുത്താല്‍ മതി വേറെ ഒന്നും നോക്കണ്ട" - സ്വാമി പറഞ്ഞു.

ഒടുവില്‍ കരിഫോറില്‍ എത്തി. (അവിടെ എത്തുമ്പോള്‍ ചാണ്ടിയെ ഓര്‍മ്മ വരും... പിന്നെ പിഷ് പ്രയ്യും.)


മൊബൈല്‍ സെക്ഷനില്‍ ഗംഭീര തിരക്ക് ... അടുക്കാന്‍ പറ്റുന്നില്ല. ഭാഗ്യത്തിന് നോകിയ സെക്ഷനില്‍ തിരക്ക്കുറവായിരുന്നു. ഞാന്‍ അവിടേക്ക് നടന്നു. സ്വാമി സാംസംഗ് ഫോണ്‍ ഇരിക്കുന്നിടത്തേക്ക്‌ തിരിഞ്ഞു.


"എടാ നോകിയ ഇവിടാ, നീ വാ" ഞാന്‍ അവനെ വിളിച്ചു.

"സാംസംഗ് നല്ലതാടാ ഞാന്‍ നോക്കീട്ടു വരാം"

"അപ്പൊ നോകിയ ???" ഞാന്‍ വിളിച്ചു ചോദിച്ചു.

"അത് നീ നോക്ക്; ഞാന്‍ വരാം" അവന്‍ അവിടേക്ക് തിരക്കിട്ട് നടന്നു.


ഞാന്‍ ഫോണുകള്‍ ഓരോന്നായി നോക്കി തുടങ്ങി.

"നോക്കിയോടാ?" ഞാന്‍ തിരിഞ്ഞു നോക്കി. സ്വാമി!

"നീ ഇത്ര പെട്ടന്ന് നോക്കിയോ? ... എന്താടാ സാംസംഗ് കൊള്ളാമോ?" ഞാന്‍ ചോദിച്ചു.


"അവളെ ഒണക്കമീന്‍ നാറുന്നെടാ!" മ്ലാനമായ മുഖത്തോടെ സ്വാമി പറഞ്ഞു.

"ആരെ?" ഞാന്‍ ചോദിച്ചു. സ്വാമി കൈ ചൂണ്ടി.

ഞാന്‍ എത്തി നോക്കി, സാംസംഗ് സെക്ഷനില്‍ തിരക്കിനിടയില്‍ കുട്ടി ഉടുപ്പിട്ട ഒരു ഫിലിപ്പിനോ പെണ്ണ്നില്‍ക്കുന്നു!


"ചാണ്ടിയെ സമ്മതിക്കണം" സ്വാമി ആരോടെന്നില്ലാതെ പറഞ്ഞു.


ഞാന്‍ അവനെ അടിമുടി ഒന്ന് നോക്കി - ചെറിയ മീന്‍ നാറ്റം!


"ഇവന് കുറച്ചു ദൂരെ നിന്ന് മണപ്പിച്ചാല്‍ പോരായിരുന്നോ!" ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
Related Posts Plugin for WordPress, Blogger...