Friday, February 17, 2012

ഒരു ഈ മെയില്‍ വിശേഷം.


ഇത് ഒരു പഴയ സംഭവം ആണ്.നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌, ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ജോയിന്‍ ചെയ്തു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഉണ്ടായ ഒരു സംഭവം ആണ്. ഞങ്ങള്‍ക്ക് ഒരു ഏഷ്യന്‍ രാജ്യത്തു നിര്‍മിതമായ കുറെ Industrial Inspection Equipment ഉണ്ട്. അവയില്‍ പലതും ചെറിയ കംപ്ലൈന്റ്സ് വരാറുണ്ട് ഞങ്ങള്‍ repair ചെയ്യാറുമുണ്ട്, നമ്മുടെ മാര്‍ക്കറ്റില്‍ കിട്ടുന്ന പാര്‍ട്സ് ആണ് വാങ്ങി ഇടുന്നത്. എന്നാല്‍ എപ്പോളും ഇത് നടക്കില്ല, കാരണം ചില പാര്‍ട്സ് കമ്പനി ഇ പ്രത്യേക ഉപകരണത്തിന് വേണ്ടി മാത്രം നിര്‍മ്മിക്കുന്നതാണ്. ഇതൊക്കെ നമ്മളില്‍ പലര്‍ക്കും അറിയാം എന്നെനിക്കറിയാം, എങ്കിലും കഥയിലേക്ക്‌ വരുന്നതിനു ഇത് പറയണം.അങ്ങനെ ഒരു ദിവസം അതിലൊരു മെഷീന്‍ കേടായി, അതിന്റെ ചില പാര്‍ട്സ് പോയതാണെന്ന് മനസിലായി. അത് കമ്പനിയില്‍ നിന്ന് മാത്രമേ കിട്ടു എന്നെനിക്ക് മനസിലായി. എങ്ങനെ അവരെ കോണ്ടാക്റ്റ് ചെയ്യും എന്ന് ഞാന്‍ അന്വേഷിച്ചു എന്റെ ഓഫീസില്‍ പലരോടും ചോദിച്ചു. എല്ലാരില്‍ നിന്നും എനിക്കറിയാന്‍ കഴിഞ്ഞത് അവര്‍ സപ്പോര്‍ട്ട് ചെയ്യാത്ത ഒരു കമ്പനി ആണെന്നാണ്. പക്ഷെ ഞാന്‍ ഇത് അങ്ങനെ വിടാന്‍ തീരുമാനിച്ചില്ല, എങ്ങനെ എങ്കിലും അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റിയാല്‍, പാര്‍ട്സ് കിട്ടി മെഷീന്‍ റെഡി ആക്കിയാല്‍ കിട്ടുന്ന ഗമ സ്വപ്നം കണ്ടു അവരുടെ വെബ്‌ സൈറ്റില്‍ കണ്ട ഒരു ഇ മെയില്‍ അഡ്രസ്‌ നോക്കി അതില്‍ വിശദ വിവരം പറഞ്ഞു മെയില്‍ അയച്ചു. ഒരാഴ്ചയായി, രണ്ടാഴ്ചയായി ഒരു വിവരവും ഇല്ല. സ്വപ്നം ഒക്കെ മറന്നു മറ്റു പണിയില്‍ ശ്രദ്ധ കേന്ദ്രികരിച്ച്‌... ഞാന്‍ എന്‍റെ ജോലി തുടര്‍ന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്കൊരു മറുപടി കിട്ടി. മറുപടി ഇങ്ങനെ ആയിരുന്നു. Dear Mr. Muscat, We received your mail. We are forwarded it to translation. We will come back to you within 2 weeks. ആദ്യം ഞാനൊന്നു ഞെട്ടി, പിന്നെ ഞാന്‍ അവര്‍ക്ക് അയച്ച മെയില്‍ നോക്കി, തെറ്റൊന്നും ഇല്ല. പേരൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ അവര്‍ക്ക് മനസിലായത് പേരിന്റെ താഴെ എഴുതിയിരുന്ന 'Muscat" എന്ന ആളാണ് മെയില്‍ അയച്ചത് എന്നാണ്. അങ്ങനെ ഏഴെട്ടു മാസം കൊണ്ടാണ് എനിക്ക് വേണ്ടുന്ന പാര്‍ട്സ് എന്താണെന്നൊക്കെ അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞത്. പിന്നീട് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു, ഈ രാജ്യത്തു പൊതുവേ ആര്‍ക്കും ഇന്ഗ്ലിഷ് അറിഞ്ഞു കൂടാ. ചെറിയ കമ്പനികള്‍ക്കൊക്കെ നമ്മള്‍ മെയില്‍ അയച്ചാല്‍ മറുപടി കിട്ടാന്‍ മാസങ്ങള്‍ വേണ്ടി വരും എന്ന്. സത്യം ആണോ എന്ന് എനിക്കറിയില്ല. കഥ ഇവിടെ തീരുന്നില്ല, ഇപ്പോള്‍ അവര്‍ ഞങ്ങളെ ശരിക്കും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ 1hr ഉള്ളില്‍ അവര്‍ എനിക്ക് മറുപടി തരാറുണ്ട്. ആ മരുപടികളിലും ചെറിയ താമശകള്‍ ഉണ്ട്..അത് പിന്നെ എഴുതാം............

Tuesday, February 14, 2012

ഒരു വാലന്‍ന്റൈന്‍ വിശേഷം


ഇന്ന് വാലന്‍ന്റൈന്‍ ദിനം. ലോകമെങ്ങുമുള്ള കമിതാക്കള്‍ പരസ്പരം പറ്റുന്നതൊക്കെ കൈമാറി ആഘോഷിക്കുന്ന സുദിനം. പതിവ് പോലെ അല്ല അല്പം നേരത്തെ സുരേഷ് (പേര് കഥയ്ക്ക് വേണ്ടി മാത്രം) ഓഫീസിലേക്ക് പോകാന്‍ ഇറങ്ങി. മനസ് നിറയെ രാവിലെ ഫേസ് ബുക്കില്‍ വരന്‍ സാധ്യത ഉള്ള പ്രണയ സന്ദേശങ്ങള്‍ ആയിരുന്നു. അല്പം നേരത്തെ ഇറങ്ങിയതിനാല്‍ വഴിയില്‍ ഗതാഗത കുരുക്കൊന്നും കൂടാതെ ഓഫീസില്‍ എത്താന്‍ കഴിഞ്ഞു.സീറ്റില്‍ ഇരിക്കും മുന്നേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു "ഇന്നലെ ഓഫ്‌ ചെയ്യാതെ പോയാല്‍ മതിയായിരുന്നു" എന്ന് മനസ്സില്‍ ഓര്‍ത്തു. കമ്പ്യൂട്ടര്‍ ഓണ്‍ ആകാന്‍ എന്നതെതിലും കൂടുതല്‍ സമയം എടുക്കുന്നല്ലോ, ഒട്ടും ക്ഷമയില്ലല്ലോ എനിക്കെന്നു സ്വയം ചിന്തിച്ചു ഓണ്‍ ആയി വരുന്ന സ്ക്രീന്‍ നോക്കി ഇരുന്നു. തിടുക്കപ്പെട്ടു ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു. അപ്പോള്‍ പ്രത്യക്ഷ പെട്ട സ്ക്രീന്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു Server not found, Firefox can't find the server at www.facebook.com. Mozilla-yude കുഴപ്പമാകും എന്ന് കരുതി ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു. അവിടെയും സ്ഥിതി അത് തന്നെ. അപ്പോള്‍ ഒരു കാര്യം മനസിലായി ഇന്റര്‍നെറ്റ്‌ ഇല്ല എന്ന്. കേബിള്‍ ഊരുന്നു കുത്തുന്നു, സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ചെയ്യുന്നു, അകെ ബഹളം. ഒന്ന് രണ്ടു പ്രാവശ്യം റീസ്റ്റാര്‍ട്ട്‌ ചെയ്ത ശേഷം വേണ്ടും ഒന്ന് കൂടി ഓഫ്‌ ചെയ്തു ഓണ്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ സിസ്റ്റം ഓണ്‍ ആകുന്നില്ല. അപ്പോളാണ് നടുക്കുന്ന മറ്റൊരു സത്യം മനസ്സിലായത്, " കറന്റ്‌ പോയി". കുറച്ചു നേരം അവിടെ തന്നെ ഇരുന്നിട്ട് പുറത്തേക്കു ഇറങ്ങി അടുത്തുള്ള ബില്‍ഡിംഗ്‌ ലേക്ക് നോക്കി അവിടെയെങ്ങാനും കരണ്ടുണ്ടോ ആവൊ എന്ന് ചിന്തിച്ചു നില്‍ക്കെ ടൊയോട ഇന്നോവയില്‍ വന്ന പത്രക്കാരന്‍ പത്രം എന്‍റെ കയ്യില്‍ തന്നിട്ട് തിരിച്ചു പോയി. വെറുതെ അത് മരിച്ചു നോക്കിയാ എന്‍റെ മനസ്സില്‍ കൂടി ഒരു വെള്ളിടി വെട്ടി. ഒന്നാം പേജ് ഇല തന്നെ എഴുതിയെക്കുന്നു. ഹൈ voltage ലൈനില്‍ maintenance നടക്കുന്നതിനാല്‍ രാവിലെ ഏഴര മുതല്‍ വൈകിട്ട് മുന്നര വരെ കറന്റ്‌  ഉണ്ടാകില്ല എന്ന്. നഷ്ടപ്പെടാന്‍ പോകുന്ന ഒരു പ്രണയ ദിനത്തെ മനസ്സില്‍ ഓര്‍ത്താണ് സുരേഷ് എനിക്ക് ഫോണ്‍ ചെയ്തത് എന്നെനിക്ക് മനസിലായി. ഡാ അനു നിന്റെ ഓഫീസില്‍ കറന്റ്‌ ഉണ്ടോ? ഞാന്‍ ഓഫീസില്‍ എത്തിയില്ലട എട്ടു മണി ആകുന്നതല്ലേ ഉള്ളു. എന്താടാ കാര്യം. "ഡാ അനു എനിക്കൊരു ഉപകാരം ചെയ്യണം പകരം അടുത്ത ഓര്‍ഡര്‍ വരുമ്പോള്‍ നിനക്ക് ഞാന്‍ നല്ലൊരു discount തരാം". ഞാന്‍ പറഞ്ഞു "നീ കാര്യം പറയടാ". "ഞാന്‍ നിന്‍റെ ഓഫീസില്‍ വരം നേരിട്ട് പറയാം". ഞാന്‍ എത്തും മുന്നേ സുരേഷ് എന്‍റെ റൂമിന്റെ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. അവന്‍ വിശദമായി കാര്യം പറഞ്ഞു, അവനു ഒരു മണിക്കൂര്‍ എങ്കിലും ഓണ്‍ലൈന്‍ ഇരിക്കണം. നിര്‍ബന്ധം സഹിക്ക വയ്യാതെ ഞാന്‍ അവനൊരു സെറ്റ്‌ അപ്പ്‌ റെഡി ആക്കി കൊടുത്തു. പക്ഷെ ഇത് ഞാന്‍ ബ്ലോഗില്‍ എഴുതും എന്ന് പറഞ്ഞിട്ടാണ് അവനൊരു സിസ്റ്റം അറേഞ്ച് ചെയ്തു കൊടുത്തത്. ഓരോരോ പ്രണയ പരാക്രമങ്ങളെ!.എന്ത് ചെയ്യാം. കൊതുകിനുമില്ലേ കൃമികടി...
Related Posts Plugin for WordPress, Blogger...