Sunday, April 7, 2013

ഷോപ്പിംഗ്‌

നാട്ടില്‍ പോവുകയല്ലേ; അമ്മായി അപ്പന് ഒരു മൊബൈല്‍ ഫോണ്‍ കൊടുത്താലോ എന്നൊരു ആലോചന.

വെള്ളിയാഴ്ച ആയതു കൊണ്ട് റൂമില്‍ സ്വാമി ഉണ്ട്- അവനെ കൂട്ടി പോകാം. ( മറ്റു ദിവസങ്ങളില്‍ അവന്‍ ഓഫീസിലെ സ്റ്റോറില്‍ ചാക്ക് വിരിച്ചു കിടന്നു ഉറങ്ങും, വെള്ളിയാഴ്ച ഒരു ദിവസമാണ് മെത്ത വിരിച്ച കട്ടിലില്‍ കിടക്കാനുള്ള യോഗം).


സ്വാമിയെയും കൂട്ടി ഞാന്‍ സിറ്റി സെന്റെറില്‍ പോയി. മൂന്നു നാല് കടകളില്‍ കയറി ഇറങ്ങി. "നോകിയ എടുത്താല്‍ മതി വേറെ ഒന്നും നോക്കണ്ട" - സ്വാമി പറഞ്ഞു.

ഒടുവില്‍ കരിഫോറില്‍ എത്തി. (അവിടെ എത്തുമ്പോള്‍ ചാണ്ടിയെ ഓര്‍മ്മ വരും... പിന്നെ പിഷ് പ്രയ്യും.)


മൊബൈല്‍ സെക്ഷനില്‍ ഗംഭീര തിരക്ക് ... അടുക്കാന്‍ പറ്റുന്നില്ല. ഭാഗ്യത്തിന് നോകിയ സെക്ഷനില്‍ തിരക്ക്കുറവായിരുന്നു. ഞാന്‍ അവിടേക്ക് നടന്നു. സ്വാമി സാംസംഗ് ഫോണ്‍ ഇരിക്കുന്നിടത്തേക്ക്‌ തിരിഞ്ഞു.


"എടാ നോകിയ ഇവിടാ, നീ വാ" ഞാന്‍ അവനെ വിളിച്ചു.

"സാംസംഗ് നല്ലതാടാ ഞാന്‍ നോക്കീട്ടു വരാം"

"അപ്പൊ നോകിയ ???" ഞാന്‍ വിളിച്ചു ചോദിച്ചു.

"അത് നീ നോക്ക്; ഞാന്‍ വരാം" അവന്‍ അവിടേക്ക് തിരക്കിട്ട് നടന്നു.


ഞാന്‍ ഫോണുകള്‍ ഓരോന്നായി നോക്കി തുടങ്ങി.

"നോക്കിയോടാ?" ഞാന്‍ തിരിഞ്ഞു നോക്കി. സ്വാമി!

"നീ ഇത്ര പെട്ടന്ന് നോക്കിയോ? ... എന്താടാ സാംസംഗ് കൊള്ളാമോ?" ഞാന്‍ ചോദിച്ചു.


"അവളെ ഒണക്കമീന്‍ നാറുന്നെടാ!" മ്ലാനമായ മുഖത്തോടെ സ്വാമി പറഞ്ഞു.

"ആരെ?" ഞാന്‍ ചോദിച്ചു. സ്വാമി കൈ ചൂണ്ടി.

ഞാന്‍ എത്തി നോക്കി, സാംസംഗ് സെക്ഷനില്‍ തിരക്കിനിടയില്‍ കുട്ടി ഉടുപ്പിട്ട ഒരു ഫിലിപ്പിനോ പെണ്ണ്നില്‍ക്കുന്നു!


"ചാണ്ടിയെ സമ്മതിക്കണം" സ്വാമി ആരോടെന്നില്ലാതെ പറഞ്ഞു.


ഞാന്‍ അവനെ അടിമുടി ഒന്ന് നോക്കി - ചെറിയ മീന്‍ നാറ്റം!


"ഇവന് കുറച്ചു ദൂരെ നിന്ന് മണപ്പിച്ചാല്‍ പോരായിരുന്നോ!" ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

Friday, March 15, 2013

ബുള്ളറ്റ്‌ തമ്പുരാന്‍













"സുന്ദരി പെണ്ണുങ്ങള്‍""'.....
അറിയും തോറും പിടിതരാത്ത മധുരിക്കുന്ന സ്വപ്നം മാത്രം - അലഞ്ഞിട്ടുണ്ട് അവയെ തേടി ഒരുപാട്. അവരാരും അറിഞ്ഞിട്ടില്ല എന്നത് സത്യം. നട്ടുച്ചക്ക് കോളേജ് വരാന്തയില്‍ വായി നോക്കി നിന്നപ്പോള്‍ ഒരു വെളിപാട്‌, എന്തിനാ..... സുന്ദരിമാര്‍ വളയണം എങ്കില്‍ കുങ്ഫു പഠിക്കണം ഒപ്പം വന്യമായ ആവേശമായി എന്നും മനസ്സിലുള്ള റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റും ഒരെണ്ണം വാങ്ങണം.

ആഗ്രഹങ്ങളുമായി ചെന്നു കയറിയത് കുങ്ഫു വിദ്വാന്‍ ചെങ്ങന്നൂര്‍ ശശി അണ്ണന്‍റെ മടയില്‍. അണ്ണന്‍ ചോദിച്ചു നീ ആരാണ്? ഞാന്‍ ആരാണ് " പാച്ചുവും, കോവാലനും, ചാണ്ടിയും ഒക്കെ തേടി കൊണ്ടിരിക്കുന്ന അതെ ചോദ്യം. ഞാനാരാണ്? ചോദ്യവും ഉത്തരവും ഒന്നുമില്ല, ഉത്തരം പറയനാണേല്‍ കോളേജില്‍ നിന്നാല്‍ പോരാരുന്നോ. അത് പറ്റാത്ത പണി ആണെന്ന് മനസ്സിലായത് കൊണ്ടാ ഇങ്ങോട്ട് വന്നത്. എനിക്ക് കുങ്ഫു പഠിക്കണം. അപ്പോള്‍ ശശി അണ്ണന്‍ ഒരു ഫ്രഞ്ച് കിസ്സ്‌ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും പേടിയും, അലര്‍ജിയും ഉള്ള ആ വാക്ക് കേട്ടതേ ബുള്ളറ്റു വിട്ടത് പോലെ ഓടി തള്ളി.

ഓടി ചെന്നു കയറിയത് മറ്റൊരു ആശാന്‍റെ മുന്നില്‍, ശ്യാമള അക്കന്‍റെ മോന്‍ സെല്‍വന്‍ ആശാന്‍..... ., വേറെ എന്തെങ്കിലും ദക്ഷിണ ചോദിക്കും മുന്നേ ഷാപ്പും, കനാലും മനസ്സില്‍ വിചാരിച്ചു ഒരു പൈന്‍റ് കുപ്പി പൊട്ടിച്ചു മുന്നില്‍ വച്ച് കൊടുത്തു. പരിശീലനത്തിന്‍റെ മൂന്നാം നാള്‍ ആശാന്‍റെ ആസ്ഥാനത് ചവിട്ടി ആശാനെ കാലപുരിക്കയച്ചു കുറച്ചു മണ്ണും വരി ഇട്ടു പിന്നേം യാത്ര തുടര്‍ന്നു. തുടങ്ങിയിടത്തു തന്നെ വായി നോക്കി നില്‍ക്കാനും വേണം യോഗം, സബരോം കി സിന്ദഗി കധം നഹി ഹോതി ഹെ ഹൈ ഹോ ഹം .....

Related Posts Plugin for WordPress, Blogger...