Monday, November 12, 2012

പാച്ചുവും, തങ്കപ്പനും പിന്നെ ബിവറേജസും..


ഠിപ്പിക്കലും , പാര പനിയാലും, അടുക്കള പണിയും ഒക്കെ ഒഴിവാക്കി ഒരു ദിവസം പാച്ചു നാട്ടില്‍ പോയിട്ട് വരാം എന്ന്  തീരുമാനിച്ചു. ലീവ് അപ്ലിക്കേഷന്‍ എഴുതി കൊടുത്തു. എയര്‍ ഇന്ത്യ ഫ്ലൈറ്റ് മതിയെന്ന് പ്രത്യേകം എഴുതി.  അതാകുമ്പോള്‍ പൈസ കുറവായിരിക്കും അല്ലെങ്കില്‍ ചിലപ്പോള്‍ ഇവന്മാര്‍ പൈസ കട്ട്‌ ചെയ്താലോ. ലീവ് അനുവദിക്കുന്നതും കാത്തിരിപ്പായി പാവം പാച്ചു. 
രണ്ടു ദിവസത്തിന് ശേഷം ഓഫീസര്‍ വിളിച്ചു ലീവ് അനുവദിച്ച കാര്യം പറഞ്ഞു, വേഗം വന്നു ടിക്കറ്റ്‌ , പാസ്പോര്‍ട്ട്‌ ഒക്കെ വാങ്ങിക്കാന്‍ പറഞ്ഞു. ടിക്കറ്റ്‌ കയ്യില്‍ കിട്ടിയ പാച്ചു ഒന്ന് ഞെട്ടി, അത് എയര്‍ അറേബ്യടെ ടിക്കറ്റ്‌ ആയിരുന്നു. എയര്‍ ഇന്ത്യ ആണ് ചോദിച്ചത് എന്ന് പാച്ചു പറഞ്ഞപ്പോള്‍ ഓഫീസര്‍ പറഞ്ഞു അത് ഇരുപത്തി അഞ്ചു ഫില്‍സ്‌ ഇതിനു കുറവ അതാ ഇതെടുത്തത് എന്ന്. മനസ്സില്ല മനസ്സോടെ പാച്ചു റൂമില്‍ എത്തി വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങി. ഭാര്യക്ക്‌ എന്തേലും പ്രത്യേകിച്ച് വേണോ എന്നറിയാന്‍ ഒന്ന് വിളിച്ചു ചോദിക്കാം എന്ന് കരുതി ഫോണ്‍ എടുത്തു വിളിച്ചു. കാര്യം പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു "ചേട്ടാ ഒരു കാര്യം ചെയ്യ് ഫോണ്‍ കട്ട്‌ ചെയ്തോ, ഞാന്‍ എന്റെ വീട്ടില്‍ വിളിച്ചു ചോദിച്ചിട്ട് എല്ലാം കൂടി ചേര്‍ത്ത് മെയില്‍ ചെയ്യാം." ഫോണില്‍ പറഞ്ഞാല്‍ ചിലപ്പോള്‍ ചേട്ടന്‍ എന്തേലും മറന്നു പോയാലോ." അതും പറഞ്ഞു ഭാര്യ ഫോണ്‍ കട്ട്‌ ചെയ്തു. 


 പാച്ചു ഉടന്‍ തന്നെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അവന്റെ എല്ലാ ഇ മെയില്‍ അക്കൗണ്ട്‌ കളും ഡിലീറ്റ് ചെയ്തു കട്ടിലില്‍ കയറി കിടന്നു. അങ്ങനെ കിടന്നു അറിയാതെ മയങ്ങി പോയ പാച്ചു ഒരലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ റൂമില്‍ കൂടെ താമസിക്കുന്ന ചേട്ടന്‍ കലി തുള്ളി നില്‍ക്കുന്നു, എന്താ ചേട്ടാ എന്താ പറ്റിയത്, ഇത് കേട്ട ചേട്ടന്‍ " എന്താന്നോ നീ  ഇന്നെന്താ ഭക്ഷണം ഉണ്ടാക്കഞ്ഞത്, മനുഷ്യന്‍ ജോലി ചെയ്തു തളര്‍ന്നു ആഹാരം കഴിക്കാന്‍ വരുമ്പോള്‍ ഇവിടെ എന്തേലും വേണ്ടേ. വേഗം പോയി ആ  കടയില്‍ നിന്നും എന്തേലും പാര്‍സല്‍ വാങ്ങി വാ, മറ്റുള്ളവര്‍ക്കും കൂടി ഉള്ളത് വാങ്ങിക്കോ ഏല്ലെങ്കില്‍ ചിലപ്പോള്‍ തടി കേടാകും. എല്ലാരും എന്നെ പോലെ അല്ല. പാച്ചു അപ്പോളാണ് ഓര്‍ത്തത്‌ ഇന്നൊന്നും വച്ചില്ലന്നു, നാട്ടില്‍ പോകുന്ന കാര്യം ഓര്‍ത്തപ്പോള്‍ പിന്നെ മറ്റെല്ലാം മറന്നു പോയി. വേഗം പോയി അവര്‍ക്കുള്ള ആഹാരം വാങ്ങി വച്ചു.


അങ്ങനെ ആ ദിവസം വന്നെത്തി.. പാച്ചു കുളിച്ചു കുട്ടപ്പനായി പെട്ടിയും മറ്റുമായി നാട്ടില്‍ പോകാനിറങ്ങി. ഭാര്യ പലവട്ടം വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പോകാന്‍ ഇറങ്ങും മുന്നേ അങ്ങോട്ട്‌ വിളിച്ചു വരുന്നുണ്ട് വണ്ടി വിടണം എന്ന് പറഞ്ഞു. വിമാനം എത്തുന്ന സമയം പറഞ്ഞു വേഗം ഫോണ്‍ കട്ട്‌ ചെയ്തു. വണ്ടിയില്‍ എയര്‍പോര്‍ട്ടില്‍ പോകുന്ന വഴിക്ക് ഭാര്യയുടെ മെസ്സേജ് വന്നു " മെയില്‍ അയക്കുന്നതൊന്നും ചേട്ടന് കിട്ടിയിട്ടുണ്ടാവില്ല, എന്താണെന്നറിയില്ല. എന്നാലും ചേട്ടന്‍ എനിക്കും എന്റെ വീട്ടിലേക്കും വേണ്ടുന്ന സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടാകും എന്നറിയാം. പാച്ചു മനസ്സില്‍ ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.  വിമാനം കയറി തിരുവന്തപുരത്ത് ഇറങ്ങി, അവിടെ ഇറങ്ങിയപ്പോള്‍ മനസ്സിലായി എയര്‍ ഇന്ത്യക്ക് വരാതിരുന്നത് നന്നായി എന്ന്. തന്‍റെ വിമാനത്തിന് 2 മണിക്കൂര്‍ മുന്നേ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇത് വരെ എത്തിയില്ല പോലും. അത് തപ്പി ഹെലി കോപ്ടര്‍ ഒക്കെ പോയിട്ടുണ്ട് പോലും, പൈലറ്റ്‌ ന്‍റെ വീട്ടില്‍ വിളിച്ചപ്പോള്‍ അറിഞ്ഞത് ഡ്യൂട്ടി ടൈം കഴിഞ്ഞതിനാല്‍ എവിടെയോ വിമാനം ഇറക്കി പൈലറ്റ്‌ കാമുകന്‍റെ ഒപ്പം പോന്മുടിക്ക് പോയെന്നു. 25 ഫില്‍സ്‌ കുറക്കാന്‍ തോന്നിയ എയര്‍ അറേബ്യക്ക് നന്ദി പറഞ്ഞു പുറത്തേക്കു നടന്നു. പുറത്തൊരു ഉത്സവത്തിന്‍റെ ആളുണ്ടായിരുന്നു എങ്കിലും തന്‍റെ ബന്ധുക്കളെ ഒന്നും കാണാതെ പാച്ചു ഞെട്ടി. അപ്പോള്‍ അടുത്തുള്ള ഡ്രൈവര്‍ നാരായണന്‍ ചേട്ടന്‍ അടുത്ത് വന്നു പറഞ്ഞു ഞാന്‍ കുഞ്ഞിനെ കൊണ്ട് പോകാന്‍ വന്നതാ. എന്റെ സംശയം കണ്ടു ചേട്ടന്‍ പറഞ്ഞു അവരൊക്കെ വന്നിട്ടുണ്ട് ശംഖുമുഖം കടപ്പുറത്ത് നില്‍ക്കുവ, എന്നോട് പറഞ്ഞു കുഞ്ഞിനെ കൂട്ടി വരന്‍. അങ്ങനെ അവിടെ നിന്നും ചേട്ടന്‍റെ പഴഞ്ചന്‍ അമ്പസ്സിടോര്‍ കാര്‍  കയറി അവിടെ എത്തി, ചേട്ടന്‍ ചൂണ്ടി കാണിച്ച ഭാഗത്തെ തന്‍റെ ആള്‍ക്കാരെ തിരഞ്ഞ പാച്ചു കണ്ടത് ചെറിയ ഒരു ആള്‍ക്കൂട്ടമാണ്. പലരെയും വിരുന്നിനു പോയപ്പോള്‍ കണ്ട പരിചയം തോന്നുന്നു. ഇവരൊക്കെ ഈ കാര്‍ ഇലാണോ വന്നത്, അത് കേട്ടു ചിരിച്ചു കൊണ്ട് ചേട്ടന്‍ പറഞ്ഞു അല്ല അവര്‍ വന്ന AC ടെമ്പോ  ട്രവെല്ലെര്‍ അല്ലെ ഈ കിടക്കുന്നെ. 

സംഭവ ബഹുലമായ ആ ഒരു ദിവസത്തിന് ശേഷം വീട്ടിലെത്തി, ഭാര്യയുടെ പരാതികള്‍ മടുത്തപ്പോള്‍ ഒന്ന് പുറത്തിറങ്ങാം എന്ന് കരുതി ഭാര്യയുടെ മൊബൈല്‍ ഫോണ്‍ എടുത്തു പുറത്തേക്കിറങ്ങി. നടക്കുന്ന വഴിയില്‍ റൂമില്‍ ഉള്ളവരെ വിളിച്ചു പറയാം എന്ന് കരുതി നോക്കിയപ്പോള്‍ ഫോണില്‍ അകെ ഉള്ളത് 27 പൈസ ആണ്. Recharge  ചെയ്യാം എന്ന് കരുതി നടക്കുമ്പോള്‍ ആണ് എതിരെ വന്ന ശ്യാമളന്‍ കൈക്കു പിടിച്ചു നിര്‍ത്തിയത്, ശ്യാമളന്‍ ഒപ്പം രണ്ടാം ക്ലാസ്സില്‍ പഠിച്ചതാ. അവനോടു മൊബൈല്‍ എവിടെ recharge ചെയ്യും എന്ന് ചോദിച്ചു. കുളനട പോയി ചെയ്യാം എന്ന് അവന്‍ പറഞ്ഞു. എന്നാല്‍ ആയിക്കോട്ടെ എന്ന് പറഞ്ഞു ഒരു ഓട്ടോ പിടിച്ചു കുളനട  പോയി. ശ്യാമളന്‍ പറഞ്ഞത് അനുസരിച്ച് ഡ്രൈവര്‍ ഓട്ടോ ബിവറേജസ് ന്‍റെ മുന്നില്‍ നിര്‍ത്തി. ഇവിടെ ഉണ്ടോ മൊബൈല്‍ റി ചാര്‍ജ് , അപ്പോള്‍ ശ്യാമളന്‍ പറഞ്ഞു പിന്നെ, ഇവിടുന്നു റി ചാര്‍ജ് ചെയ്താല്‍ റോമിംഗ് ഫ്രീ അല്ലെ. അതും പറഞ്ഞു തിരിഞ്ഞപ്പോള്‍ പച്ചുനെ ആരോ പുറകില്‍ നിന്നും തോണ്ടി. തിരിഞ്ഞു നോക്കിയാ പാച്ചു അത്ഭുത പരതന്ത്രനായി പോയി, അത് തങ്കപ്പന്‍ ആയിരുന്നു.  പാച്ചുവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, പാച്ചു അവനെ കെട്ടിപ്പിടിച്ചു " അളിയാ എത്ര നാളായി നിന്നെ ഞങ്ങള്‍ തിരയുകയാണ് എന്നറിയാമോ? നീ എവിടെയരുന്നു? തങ്കപ്പന്‍: എല്ലാം പറയാം അളിയാ , നീ ആളാകെ മാറി പോയല്ലോ, കുറച്ചു തടി വച്ചല്ലോ. അപ്പോള്‍ പാച്ചു ന്‍റെ പോക്കറ്റില്‍ കിടന്ന ഫോണ്‍  ബെല്ലടിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്നാണ് , ഓണ്‍ ചെയ്തു ചെവിയില്‍ വച്ചപ്പോള്‍ വേണ്ടാരുന്നു എന്ന് തോന്നിപ്പോയി, ഇത് ഭാര്യയുടെ ശബ്ദം തന്നെ ആണോ? " മനുഷ്യ വേഗം എന്റെ ഫോണ്‍ ഇങ്ങട്ട് കൊണ്ട് വാ എനിക്ക് കോമഡി സ്റ്റാര്‍ കണ്ടിട്ട് എസ്‌എം എസ്‌ വോട്ട് ചെയ്യാനുള്ളത. പെട്ടന്ന് വന്നില്ലെങ്കില്‍ എന്‍റെ വിധം  മാരും". കേട്ട പാതി കേള്‍ക്കാത്ത പാതി പ്ച്ചു ചാടി ഓട്ടോയില്‍ കയറി വിട്ടോളാന്‍ പറഞ്ഞു, ഓട്ടോ തിരിക്കുന്ന സമയം ശ്യമാലനോട് പാച്ചു പറഞ്ഞു ശ്യാമള അവന്‍റെ ഫോണ്‍ നമ്പര്‍ ഒന്ന് വാങ്ങി വച്ചേക്കണേ... അളിയാ നമുക്ക് പിന്നെ കാണാം. 
പാഞ്ഞു പോകുന്ന ഓട്ടോയില്‍ നോക്കി വായും പൊളിച്ചു നില്‍ക്കാനേ പാവം തങ്കപ്പനും ശ്യാമളനും കഴിഞ്ഞുള്ളൂ. 

Friday, October 19, 2012

ഉദ്യോഗസ്ഥന്‍


മനുരാജ് പതിവ് പോലെ ഓഫീസില്‍ പോകാനിറങ്ങി. ചെരുപ്പ് നോക്കിയപ്പോള്‍ അവനു മനസ്സില്ലായി അത് കൊച്ചു എടുത്തു എവിടെയോ എറിഞ്ഞിരിക്കുന്നു! ... “മോളൂ, അച്ഛന്‍റെ ചെരുപ്പ് എവിടെ? ... കുട്ടി പിന്നില്‍ കൈ കെട്ടി നിഷകലന്കമായി അവനെ നോക്കി നിനനു.

“മോളെ അച്ഛന് ജോലിക്ക് പോകാന്‍ നേരമായി... പറ മോളെ, അച്ഛന്‍റെ ചെരുപ്പ് എവിടെ?

കുഞ്ഞു രണ്ടു കയ്യും മുകളിലേക്ക് ഉയര്‍ത്തി എന്തോ മുദ്ര കാട്ടി!

“കൊച്ചെ, ഞാന്‍ കാലേ വാരി നെലത്തടിക്കും, എന്റെ ചെരുപ്പ് എവിടാഡീ ?

കുഞ്ഞു പതുക്കെ  അടുക്കളയിലേക്കു നടന്നു, ഫ്രിട്ജിനുള്ളില്‍ വച്ചിരുന്ന ചെരുപ്പു കാണിച്ചു കൊടുത്തു.

മനുരാജ് ചെരുപ്പ് എടുത്തു. “ഓവന്‍ ഉണ്ടായിരുന്നെങ്കില്‍ ചൂട് ആക്കി എടുക്കാമായിരുന്നു... ഇനി ഇപ്പൊ അടുത്ത കമ്പനി പര്ച്ചസ് ആവട്ടെ “ അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

പോകുന്ന വഴി അവന്‍ കുഞ്ഞിനെ നോക്കി ഒന്ന് ഇരുത്തി മൂളി “ ഉം ... അപ്പൊ എന്നെ പെടിയോണ്ട് ...”
“പൊദാ” കുഞ്ഞു അവനെ നോക്കി ഒരു മയവും ഇല്ലാതെ പറഞ്ഞു.

അവന്‍ പതുക്കെ എത്തി വലിഞ്ഞു നോക്കി ... ഭാര്യ കേട്ടോ? ... കേട്ട് കാണും, കേള്‍ക്കാത്ത മട്ടില്‍ അവിടെ നിന്നു മുടി ചീകുന്നു... പിന്നെ ... മിസ്സ്‌ ഇന്ത്യ കൊമ്പെടിഷന് പോകുവല്ലേ ... വച്ചിട്ടുണ്ട് എല്ലാത്തിനും.
********************
“ഹോ ഒരുപാട് താമസിച്ചു” ... കാര്‍ പിന്നിലേക്ക്‌ എടുക്കാന്‍ നോക്കിയപ്പോള്‍ തൊട്ടു പിന്നില്‍ മറ്റൊരു കാര്‍ കിടക്കുന്നു. കാറില്‍ മൊബൈല്‍ നമ്പര്‍ എഴുതി വച്ചിട്ടുണ്ട് ... വിളിച്ചു നാല് തെറി പറഞ്ഞാലോ?... അല്ലെങ്കില്‍ വേണ്ട വല്ല യൂറോപ്യനും ആനെകില്‍ ...

മുന്‍പിലുള്ള നാല് ഡിവൈടരുകള്‍ ചാടി കടന്നു മനുരാജിന്റെ കാര്‍ മെയിന്‍ റോഡിലെത്തി.
*********************
പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ ഒതുക്കി അവന്‍ ഓഫീസിലേക്ക് ഓടി കയറി. പക്ഷെ എന്നെത്തെയും പോലെ ഓട്ടോമാറ്റിക് ഗ്ലാസ്‌ ഡോര്‍ അവന്റെ മുന്നില്‍ തുറന്നില്ല. തുറക്കാത്ത ഗ്ലാസ്‌ ഡോറില്‍ ഇടിച്ചു തെറിച്ചു താഴെ വീണ മനുരാജ് അതിശയത്തോടെ  ഡോറിലേക്ക് നോക്കി. അപ്പോള്‍ എന്തോ ഞെരിയുന്ന ശബ്ദം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു – തൊട്ടു പിന്നില്‍ ഒരു റോബോട്ട് ! .... അവന്‍ ചാടി എഴുനേറ്റു. രോബോട്റ്റ്‌ അവന്റെ അടുത്ത് വന്നു. രണ്ടു കയ്യും കൊണ്ട് അവന്റെ തല സ്കാന്‍ ചെയ്തു “ ഗുഡ് മോണിംഗ് മനുരാജ് ," നവ് യു മെയ്‌ ഗോ ഇന്‍സൈഡ്‌" “ റോബോട്ട് മൊഴിഞ്ഞു, അതോടൊപ്പം ഗ്ലാസ്‌ ഡോരും തുറന്നു. അന്തം വിട്ടു തുറന്ന വായുമായി റോബോട്ടിന്റെ അതെ ചുവടു വെഇപ്പുകളോടെ അവന്‍ ഓഫീസിലേക്ക് കയറി.

“ഗുഡ്‌ മോണിംഗ് മനു , എന്താ താമസിച്ചത്?” സഹപ്രവര്‍ത്തകന്‍ കുശലം ചോദിച്ചു.

“ഒന്നും പറയണ്ടാ, രാവിലെ ലിഫ്റ്റ്‌ കേടായി” മനുരാജ് ഉത്തരം പറഞ്ഞു തീരുന്നതിനു മുന്‍പ് അവന്റെ മുതുകത്ത് അതി ശക്തമായ ഒരു പ്രഹരം എറ്റു. രണ്ടു കയ്യും കുത്തി നിലത്ത് വീണ അവന്‍ തല തിരിച്ചു നോക്കി ... അതാ മറ്റൊരു റോബോട്ട് ! ... “കള്ളം പറയുന്നവരെ കണ്ടു പിടിക്കാന്‍ ബോസ്സ് ജപ്പാനില്‍ നിന്നും ഇമ്പോടു ചെയ്ത രോബോട്ടാ” സഹപ്രവര്‍ത്തകന്‍ അവനെ നോക്കി പറഞ്ഞു. ...” സാധനം കൊള്ളാം, ഇനി ഇവിടെ വല്ലതും ഒക്കെ നടക്കും” അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് നടന്നു പോയി.
(തുടരും)


Thursday, June 21, 2012

Start... Action!!! - Part 3

Part 1   


“നായികയെ മാറ്റണം” സംവിധായകന്‍ കോപാകുലനായി.
സ്വാമി ഇടപെട്ടു സുദീപിനെ ശാന്തനാകി “ഒരു ചാന്‍സ് കൊടുക്കാം പുതിയ നടി അല്ലെ. നമ്മള്‍ എപ്പോഴും പുതുമുഖങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കണം. ഇവര്‍ നാളത്തെ സൂപര്‍ താരങ്ങള്‍ ആവില്ലെന്ന് ആര് കണ്ടു”
ആ പ്രശ്നം അങ്ങനെ പരിഹരിച്ചു.

ഒരുപാട് കഷ്ട്ടപെട്ടു ആ പാട്ട് രംഗം പൂര്‍ത്തീകരിച്ചു.

ഉച്ചയോടെ തോട്ടത്തിന്‍റെ ഉടമ അറബി GMC വാനില്‍ വന്നിറങ്ങി. അനുരാജിനെ കൈ കാട്ടി വിളിച്ചു. അറബിയില്‍ കുറെ സംസാരിച്ചു. ഒടുവില്‍ അറബിയുടെ ഡ്രൈവര്‍ ഒരു പേപ്പര്‍ എടുത്തു അവന്റെ കയ്യില്‍ കൊടുത്തു. അവന്‍ ആകാംക്ഷയോടെ അത് നിവര്‍ത്തി വായിച്ചു

  1. വാഴ – 38
  2. പയര്‍ - 2 ഏക്കര്‍
  3. തക്കാളി – 15 സെന്റ്‌
  4. വഴുതനങ്ങ – 1½ ഏക്കര്‍
“ഇത് എന്താ ?” അനുരാജ് അതിശയത്തോടെ ചോദിച്ചു.
“നിങ്ങടെ നായിക പാട്ട് പാടി നശിപ്പിച്ചതാ,” അതും പറഞ്ഞു ഡ്രൈവര്‍ വണ്ടിയിലേക്ക് തിരികെ പോയി.

“ചുമ്മാതല്ല .... ഷൂട്ടിംഗ് തുടങ്ങിയപ്പോ ഇവിടെ നല്ല തണല്‍ ഉണ്ടായിരുന്നു... ഭാഗ്യം എന്തായാലും അറബി കാഷ്‌ ഒന്നും ചോദിച്ചില്ലല്ലോ” അനുരാജ് കൂട്ടുകാരെ നോക്കി നെടുവീര്‍പ്പിട്ടു.

ഡോര്‍ അടയുന്ന ശബ്ദം കേട്ടപ്പോള്‍ എല്ലാവരും തിരിഞ്ഞു നോക്കി. വണ്ടിയുടെ അരികിലേക്ക് പോയ ഡ്രൈവര്‍ തിരികെ വരുന്നു – കയ്യില്‍ കാര്‍ഡ്‌ സ്വൈപ്പിംഗ് മെഷീന്‍ !

“ക്രെഡിറ്റ്‌ കാര്‍ഡ് താ” ഡ്രൈവര്‍ അനുരാജിന്റെ നേരെ കൈ നീട്ടി.!

സ്വൈപ്‌ ചെയ്തു കാര്‍ഡ്‌ തിരികെ വാങ്ങിക്കുമ്പോള്‍ അനുരാജിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“പച്ചക്കറിക്ക് ഒക്കെ ഇപ്പൊ എന്താ വില!” അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ഒരു കുപ്പി വെള്ളം എടുത്തു കുടിച്ചു.

ബാക്കി ഉള്ള വാഴകളില്‍ ഒന്നിന്‍റെ ചുവട്ടില്‍ ഇരുന്നു ഫാം വില്ല  കളിക്കുന്ന നായികയെ കണ്ടപ്പോള്‍ അനുരാജിനു കലി കയറി. അടുത്ത് കണ്ട കുമ്പളങ്ങ എടുത്തു അവളുടെ തലയില്‍ ഇടാനായി അവന്‍ കുനിഞ്ഞു... മുന്നോട്ടു എടുത്ത  GMC  സ്ലോ ചെയ്തു, അറബി അവനെ രൂക്ഷമായി നോക്കി... നാല് തവണ കൂടി കുനിഞ്ഞു നിവര്‍ന്നിട്ടു അനുരാജ് ജോഗ്ഗിംഗ് ചെയ്യാന്‍ ആരംഭിച്ചു.  GMC  മെല്ലെ ഒഴുകി നീങ്ങി.

***************************

കാശു കുറെ പോയെങ്കിലും ഒരു പാട്ട് തീര്‍ക്കാന്‍ ആയല്ലോ ... എല്ലാവരും ആശ്വസിച്ചു.
വൈകുന്നേരം അനുരാജ് എല്ലാവരെയും വിളിച്ചു കൂട്ടി. ഓരോരുത്തര്‍ക്കും 500 റിയാല്‍ വീതം കൊടുത്തു “ ആയിരം റിയാല്‍ വച്ച് തരണം എന്ന് ഉണ്ടായിരുന്നു, നിര്‍ഭാഗ്യവശാല്‍ ഇന്ന് നടന്ന സംഭവങ്ങള്‍ മൂലം അത് സാധിച്ചില്ല, ആര്‍ക്കും പരിഭവം തോന്നരുത് “ അവന്‍ വിഷമത്തോടെ പറഞ്ഞു.

സ്വാമി പണം വാങ്ങിയില്ല “പിന്നെ മതിയെടാ, ഇപ്പോഴത്തെ കാര്യങ്ങള്‍ നടക്കട്ടെ, നിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും”
അത് കണ്ട ദിലീപ്‌-ഉം പണം വാങ്ങിയില്ല.
“അതീന്നു ഒരു നാനൂറു എനിക്ക് താ” പാച്ചു കൈ നീട്ടി.
“എന്തിനാടാ?” അനുരാജ് ചോദിച്ചു.
“ആസ്സമിലുള്ള അമ്മാവന് അയച്ചു കൊടുക്കാനാ”

ആ കാശുമായി പാച്ചുവും കോവാലനും എങ്ങോട്ടോ ടാക്സി പിടിച്ചു പോയി.

കയ്യില്‍ കിട്ടിയ അഞ്ഞൂറ് റിയാലുമായി നായിക അനുരാജിന്റെ ആടുത്ത് എത്തി “ബാക്കി കാശ് എപ്പോ തരും?” അവന്‍ തലയില്‍ കൈ വച്ചു നിലത്തിരുന്നു.

***********************

അനുരജും, സ്വാമിയും, ദിലീപും കൂടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരുന്നു.
“സത്യം പറയാമെടാ ഞാന്‍ ഉദ്ദേശിച്ചിടത്ത് ചെലവ് നിക്കുമെന്നു തോന്നുന്നില്ല”
“നീ വിഷമിക്കതെടാ നമുക്ക് വഴി ഉണ്ടാക്കാം” സ്വാമി അവനെ ആശ്വസിപ്പിച്ചു.
“എന്റെ പരിചയത്തില്‍ ഒരു അറബി ഉണ്ട് അയാളുടെ കയ്യില്‍ നിന്നും കുറച്ചു പണം റോള് ചെയ്താലോ?” ദിലീപ്‌ ഒരു ആശയം മുന്നോട്ടു വച്ച്.

“അത് കൊള്ളാം, കുറച്ചു ടെക്നീഷ്യന്സിനെ കൂടി ഒഴിവാകെടാ ചെലവ് കുറച്ച് നമുക്ക് എല്ലാവര്ക്കും കൂടി ഇത് ആങ്ങ്‌ പൂര്‍ത്തിയാക്കാം”. സ്വാമി പറഞ്ഞു.
രണ്ടു ഫിലിപ്പിനോ ലൈറ്റ് ബോയ്സ്നെ ഒഴിവാക്കി. പിന്നെ ഭക്ഷണം സെറ്റില്‍ തന്നെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. അതിന്റെ ചുമതല ബിജോയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു  ലൈറ്റ് ബോയ്സിന്റെ പണി സ്വാമിയും ദിലീപും ചെയ്യാമെന്ന് ഏറ്റു. അസിക്കുള്ള ടിക്കറ്റും ബുക്ക്‌ ചെയ്തു.

അനുരാജിന്റെ മുഖത്ത് ആശ്വാസത്തിന്റെ മിന്നലാട്ടം കണ്ടു. അവന്‍ ആശ്വാസത്തോടെ ഉറങ്ങാന്‍ പോയി.

**********************

രാവിലെ സംവിധായകന്‍ ക്യാമറ മാനെ അന്വേഷിച്ചു സെറ്റില്‍ എല്ലാം ഓടി നടന്നു. പാച്ചുവും കോവാലനും ഇന്നലെ പോയതാണ്!

അല്പം കഴിഞ്ഞപ്പോള്‍ ഒരു കാംറി അവിടെ വന്നു നിന്ന്.

അകത്തു നിന്നും പാച്ചുവും കോവാലനും പിന്നെ മറ്റൊരു മലയാളിയും പുറത്തിറങ്ങി. അവര്‍ നേരെ നിര്‍മ്മാതാവിന്റെ മുറിയിലേക്ക് നടന്നു. അറബിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം എണ്ണി തിട്ടപെടുത്തുകയായിരുന്നു അനുരാജ്. പാച്ചു വന്നയാളെ പരിചയപ്പെടുത്തി “ഇത് തോമസ്‌ ജോര്‍ജ്ജ്, ഞങ്ങടെ ഫ്രണ്ടാ... നിങ്ങള്‍ സംസാരിക്കു ഞങ്ങള്‍ ഇപ്പൊ വരാം.” രണ്ടു പേരും പുറത്തിറങ്ങി.

“ഞാന്‍ അവരുടെ ഫ്രണ്ട്‌ ഒന്നുമല്ല .... രാത്രി മദ്യപിച്ചു റോഡില്‍ നിന്ന് ചിരിച്ചതിനു അവരെ പോലീസ്‌ പിടിച്ചു... മലയാളികളല്ലേ എന്ന് കരുതി കാശ് കൊടുത്തു അവരെ പുറത്തിറക്കിയത് ഞാനാ! ... രാവിലെ അപ്പോം മൊട്ട കറീം വേണമെന്ന് പറഞ്ഞപ്പോ അതും വാങ്ങിച്ചു കൊടുത്തു.... ഇതാ ബില്ല്”.

പണം വാങ്ങി അയാള്‍ തിരിച്ചു പോയ പുറകെ പാച്ചുവും കോവാലനും അകത്തു വന്നു, “ തോമസ്‌ അച്ചായന്‍ പോയോ?”

“കൊല്ലെടാ കൊല്ല് !!!” .... അനുരാജ് വീണ്ടും തലയില്‍ കൈ വച്ചു!

ചാണ്ടി ഒരു പേപ്പറുമായി ഓടി കിതച്ചു വന്നു “പണി കിട്ടി അളിയാ”, അവന്‍ പേപ്പര്‍ അനുരാജിന്റെ നേരെ നീട്ടി...

പ്രിയപ്പെട്ട അനൂ,
ഞാന്‍ തിരികെ പോകുന്നു. ദുബായില്‍ എനിക്ക് ഒരുപാട് വര്‍ക്ക്‌ ഉണ്ട്. പിന്നെ ചില പുതിയ പ്രോജക്ടുകളും എന്റെ മനസ്സിലുണ്ട്.
നിനക്ക് എന്റെ വിജയാശംസകള്‍.
ഒരു കാര്യം പറയാന്‍ മറന്നു... നിന്റെ തിരക്കഥ ഞാന്‍ കൊണ്ട് പോകുന്നു.
നന്ദിയോടെ - സ്വാമി

ബോധം കേട്ട് വീണ നിര്‍മ്മാതാവിനെ ഉണര്‍ത്താന്‍ വെള്ളം എടുക്കാനായി മൂന്നു പേരും മൂന്നു വഴിക്ക് ഓടി!
(തുടരും)

Wednesday, June 20, 2012

ഷൂസ് പറഞ്ഞ കഥ - ഭാഗം 1

"ഈ കഥയും കഥാ പാത്രങ്ങളും
തികച്ചും സാങ്കല്‍പ്പികം മാത്രമാണ് ......
ആരെങ്കിലും ആയി സാമ്യം തോന്നുന്നു എങ്കില്‍ കണക്കായി പോയി "


യു എ യി ലെ  ഒരു മെയ്മാസ പുലരി....വെള്ളിയാഴ്ച രാവിലെ 8.30 ആയപ്പോളാണ് പാച്ചു  കണ്ണും തിരുമ്മി എണീറ്റത് ... നോക്കിയാ ഫോണില്‍ സമയം നോക്കി എട്ടര ആയി എന്ന് ഉറപ്പിച്ചു ഫോണ്‍ താഴെ വെക്കാന്‍ തുടങ്ങിയപ്പോള്‍ അത് ബെല്ലടിക്കാന്‍ തുടങ്ങി. നോക്കിയപ്പോള്‍ കോവാലന്‍. ശ്ശോ ഇവനോടിന്നു അങ്ങോട്ട്‌ ചെല്ലാം എന്ന് പറഞ്ഞതാ, ഇന്നലെ അടിച്ചത് കൂടി പോയ കാരണം ഉണരാന്‍ ലേറ്റ് ആയി.  എട്ടു  മണിക്ക് ചെല്ലാം എന്നാ പറഞ്ഞത്. ഇനി അവനോടെന്തു പറയും. അങ്ങനെ ആലോചിച്ചു നില്‍ക്കെ ഫോണ്‍ മണി അടി നിര്‍ത്തി വീണ്ടും അടിച്ചു തുടങ്ങി. അവന്‍ തന്നെ, പാച്ചു പച്ച ബട്ടണ്‍  അമര്‍ത്തി കോവാലന്‍ എന്തേലും പറയും മുന്നേ പറഞ്ഞു തുടങ്ങി." അളിയാ ഞാന്‍ ധ ഇറങ്ങി, വഴിയിലാ  വന്നോണ്ടിരിക്കുവാ. ഏ എവിടെ വരെ എത്തി എന്ന് ചോദിച്ചാല്‍ ഇത്, ഇപ്പോള്‍ ഞാന്‍ ഈ മുക്കിനു വരെ എത്തി. ആ പേരൊന്നും അറിയില്ല. ഉള്ളന്നുരെന്നോ, കാരക്കാടെന്നോ പറയാന്‍ ഇത് നടോന്നും അല്ല. ദുഫായിയ. ഞാന്‍ ഇപ്പോള്‍ അങ്ങ് വരും. നെ പിടക്കാതെ. അത്രയും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു പാച്ചു വേഗം ബാത്‌റൂമില്‍ കയറി. പ്രഭാത കൃത്യങ്ങള്‍ ഒക്കെ വേഗം കഴിച്ചു ഇറങ്ങി. അപ്പോളാണ് പാച്ചു റൂമിലുള്ള മറ്റുള്ളവര്‍ ആരും അവിടെ ഇല്ല എന്ന് മനസ്സിലാക്കിയത്‌. വെള്ളിയാഴ്ച്ചയല്ലേ എല്ലാം തെണ്ടാന്‍ പോയി കാണും എന്ന് മനസ്സില്‍ ഓര്‍ത്തു കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് ഒരുക്കം തുടങ്ങി. വെളുത് തുടങ്ങിയ മീശ ഒക്കെ വേഗം കറുപ്പിച്ചു, കഷണ്ടി കയറി തുടങ്ങിയ തലയുടെ മുന്‍വശം ഉള്ള മുടി ഒക്കെ പെറുക്കി വച്ച് അഡ്ജസ്റ്റ് ചെയ്തു. കൊള്ളാം എന്ന് മനസ്സില്‍ പറഞ്ഞു, ഡ്രസ്സ്‌ മാറി ഇറങ്ങാന്‍ തുടങ്ങി. പുറത്ത്‌ ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് വാതിലിന്റെ അടുത്ത് കിടക്കുന്ന കറുത്ത ഷൂസ് കണ്ണില്‍ പെട്ടത്. " ഇത് സുരേഷിന്‍റെ ആണ്, അവന്‍ പുറത്തു പോയേക്കുവാരിക്കും, ഇതിട്ടു പോയാലോ, എന്നും ചെരുപ്പിട്ടല്ലേ പോകുന്നത്, കോവലനെ ഒന്ന് ഞെട്ടിക്കാം . അങ്ങനെ പലതും ഓര്‍ത്തു സുരേഷിന്‍റെ ഷൂസിന്‍റെ  ഒപ്പം   റൂമിന്‍റെ മൂലയ്ക്ക്  കിടന്ന ആരുടയോ  സോക്സും ഇട്ടു ഇറങ്ങി. പുറത്തു കടന്നപ്പോലാണ് ഓര്‍ത്തത്‌ ഒരു ബെല്‍റ്റ്‌ ഇട്ടു ഇന്‍ ഷര്‍ട്ട്‌ ചെയ്താല്‍ കുറച്ചൂടെ നല്ലതാരുന്നു. വേണ്ടും റൂമില്‍ കയറി സുരേഷിന്‍റെ അലമാരയുടെ സൈഡില്‍ തൂകിയിട്ടിരുന്ന ബെല്‍റ്റ്‌ എടുത്തു കെട്ടി ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി മുറി പൂട്ടി ഇറങ്ങി.

അങ്ങനെ പടി ഇറങ്ങി നടക്കുമ്പോള്‍ മനസ്സിലോര്‍ത്തു "കോവാലന്‍ ഇന്ന് അന്തം വിട്ടു പോകു, എന്‍റെയൊരു കാര്യം. അപ്പോളാണ് സുരേഷ് വന്നു ഷൂസ് നോക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ഓര്‍ത്തത്‌. അവനെ വിളിച്ചു പറഞ്ഞേക്കാം, അവന്‍ ചീത്ത വിളിക്കുമായിരിക്കും, എന്നാലും സാരമില്ല.. ചിലപ്പോള്‍ നാളെ മുതല്‍ അവന്‍ ഇതെടുത്തു പൂട്ടി വച്ചിട്ട് പോകുമായിരിക്കും. ആര്‍ക്കു വേണം ഇനി ഇത്, അവന്‍ പൂട്ടി വയ്ക്കട്ടെ. അങ്ങനെ ഓര്‍ത്തു ഫോണ്‍ എടുത്തു അവനെ വിളിച്ചു. ഫോണ്‍ എടുത്ത ഉടന്‍ ധൃതിയില്‍ സുരേഷ് പറഞ്ഞു " ഡാ പാച്ചു ഞാന്‍ ഫുജൈര വരെ പോകുവ രാത്രിയിലെ വരൂ, ഉച്ചക്ക് എനിക്ക് വേണ്ടി ചോറ് വയ്ക്കണ്ട. നീ ഉറങ്ങിക്കോട്ടെ എന്ന് കരുതിയ പറയാതെ പോന്നത്. " ഇത് കേട്ട് പാച്ചുന്റെ മനസ്സില്‍ രണ്ടു ലഡ്ഡു പൊട്ടി, ഒന്ന് അവനു ചോറ് വെക്കണ്ട, രണ്ടാമത്തെ അവനോടു ഷൂസ് എടുത്ത കാര്യം പറയണ്ട. പൊട്ടിയ രണ്ടു ലഡ്ഡു ഓര്‍ത്തു ചിരിച്ചു കൊണ്ട് പാച്ചു ഓക്കേ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തിട്ട് പറഞ്ഞു..എന്നെ അങ്ങ് സമ്മതിക്കണം. അടുത്ത വന്ന ടാക്സിയില്‍ കയറി കോവാലന്റെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഭാഗ്യം ടാക്സി ഓടിക്കുന്നത് മലയാളി ചേട്ടനാണ്.

ടാക്സി പോയ്ക്കൊണ്ടിരിക്കെ കോവാലന്‍ വിളിച്ചു, ഡാ നെ ഇറങ്ങിയെന്നു പറഞ്ഞിട്ട് എവിടെയാ? ഇപ്പോള്‍ വരേണ്ട സമയം കഴിഞ്ഞല്ലോ. നീ വഴി  തെറ്റി വല്ല സൗദി അറേബ്യയിലും പോയോ? ഞാന്‍ ഇതാ ഇപ്പോള്‍ എത്തും. അതും പറഞ്ഞു ഫോണ്‍ ഓഫ്‌ ആക്കി പോക്കറ്റിലിട്ടു. അല്പം കൂടി കഴിഞ്ഞപ്പോള്‍ ടാക്സി കാരന്‍  ചോദിച്ചു സാറിന് എവിടെയാ പോകണ്ടേ? അത് ഞാന്‍ പറഞ്ഞില്ലേ, അല്ല അവിടെ എവിടെയനെന്നാ ചോദിച്ചേ? അത് പെപ്സിയുടെ ബോര്‍ഡ്‌ ഉള്ള കടയുടെ മുന്നില്‍ നിര്‍ത്തിയാല്‍ മതി. ഡ്രൈവര്‍ തല തിരിച്ചു പച്ചുനെ നോക്കി, ആ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായ പാച്ചു പറഞ്ഞു ചേട്ടാ സ്ഥലം എത്തുമ്പോള്‍ ഞാന്‍ പറയാം, ചേട്ടന്‍ നേരെ വിട്ടാല്‍ മതി. അങ്ങനെ ഒരു വിധം പാച്ചു കോവാലന്‍ താമസിക്കുന്ന സ്ഥലത്തെത്തി. റൂമിന്റെ വാതില്‍ക്കല്‍ എത്തി ബെല്‍ അടിച്ച ശേഷം, ബെല്‍റ്റ്‌ ഒക്കെ ഒന്ന് കൂടെ ശരിയാക്കി വാതില്‍ തുറക്കുന്നതും കാത്തു പാച്ചു നിന്നു......

(തുടരും)

Start ... Action ...!!! - Part 2



Part 2
Part 1 വായിക്കാത്തവര്‍ ഇവിടെ Click ചെയ്യു


കോപം കൊണ്ട് വിറച്ച ദിലീപിനെ പ്രൊഡ്യൂസര്‍ അനുരാജ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒരു തരത്തിലും ദിലീപ്‌ ഒത്തുതീര്‍പ്പിന് തയാറായില്ല. ഒടുവില്‍ ‘ആന വശീകരണം – പത്തു തന്ത്രങ്ങള്‍ ‘ എന്ന പുസ്തകം കൊടുത്തു അവനെ മെരുക്കി. രംഗം ശാന്തമായപ്പോള്‍ സ്വാമി മെല്ലെ പുറത്തു വന്നു.
“ മീന്‍ അച്ചാര്‍ കൊണ്ട് വന്നോടാ ?” അവന്‍ അനിയനോട് ചോദിച്ചു.
“ അച്ചാറോ ?” ബിജോയി അടുക്കളയില്‍ നിന്നും തല നീട്ടി പുറത്തേക്കു നോക്കി.

**************************
തുടക്കത്തിലേ സംഘര്‍ഷം എല്ലാം മാറി സീരിയല്‍ നിര്‍മ്മാണം മുന്നോട്ടു പോകാനുള്ള തീരുമാനം ആയി. പാട്ടുകള്‍ ചിട്ടപെടുത്തുവനായി അസി (ആനൂ ചന്ദ്രന്‍) ഗിറ്റാര്‍ കയ്യിലെടുത്തു.
“ രവീന്ദ്രന്‍ മാഷിനെ പോലെ ഉള്ളവര്‍ വല്യ തടി പെട്ടി വച്ചാ മൂസിക്‌ ചെയ്യുന്നത്” ബിജോയി ആരോടെന്നില്ലാതെ പറഞ്ഞു.
“ തടി പെട്ടി അല്ലേടാ ഹാര്‍മോണിക്ക... അതാണ്‌ അതിന്‍റെ പേര് “ ചാണ്ടി അവനെ തിരുത്തി.
“ ഹാര്‍മോണിയം” ... അസി എല്ലാവരെയും രൂക്ഷമായി നോക്കി കൊണ്ട് വീണ്ടും തിരുത്തി. “ ഇത് എന്റെ സ്റ്റൈല്‍ .. സൗകര്യം ഉണ്ടെങ്കില്‍ മതി ... ഈ ബ്ലഡി ഗള്‍ഫുകാരുടെ പാട്ട് കിട്ടിയിട്ട് വേണ്ടാ എനിക്ക് കഞ്ഞി കുടിക്കാന്‍... “
സ്വാമി ഓടി വന്നു അവന്റെ വാ പൊത്തി “ എടാ ദോഷമാ, അങ്ങനോന്നും പറയരുത്”
ദിലീപ്‌ പാട്ടുകള്‍ അനുരാജിന്‍റെ കയ്യില്‍ കൊടുത്തു ... അനുരാജ് അത് അസിക്ക് കൈമാറി.
അവന്‍ ആദ്യത്തെ കവിത മൂന്നു  വരി വായിച്ചു, പിന്നെ ഒന്നുകൂടി വായിച്ചിട്ട് ദിലീപിനെ അടിമുടി ഒന്ന് നോക്കി:
“പണ്ട് നമ്മള്‍ പാടിയോരാ സംഘ ഗാനം ...
ഇന്ന് നമ്മളെല്ലാം ഓര്‍ക്കുന്നു കുളിരോടെ
എന്റെ ഖല്ബിലാകെ പൂക്കുന്നു പ്ലാവിന്‍ തോട്ടം ...”
അസി ഗിറ്റാര്‍ എടുത്തു മെല്ലെ മൂളി ... ത ണ നാ ... റീ ... ഒക്കെ ... നോക്കാം ...
“അല്ലിയാമ്പല്‍ ... തനാനാനാ തനാനാ വെള്ളം
താനാ നമ്മളോന്നായി തനാനാനാ തനാനാന
താനാ തന താനാ അനുരാഗ തനാനാന  ... “
“സൂപ്പര്‍ “ ... പ്രൊഡ്യൂസര്‍ കൈ കൊട്ടി ചിരിച്ചു.
ദിലീപ്‌ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി ... ഇല്ല കുഴപ്പമില്ല ... ആര്‍ക്കും ഒരു സംശയവും ഇല്ല. അസി അവനെ നോക്കി ഒന്ന് ചുമച്ചു ... പിന്നെ രണ്ടു ചുമച്ചു. ദിലീപ്‌ അസിയെ വിളിച്ചു അകത്തു പോയി. അല്‍പ്പം കഴിഞ്ഞു രണ്ടു പേരും തോളത്തു കൈ ഇട്ടു ഇറങ്ങി വന്നു.

***********************
“ഷൂട്ടിംഗ് സലാലയില്‍ നടത്താം, അവിടെ ആകുമ്പോള്‍ കേരളം പോലെ തോന്നിക്കും” ചാണ്ടി നിര്‍ദ്ദേശിച്ചു. അത് ശരിയാ എല്ലാരും സമ്മതിച്ചു.
എല്ലാവരും രണ്ടു മാസത്തെ ലീവ് എടുത്തു സലാലയിലേക്ക് തിരിച്ചു.
ആദ്യ ഷോട്ട് നായകന്‍ 100 പട്ടിണി പാവങ്ങള്‍ക്ക് സൗജന്യമായി iPhone നല്‍കുന്നതായിരുന്നു. വെള്ള ലെക്സസ് കാറില്‍ വന്നിറങ്ങുന്ന  നായകന്‍ ഡോര്‍ തുറന്നു കാറില്‍ ചാരി നിന്ന് ഗണ്മാന്‍ കൊടുക്കുന്ന iPhone-കള്‍ ഓരോന്നായി അകലെ നില്‍ക്കുന്ന പാവങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്നു – അത് നേരെ അവരുടെ കൈകളില്‍ തന്നെ വീഴുന്നു. അതെ സമയം തന്നെ ഫോണ്‍ ഓണ്‍ ആകുന്നു... “ നായകന്‍ ...  ഷാജി നായകന്‍ ... “ എന്ന പാട്ടും, കൈകള്‍ കെട്ടി സ്ലോ മോഷനില്‍ തല തിരിക്കുന്ന ആജാനുബാഹുവായി നില്‍ക്കുന്ന നായകന്‍റെ വീഡിയോയും ഒപ്പം iPhone-ല്‍ പ്ലേ ആകുന്നു.
നായകനായി അനുരാജ് എല്ലാം മറന്നു അഭിനയിച്ചു. ഗണ്മാന്‍ ആയി അഭിനയിച്ചത് പ്രതോഷ്‌ ആണ്. ആ ഒരു സീനിനു വേണ്ടി അവനെ നാട്ടില്‍ നിന്നും വരുത്തി.
“ ഈ രംഗം കണ്ടു കുടുബ പ്രേക്ഷകര്‍ കൊരിത്തരിക്കും” അനുരാജ് ഉറക്കെ പറഞ്ഞു.
“ ത്ഫൂ ... “ അസി നീട്ടി തുപ്പി.
“ വായില്‍ ഈച്ച കയറി”. സ്വാമി ദയനീയമായി നോക്കിയപ്പോള്‍ അവന്‍ പറഞ്ഞു.
“ ഇന്ന് ഇത്രയും മതി “ ഡയറക്ടര്‍ സുദീപ്‌ പറഞ്ഞു. “ Pack Up” .
വൈകുന്നേരത്തോടെ നായിക എത്തി. ഷൂട്ടിംഗ് നീട്ടി വയ്ക്കാന്‍ പറ്റാത്തത് കൊണ്ട് നിഷു എന്ന നായികയെ എമര്‍ജന്‍സി ടിക്കറ്റ്‌ എടുത്തു നാട്ടില്‍ നിന്നും വരുത്തുകയായിരുന്നു.

**********************
അടുത്ത ദിവസം ഗാന രംഗം ആയിരുന്നു ചിത്രീകരിക്കേണ്ടത്. നായിക വാഴത്തോട്ടത്തില്‍ കസവ് സാരി ഉടുത്തു വാഴക്കു ചുറ്റും കറങ്ങുന്നതാണ് രംഗം.
അഞ്ചു വാഴ ഒടിഞ്ഞു വീണിട്ടും ക്യാമറ മാന്‍ പാച്ചു ഒക്കെ പറഞ്ഞില്ല.
ഡയറക്ടര്‍ അസ്വസ്ഥനായി.
പ്രൊഡ്യൂസര്‍ അസ്വസ്ഥനായി
അസി അസ്വസ്ഥനായി... എന്ന് കണ്ടപ്പോള്‍ സ്വാമി അവന്റെ വായില്‍ വാഴപ്പഴം തള്ളി കയറ്റി.
“എന്താടാ പ്രശ്നം ?” ഡയറക്ടര്‍ ക്യാമറാമാനോട് ചോദിച്ചു .
“പതിയുന്നില്ല ... നായിക ക്യാമറയില്‍ പതിയുന്നില്ല... ലെന്‍സ്‌ മാറ്റി നോക്കി ... ഫ്രെമില്‍ ഒതുങ്ങുന്നില്ല ... കുറച്ചു വണ്ണം കുറഞ്ഞ നായിക ആണെങ്കില്‍ ....” ക്യാമറ മാന്‍ പറഞ്ഞു.
“ഒരു കാര്യം ചെയ്യ് ... ഇത് നമുക്ക് ലോങ്ങ്‌ ഷോട്ട് ആക്കാം ... നീ ക്യാമറാ അപ്പുറത്തെ തോട്ടത്തില്‍ വൈ ... പിന്നീട് നായികയുടെ മുഖം മാത്രം ക്ലോസ് അപ്പ് എടുക്കാം.” സ്വാമി പരിഹാരം നിര്‍ദ്ദേശിച്ചു.
എല്ലാവരുടെയും മുഖം തെളിഞ്ഞു.
പിന്നീട് ആ രംഗം ക്യാമറയില്‍ പകര്‍ത്തിയത്‌ സ്വാമിയാണ്. അങ്ങനെ ഏഴാമത്തെ വാഴ കൂടി ഒടിഞ്ഞപ്പോള്‍ സീന്‍ ഓക്കേ ആയി.
പാച്ചു വീണ്ടും ക്യാമറയുടെ പിന്നില്‍ വന്നു. അടുത്ത രംഗം നായിക കറിവേപ്പിന്റെ ചുവട്ടില്‍ നിന്നും തെങ്ങിന്റെ ചുവട്ടിലേക്ക് ചിരിച്ചു കൊണ്ട് നടന്നു വരുന്നതാണ്.
നാല് തവണ എടുത്തിട്ടും അത് ശരി ആയില്ല... ഓരോ തവണയും നായിക കല്ലിലും മടലിലും തട്ടി വീണു. “നിഷു, what happened?” സംവിധായകന്‍ അടുത്ത് വന്നു ചോദിച്ചു. “ സര്‍ , ഞാന്‍ നടന്നു കഴിഞ്ഞു ചിരിച്ചാല്‍ മതിയോ?”
“പോരാ പോരാ ... ചിരിച്ചു കൊണ്ട് നടന്നു വരണം”
നായികയുടെ കണ്ണ് നിറഞ്ഞു.
“എന്താ നിഷു? എന്തിനാ കരയുന്നത്?” പ്രൊഡ്യൂസര്‍ രംഗത്ത്‌ എത്തി.
“സര്‍ ....”
“പറയൂ നിഷൂ”
‘സര്‍, ചിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ചെറുതായി ചെറുതായി ഞാന്‍ ഒരു അന്ധയാകും സര്‍ ... അന്ധയാകും “ നായിക പൊട്ടിക്കരഞ്ഞു.
(തുടരും)

Tuesday, May 29, 2012

സ്മൃതി


      കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ മനസിലേക്ക് കൊണ്ട് വന്ന ഒരു സംഭവം പറയാം. കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി അനുഭവിക്കാന്‍ കഴിഞ്ഞ സുഖമുള്ള ഒരു സംഭവം. സുഹൃത്തുക്കളും  ആയി പങ്കു വെക്കണോ എന്ന് ഒരു പാട് തവണ ആലോചിച്ചു, അവസാനം ഇത് ഇവിടെ എഴുതാന്‍ തക്ക ഒരു കാരണം ഉണ്ടായി. അത് ഞാന്‍ വഴിയെ പറയാം.

          ഒരു ദിവസം വീട്ടില്‍ നിന്നും തിരുവനതപുരത്ത് ഭാര്യയും, കുഞ്ഞും കൂടി പോകുന്ന വഴിയില്‍ കലാലയ ജീവിതത്തിലെ ഓര്‍മയും ഒപ്പം അതേപോലെ കലാലയ ജീവിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന അഞ്ചു കുട്ടികളെയും പരിചയപ്പെടാന്‍ ഇടയായി.. പോകുന്ന വഴിക്ക് ഇടയ്ക്കു വച്ച് ഭാര്യ പറഞ്ഞു അവള്‍ക്കു മുട്ട പഫ്‌സ്‌ കഴിക്കണം എന്ന്. എനിക്ക് ആദ്യം അദ്ഭുതം തോന്നി, കാരണം സാധാരണ  അവള്‍ അങ്ങനെ പറയാറില്ല. അങ്ങനെ ഒരു ബേക്കറി കണ്ടപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ കുഞ്ഞുമായി കടയില്‍ കയറി. കയറി ചെല്ലുന്ന റൂമില്‍ നിന്നും അകത്തേക്കുള്ള റൂമില്‍ ഇരിക്കാം എന്ന് ഞങ്ങളോട് കടക്കാരന്‍ പറഞ്ഞു. അകത്തെ റൂമില്‍ നാലു ടേബിള്‍ ഒപ്പം  അതിനുള്ള കസേരകളും ഉണ്ടായിരുന്നു. അതില്‍ ഒരു ടേബിളിനു ചുറ്റും  ഒരു പയ്യനും രണ്ടു പെണ്‍കുട്ടികളും ഇരിക്കുന്നുണ്ടായിരുന്നു. കയറിയ പാടെ വാവ കടക്കുള്ളില്‍ ഓട്ടം തുടങ്ങി, ഒന്ന് രണ്ടു വട്ടം കുഞ്ഞു കൌണ്ടര്‍ വരെ പോയി, അവിടെ നിന്നും  പിടിച്ചു കൊണ്ടിരുത്തും, ഇതിനിടയില്‍ പഫ്‌സ്‌ ഓര്‍ഡര്‍ ചെയ്തു.

     പഫ്‌സ്‌ വരാന്‍  വെയിറ്റ് ചെയ്യുന്നതിന്റെ ഇടയില്‍ വീണ്ടും വാവ പുറത്തേക്കു ഓടി. ഞാന്‍ അവളെ എടുത്തു തിരിയുമ്പോള്‍ പുറത്തേക്കു നോക്കി, അവിടെ  റോഡിനു എതിര്‍ വശത്തായി മുകളിലേക്ക് കയറി പോകുന്ന വീതിയുള്ള കോണ്‍ക്രീറ്റ്‌ പടികള്‍ കാണാം, പടികള്‍ തുടങ്ങുന്നിടതായി ഒരു കലാലയത്തിന്റെ പേരുള്‍പ്പെടുന്ന ആര്ച്ചും. അവിടെ നിന്നും നോക്കിയാല്‍ മുകളിലേക്ക് പോകുന്ന പടികള്‍ മാത്രമേ കാണുകയുള്ളൂ. കോളേജിന്റെ പേരും ആ  സ്ഥലവും നിര്‍ഭാഗ്യവശാല്‍ ഞാന്‍ മറന്നു പോയി. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വീണ്ടും അവിടെ പോകും, ആ സ്ഥലം ഞാന്‍ നിങ്ങള്ക്ക് പരിചയ പെടുത്തും.

    മകളുമായി വീണ്ടും  ഞാന്‍ അകത്തു കയറി ഇരുന്നു, അപ്പോളേക്കും ഭാര്യ പഫ്‌സ്‌ തിന്നു തുടങ്ങിയിരുന്നു, എനിക്ക് വലിയ താല്പര്യം തോന്നിയില്ല എങ്കിലും, ഭാര്യ പറഞ്ഞു “ നല്ല ടേസ്റ്റ് ഉണ്ട് കഴിക്കു”. അങ്ങനെ ഞാന്‍ അതിലൊരെണ്ണം ടേസ്റ്റ് ചെയ്തു, അവള്‍ പറഞ്ഞത് സത്യമായിരുന്നു  നല്ല ടേസ്റ്റ് ഉള്ള പഫ്‌സ്‌....എനിക്കറിയാം നിങ്ങള്‍ക്കൊക്കെ ആ  ടേസ്റ്റ് ഫീല്‍ ചെയ്യുന്നുണ്ടാവും എന്ന്. അതിന്റെ ഇടയ്ക്കു മോള് ആ  കുട്ടികള്‍ ഇരുന്ന ടേബിള്‍ അടുത്തേക്ക് പോയി, ആ  കുട്ടികള്‍ അവളെ വിളിക്കാനും അവളോട്‌ സംസാരിക്കാനും തുടങ്ങി, ഇതിന്റെ ഇടയ്ക്കു ഞാന്‍ ആ     കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിന്റെ കാര്യം കടയില്‍ ഉണ്ടാരുന്ന ചേട്ടന്‍ അവരുമായി നല്ല ജോളി ആയിരുന്നു, ഇടയ്ക്കു അയാള്‍ അവരോടു തമാശ പറയുന്നുണ്ടായിരുന്നു. അവര്‍ മൂന്നു പേരും കൂടി ഒരു ഐസ് ക്രീം ആയിരുന്നു കഴിച്ചു കൊണ്ടിരുന്നത്. ഇടക്കൊരു കുട്ടി പറയുന്നത് കേട്ടു സമയം ആയിരുന്നേല്‍ വീട്ടില്‍ പോകരുന്നു, നല്ല വിശക്കുന്നു  എന്ന്. അപ്പോള്‍ എന്റെ മനസ്സില്‍ ലാനയും, town bakery ഉം ഒക്കെ കടന്നു വന്നു. പല ദിവസങ്ങളിലും ഒരു ഡ്രിങ്ക്സ് വാങ്ങി പകുത്തു കുടിച്ചതും ഒക്കെ ഓര്മ വന്നു. അങ്ങനെ ഓര്‍മ്മകള്‍ മനസ്സില്‍ കൂടി കടന്നു പോകുമ്പോള്‍ മോള് വീണ്ടും counter  അടുത്തേക്ക് ഓടി പോയി. അവളെ എടുക്കാന്‍ വേണ്ടി  ഞാന്‍ അങ്ങോട്ട്‌ ചെന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ പുറത്തു നിന്നും കയറി വന്നിട്ട് കൌണ്ടറില്‍ നിന്ന ചേട്ടനോട് പറഞ്ഞു “ചേട്ടാ ഒരു ജ്യൂസ്‌ ഉം രണ്ടു പഫ്സും രണ്ടു സ്ട്രോയും . അതും പറഞ്ഞു അകത്തേക്ക് കയറി. അപ്പോളാണ് അവര്‍ അകത്തിരിക്കുന്ന കുട്ടികളെ കണ്ടത്, വേഗം അതിലൊരു പെണ്‍കുട്ടി തിരിച്ചു കൌണ്ടര്‍ അടുത്ത് ചെന്നിട്ട് പതുക്കെ പറഞ്ഞു ചേട്ടാ ഇപ്പോള്‍ പറഞ്ഞ ഓര്‍ഡര്‍ വേണ്ട എന്ത് വേണം എന്ന് ഞാന്‍ പറയാം. അവര്‍ അകത്തു കയറിയപ്പോള്‍ നേരത്തെ അവിടെ ഇരുന്നതില്‍ ഒരു കുട്ടി ചോദിച്ചു.  “ നിങ്ങള്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്തോ, മറ്റേ കുട്ടി പറഞ്ഞു ഇവള്‍ക്ക് തല വേദനിക്കുന്നു എന്ന് പറഞ്ഞു, അപ്പോള്‍ ഞങ്ങള്‍ ഇറങ്ങി പോന്നു. strike കാണും എന്ന് കരുതി ഞങ്ങളും ഫുഡ്‌ കൊണ്ട് വന്നില്ല. അപ്പോള്‍ കടയിലെ ചേട്ടന്‍ വന്നിട്ട് പറഞ്ഞു എല്ലാര്ക്കും പഫ്‌സ്‌ എടുക്കട്ടെ. ഇത് കേട്ടു വന്നതില്‍ ഒരു കുട്ടി പറഞ്ഞു “ അയ്യോ ചേട്ടാ ചതിക്കല്ലേ, ഇനി ഈ മാസം പോക്കറ്റ്‌ മണി കിട്ടില്ല. ഇപ്പോള്‍ തന്നെ പൈസ ഇല്ല അപ്പോളാണ്. “ അപ്പോള്‍ നേരത്തെ ഇരുന്ന കുട്ടികള്‍ പറഞ്ഞു ഡാ നിങ്ങള്‍ വാങ്ങി കഴിക്കു ഞങ്ങള്‍ കഴിച്ചതാ, അത് മനസിലായി നിങ്ങള്‍ മൂന്നുപേരും കൂടി  കഴിച്ചത് ഈ ഒരു ഐസ്ക്രീം ആയിരിക്കും. ഒരു കാര്യം ചെയ്യാം രണ്ടു ജ്യൂസ്‌ വാങ്ങാം. അങ്ങനെ അവര്‍ പൈസ അഡ്ജസ്റ്റ് ചെയ്തു എന്തൊക്കെ വാങ്ങാം എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരുന്നു.
         ഇതൊക്കെ കണ്ടും കേട്ടും ഞാനും ഭാര്യയും പരസ്പരം നോക്കി, അപ്പോള്‍ അതില്‍  ഒരു കുട്ടി മറ്റുള്ളവരോട് പറഞ്ഞു പതുക്കെ പറഞ്ഞു  അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ആ കുട്ടി വിചാരിച്ചു കാണും ഇനി നമുക്കും കൂടി ജ്യൂസ്‌ ഷെയര്‍ ചെയ്യേണ്ടി വരുമോ എന്ന്. ഞാന്‍ പതുക്കെ ഭാര്യയോട്‌ പറഞ്ഞു കോളേജില്‍ വച്ച് ഞങ്ങളും ഇതുപോലെ ഒക്കെ ആയിരുന്നു, ആ  ഓര്‍മ്മകള്‍ മനസ്സില്‍ കടന്നു വന്നു, അവ ഞാന്‍ ഭാര്യയോട്‌ പറയുകയും ചെയ്തു. എനിക്ക് തോന്നുന്നു ഈ  കുട്ടികള്‍ കഴിക്കുന്ന പൈസ ഞാന്‍ കൊടുത്താലോ എന്ന്, അപ്പോള്‍ ഭാര്യ പറഞ്ഞു, അങ്ങനെ തോന്നുന്നെങ്കില്‍ കൊടുക്ക്‌. നല്ലതാണു. പക്ഷെ എനിക്ക് അവരോടു അത് ചോദിയ്ക്കാന്‍ ഒരു മടി തോന്നി. ഇങ്ങനെ പല ആലോചനകള്‍ നടക്കുന്നതിന്‍റെ ഇടയില്‍ മകള്‍ അവരുമായി കമ്പനി ആയി, ഒരു കുട്ടി അവളെ എടുത്തു മടിയിലിരുത്തി. അപ്പോള്‍ ഞാന്‍ ഭാര്യയോട്‌  പറഞ്ഞു നീ  അവരോടു ചോദിക്ക് പണം നമ്മള്‍ കൊടുക്കാം, എന്താ വേണ്ടത് എന്ന് വച്ചാല്‍ വാങ്ങി കഴിക്കു  എന്ന്. ഭാര്യ ആദ്യം വിസമ്മതിച്ചു എങ്കിലും പിന്നെ അവള്‍ ചോദിക്കാം എന്ന് പറഞ്ഞു, ഞാന്‍ ചോദിക്കുന്നതിലും നല്ലത് അവള്‍ ചോദിക്കുന്നതല്ലേ എന്ന് ഞാന്‍ പറഞ്ഞു. അവസാനം അവള്‍ ഒരു വിധം  അവരോടു പറഞ്ഞു നിങ്ങള്ക്ക് സ്നാക്സ്‌ ഓഫര്‍ ചെയ്യണം എന്നുണ്ട്, വിരോദം ഇല്ലെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന ഫുഡ്‌ ന്‍റെ പൈസ ഞങ്ങള്‍ കൊടുക്കാം. അപ്പോള്‍ അവര്‍ ഒരേ സ്വരത്തില്‍ അത് നിഷേധിച്ചു , ഒരു കുട്ടി പറഞ്ഞു ഞങ്ങളുടെ കയ്യില്‍ പൈസ  ഉണ്ട്, വെറുതെ ഓരോന്ന് പറഞ്ഞതാ. ഭാര്യ വീണ്ടും  അവരെ നിര്‍ബന്ധിച്ചു, പക്ഷെ അവര്‍ തീര്‍ത്തും വേണ്ടാന്ന് പറഞ്ഞു,
     അപ്പോള്‍ എനിക്ക് മനസിലായി അവള്‍ സംഭവം കുളമാക്കും എന്ന്. ഞാന്‍ അവരോടു കാര്യം പറഞ്ഞു നിങ്ങളെ കണ്ടപ്പോളും, നിങ്ങള്‍ പറഞ്ഞത് കേട്ടപ്പോലും ഞാന്‍ എന്റെ കോളേജ് ജീവിതം ഓര്‍ത്തു പോയ്‌. പല ദിവസവും പൈസ ഉണ്ടാകില്ല കയ്യില്‍, ചില ദിവസങ്ങള്‍ ഇതുപോലെ ഷെയര്‍ ചെയ്താണ് ഡ്രിങ്ക്സ് ഉം സ്നാക്സും ഒക്കെ കഴിക്കുന്നത്‌. ഇപ്പോള്‍ ദൈവം സഹായിച്ചു പൈസ ഉണ്ട്. ഇനി ഒരിക്കലും ആ  ദിവസങ്ങള്‍ തിരികെ കിട്ടില്ല. ഇതൊക്കെ ഒരു നിയോഗമാണ് ഞങ്ങള്‍ ഇപ്പോള്‍ ഈ ഷോപ്പില്‍ കയറാനും നിങ്ങളെ കാണാനു ഒക്കെ. മറന്നു കിടനന്ന  കുറെ ഓര്‍മ്മകള്‍ എനിക്ക് നിങ്ങള്‍ തന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ചോദിച്ചത്, മോശമായി ഒന്നും കരുതണ്ട. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന കൂടുതല്‍ നേരവും ശാന്തനായി ഇരുന്ന പയ്യന്‍ പറഞ്ഞു, ചേട്ടാ എനിക്ക് മനസിലായി, പക്ഷെ... ഞാന്‍ പറഞ്ഞു ഇതില്‍ ഒരു പക്ഷേയും ഇല്ല. ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടിയാണു. അപ്പോള്‍ വീണ്ടും ആ  പയ്യന്‍ പറഞ്ഞു എങ്കില്‍ ഞങ്ങള്‍ ഓരോ ജ്യൂസ്‌ കഴിക്കാം. ഞാന്‍ പറഞ്ഞു ഇനി നിങ്ങള്‍ ഒന്നും പറയണ്ട, ഞാന്‍ കടയിലെ ചേട്ടനെ വിളിച്ചു, ചേട്ടാ ഇവര്‍ക്ക് എന്താണ് ഇഷ്ടം എന്ന് ചേട്ടന് അറിയാം, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് കൊടുക്ക്‌. ചേട്ടന്റെ കണ്ണുകളില്‍ അപ്പോള്‍ ഞാന്‍ ഒരു ബിസിനസ്‌ കാരനെ കണ്ടു, എന്നാലും സാരമില്ല എന്ന് ഞാന്‍ കരുതി. ചേട്ടന്‍ അവര്‍ക്കൊക്കെ എന്തൊക്കെയോ കൊണ്ട് കൊടുത്തു.
     സത്യം പറയാം കൂട്ടുകാരെ അതില്‍ രണ്ടു പെണ്‍കുട്ടികള്‍ ശരിക്കും വിശന്നതയിരുന്നു, അവര്‍ പാവപ്പെട്ട വീട്ട്ടിലെ കുട്ടികള്‍ ഒന്നുമാവില്ല , പക്ഷെ നമുക്കറിയാമല്ലോ അവസ്ഥ, ഇപ്പോള്‍ പണ്ടത്തെ പോലെ അല്ല എങ്കിലും. പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്നും കിട്ടുന്ന പൈസക്ക് ലിമിറ്റ് ഉണ്ടല്ലോ. പ്രത്യേകിച്ച് middle class ഫാമിലി.  പ്രൈവറ്റ് ബസ്സിനു കൊടുക്കാനുള്ള ഒരു രൂപ മാത്രം പോക്കറ്റില്‍ ഇട്ടു കൊണ്ട് കോളേജ് ഇല്‍ പോകാനിറങ്ങിയ അനവധി ദിവസങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരു ദിവസം എന്‍റെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ എന്നെ വിളിച്ചു കൊണ്ട് ലാനയില്‍ പോയി എനിക്ക് ഡ്രിങ്ക്സ് & സീഗ്നയും വാങ്ങി തന്നു...അടുത്ത ദിവസം അതെ സമയം ആയപ്പോള്‍ ആ  സുഹൃത്ത്‌ എന്നെ വിളിച്ചിട്ട് പറഞ്ഞു ഇന്ന് നിന്റെ ചിലവാണ് വരൂ ലനയില്‍ പോകാം എന്ന്. തിരിച്ചു വീട്ടില്‍ പോകാനുള്ള അമ്പതു പൈസ അല്ലാതെ ഒന്നും എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അന്നത്തെ എന്‍റെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ല. എന്നാല്‍ ചില ദിവസങ്ങളില്‍ ഏതെന്കിലും ബന്ധുക്കള്‍ ഒക്കെ വരുമ്പോള്‍ തരുന്ന പൈസ കൊണ്ട് വലിയ പണക്കാരനും അകരുണ്ടായിരുന്നു. ഇവ ഒക്കെ ആ അവസരത്തില്‍ എനിക്ക് ഓര്മ വന്നു.


    ആദ്യം ആ കുട്ടികള്‍ക്ക് ചമ്മല്‍ ഫീല്‍ ചെയ്തെങ്കിലും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് അതെ അര്‍ത്ഥത്തില്‍ മനസിലായി കാണും. അതാകാം അവര്‍ പിന്നീട് സ്നേഹത്തോട് ഞങ്ങളുടെ ഓഫര്‍ സ്വീകരിച്ചത്.  ശരിക്കും എന്റെ കണ്ണ് നനഞ്ഞു പ്രിയ കൂട്ടുകാരെ. സത്യം എന്റെ ഭാര്യ ഒരിക്കലും പറയുന്നതല്ല, വഴിയില്‍ നിര്‍ത്തി എന്തെങ്കിലും കഴിക്കാം എന്ന്. എന്റെ വീട്ടില്‍ നിന്നും തിരുവനതപുരത്ത് അവളുടെ വീട്ടിലേക്കു പോകുമ്പോള്‍ വഴിയില്‍ എവിടെയും നിര്‍ത്തുന്നത് അവള്‍ക്കു ഇഷ്ടമല്ല. കാരണം എത്രയും വേഗം അവളുടെ അമ്മയുടെ അടുത്തെത്താന്‍ ആണ് അവള്‍ക്കിഷ്ടം. ശരിക്കും അത് ദൈവം കൊണ്ട് തന്ന ഒരു അവസരമായി  അതിനെ കാണുന്നു. ചിലപ്പോള്‍ വായിക്കുന്ന നിങ്ങള്ക്ക്  തമാശ പോലെ തോന്നാം. ഞാന്‍ ഇതൊരു വലിയ സംഭവം ആയി എഴുതിയിരിക്കുന്നു എന്ന്. എനിക്കിത് വലിയ ഒരു സംഭവം ആണ്, അത് ആ  കുട്ടികള്‍ കഴിച്ച പൈസ കൊടുത്തത് കൊണ്ടല്ല. അപ്പോള്‍ എനിക്കുണ്ടായ മാനസിക സന്തോഷം എത്ര വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. എന്റെ ഭാര്യക്ക്‌ അത് ശരിക്കും മനസിലായി എന്ന് തുടര്‍ന്നുള്ള  യാത്രയില്‍ അവളുടെ വാക്കുകളില്‍ കൂടി എനിക്ക് മനസിലായി.


ഞാന്‍ ആ  കുട്ടികളോട് പറഞ്ഞു ഇവിടെ പൈസ നോക്കണ്ട, ഇന്ന് നിങ്ങള്ക്ക് ഇവിടെ ഉള്ള എന്തും ഞാന്‍ വാങ്ങി തരും. അവരും ശരിക്കും സന്തോഷത്തോടെ ആണ് കഴിച്ചത്. ഇനി നേരത്തെ പറഞ്ഞ ആ  കാരണം പറയാം,  അതിലൊരു കുട്ടി കുറെ ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫേസ് ബുക്കില്‍ റിക്വസ്റ്റ് അയച്ചു. പക്ഷെ ഞാന്‍ അതിനെ accept ചെയ്തില്ലയിരുന്നു. കഴിഞ്ഞ ദിവസം ആ കുട്ടി എനിക്കൊരു മെസ്സേജ് അയച്ചു. “ആ സംഭവം മറന്നു പോയത് കൊണ്ടാണോ, അതോ ഫേസ് ഓര്‍കാത്തത് കൊണ്ടാണോ accept  ചെയ്യാത്തത് എന്ന് ചോദിച്ചു, അവര്‍ ഒരുമിച്ച് ഉള്ള സമയം ചിലപ്പോഴൊക്കെ ഞങ്ങളുടെ കാര്യം പറയാറുണ്ട് എന്ന് പറഞ്ഞു. അതുമല്ല ആ കടയിലെ ചേട്ടന്‍ ആരെങ്കിലും വണ്ടി കൊണ്ട് നിര്‍ത്തുമ്പോള്‍ അത് ഞങ്ങളാണോ എന്ന് ആകാംഷയോടെ നോക്കും എന്നും പറഞ്ഞതായി ആ കുട്ടി സൂചിപ്പിച്ചു. ഇങ്ങനെയാണ്” ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, നാം പോലും അറിയാതെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.

Note: തിരിച്ചു പോകുന്ന വഴിയില്‍ ഭാര്യ ചോദിച്ചു, ആ പിള്ളാര്‌ പേഴ്സ് കാലിയക്കാത്തത് കാര്യമായി എന്ന്.

Friday, February 17, 2012

ഒരു ഈ മെയില്‍ വിശേഷം.


ഇത് ഒരു പഴയ സംഭവം ആണ്.നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌, ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ജോയിന്‍ ചെയ്തു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഉണ്ടായ ഒരു സംഭവം ആണ്. ഞങ്ങള്‍ക്ക് ഒരു ഏഷ്യന്‍ രാജ്യത്തു നിര്‍മിതമായ കുറെ Industrial Inspection Equipment ഉണ്ട്. അവയില്‍ പലതും ചെറിയ കംപ്ലൈന്റ്സ് വരാറുണ്ട് ഞങ്ങള്‍ repair ചെയ്യാറുമുണ്ട്, നമ്മുടെ മാര്‍ക്കറ്റില്‍ കിട്ടുന്ന പാര്‍ട്സ് ആണ് വാങ്ങി ഇടുന്നത്. എന്നാല്‍ എപ്പോളും ഇത് നടക്കില്ല, കാരണം ചില പാര്‍ട്സ് കമ്പനി ഇ പ്രത്യേക ഉപകരണത്തിന് വേണ്ടി മാത്രം നിര്‍മ്മിക്കുന്നതാണ്. ഇതൊക്കെ നമ്മളില്‍ പലര്‍ക്കും അറിയാം എന്നെനിക്കറിയാം, എങ്കിലും കഥയിലേക്ക്‌ വരുന്നതിനു ഇത് പറയണം.അങ്ങനെ ഒരു ദിവസം അതിലൊരു മെഷീന്‍ കേടായി, അതിന്റെ ചില പാര്‍ട്സ് പോയതാണെന്ന് മനസിലായി. അത് കമ്പനിയില്‍ നിന്ന് മാത്രമേ കിട്ടു എന്നെനിക്ക് മനസിലായി. എങ്ങനെ അവരെ കോണ്ടാക്റ്റ് ചെയ്യും എന്ന് ഞാന്‍ അന്വേഷിച്ചു എന്റെ ഓഫീസില്‍ പലരോടും ചോദിച്ചു. എല്ലാരില്‍ നിന്നും എനിക്കറിയാന്‍ കഴിഞ്ഞത് അവര്‍ സപ്പോര്‍ട്ട് ചെയ്യാത്ത ഒരു കമ്പനി ആണെന്നാണ്. പക്ഷെ ഞാന്‍ ഇത് അങ്ങനെ വിടാന്‍ തീരുമാനിച്ചില്ല, എങ്ങനെ എങ്കിലും അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റിയാല്‍, പാര്‍ട്സ് കിട്ടി മെഷീന്‍ റെഡി ആക്കിയാല്‍ കിട്ടുന്ന ഗമ സ്വപ്നം കണ്ടു അവരുടെ വെബ്‌ സൈറ്റില്‍ കണ്ട ഒരു ഇ മെയില്‍ അഡ്രസ്‌ നോക്കി അതില്‍ വിശദ വിവരം പറഞ്ഞു മെയില്‍ അയച്ചു. ഒരാഴ്ചയായി, രണ്ടാഴ്ചയായി ഒരു വിവരവും ഇല്ല. സ്വപ്നം ഒക്കെ മറന്നു മറ്റു പണിയില്‍ ശ്രദ്ധ കേന്ദ്രികരിച്ച്‌... ഞാന്‍ എന്‍റെ ജോലി തുടര്‍ന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്കൊരു മറുപടി കിട്ടി. മറുപടി ഇങ്ങനെ ആയിരുന്നു. Dear Mr. Muscat, We received your mail. We are forwarded it to translation. We will come back to you within 2 weeks. ആദ്യം ഞാനൊന്നു ഞെട്ടി, പിന്നെ ഞാന്‍ അവര്‍ക്ക് അയച്ച മെയില്‍ നോക്കി, തെറ്റൊന്നും ഇല്ല. പേരൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ അവര്‍ക്ക് മനസിലായത് പേരിന്റെ താഴെ എഴുതിയിരുന്ന 'Muscat" എന്ന ആളാണ് മെയില്‍ അയച്ചത് എന്നാണ്. അങ്ങനെ ഏഴെട്ടു മാസം കൊണ്ടാണ് എനിക്ക് വേണ്ടുന്ന പാര്‍ട്സ് എന്താണെന്നൊക്കെ അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞത്. പിന്നീട് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു, ഈ രാജ്യത്തു പൊതുവേ ആര്‍ക്കും ഇന്ഗ്ലിഷ് അറിഞ്ഞു കൂടാ. ചെറിയ കമ്പനികള്‍ക്കൊക്കെ നമ്മള്‍ മെയില്‍ അയച്ചാല്‍ മറുപടി കിട്ടാന്‍ മാസങ്ങള്‍ വേണ്ടി വരും എന്ന്. സത്യം ആണോ എന്ന് എനിക്കറിയില്ല. കഥ ഇവിടെ തീരുന്നില്ല, ഇപ്പോള്‍ അവര്‍ ഞങ്ങളെ ശരിക്കും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ 1hr ഉള്ളില്‍ അവര്‍ എനിക്ക് മറുപടി തരാറുണ്ട്. ആ മരുപടികളിലും ചെറിയ താമശകള്‍ ഉണ്ട്..അത് പിന്നെ എഴുതാം............

Tuesday, February 14, 2012

ഒരു വാലന്‍ന്റൈന്‍ വിശേഷം


ഇന്ന് വാലന്‍ന്റൈന്‍ ദിനം. ലോകമെങ്ങുമുള്ള കമിതാക്കള്‍ പരസ്പരം പറ്റുന്നതൊക്കെ കൈമാറി ആഘോഷിക്കുന്ന സുദിനം. പതിവ് പോലെ അല്ല അല്പം നേരത്തെ സുരേഷ് (പേര് കഥയ്ക്ക് വേണ്ടി മാത്രം) ഓഫീസിലേക്ക് പോകാന്‍ ഇറങ്ങി. മനസ് നിറയെ രാവിലെ ഫേസ് ബുക്കില്‍ വരന്‍ സാധ്യത ഉള്ള പ്രണയ സന്ദേശങ്ങള്‍ ആയിരുന്നു. അല്പം നേരത്തെ ഇറങ്ങിയതിനാല്‍ വഴിയില്‍ ഗതാഗത കുരുക്കൊന്നും കൂടാതെ ഓഫീസില്‍ എത്താന്‍ കഴിഞ്ഞു.സീറ്റില്‍ ഇരിക്കും മുന്നേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു "ഇന്നലെ ഓഫ്‌ ചെയ്യാതെ പോയാല്‍ മതിയായിരുന്നു" എന്ന് മനസ്സില്‍ ഓര്‍ത്തു. കമ്പ്യൂട്ടര്‍ ഓണ്‍ ആകാന്‍ എന്നതെതിലും കൂടുതല്‍ സമയം എടുക്കുന്നല്ലോ, ഒട്ടും ക്ഷമയില്ലല്ലോ എനിക്കെന്നു സ്വയം ചിന്തിച്ചു ഓണ്‍ ആയി വരുന്ന സ്ക്രീന്‍ നോക്കി ഇരുന്നു. തിടുക്കപ്പെട്ടു ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു. അപ്പോള്‍ പ്രത്യക്ഷ പെട്ട സ്ക്രീന്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു Server not found, Firefox can't find the server at www.facebook.com. Mozilla-yude കുഴപ്പമാകും എന്ന് കരുതി ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു. അവിടെയും സ്ഥിതി അത് തന്നെ. അപ്പോള്‍ ഒരു കാര്യം മനസിലായി ഇന്റര്‍നെറ്റ്‌ ഇല്ല എന്ന്. കേബിള്‍ ഊരുന്നു കുത്തുന്നു, സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ചെയ്യുന്നു, അകെ ബഹളം. ഒന്ന് രണ്ടു പ്രാവശ്യം റീസ്റ്റാര്‍ട്ട്‌ ചെയ്ത ശേഷം വേണ്ടും ഒന്ന് കൂടി ഓഫ്‌ ചെയ്തു ഓണ്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ സിസ്റ്റം ഓണ്‍ ആകുന്നില്ല. അപ്പോളാണ് നടുക്കുന്ന മറ്റൊരു സത്യം മനസ്സിലായത്, " കറന്റ്‌ പോയി". കുറച്ചു നേരം അവിടെ തന്നെ ഇരുന്നിട്ട് പുറത്തേക്കു ഇറങ്ങി അടുത്തുള്ള ബില്‍ഡിംഗ്‌ ലേക്ക് നോക്കി അവിടെയെങ്ങാനും കരണ്ടുണ്ടോ ആവൊ എന്ന് ചിന്തിച്ചു നില്‍ക്കെ ടൊയോട ഇന്നോവയില്‍ വന്ന പത്രക്കാരന്‍ പത്രം എന്‍റെ കയ്യില്‍ തന്നിട്ട് തിരിച്ചു പോയി. വെറുതെ അത് മരിച്ചു നോക്കിയാ എന്‍റെ മനസ്സില്‍ കൂടി ഒരു വെള്ളിടി വെട്ടി. ഒന്നാം പേജ് ഇല തന്നെ എഴുതിയെക്കുന്നു. ഹൈ voltage ലൈനില്‍ maintenance നടക്കുന്നതിനാല്‍ രാവിലെ ഏഴര മുതല്‍ വൈകിട്ട് മുന്നര വരെ കറന്റ്‌  ഉണ്ടാകില്ല എന്ന്. നഷ്ടപ്പെടാന്‍ പോകുന്ന ഒരു പ്രണയ ദിനത്തെ മനസ്സില്‍ ഓര്‍ത്താണ് സുരേഷ് എനിക്ക് ഫോണ്‍ ചെയ്തത് എന്നെനിക്ക് മനസിലായി. ഡാ അനു നിന്റെ ഓഫീസില്‍ കറന്റ്‌ ഉണ്ടോ? ഞാന്‍ ഓഫീസില്‍ എത്തിയില്ലട എട്ടു മണി ആകുന്നതല്ലേ ഉള്ളു. എന്താടാ കാര്യം. "ഡാ അനു എനിക്കൊരു ഉപകാരം ചെയ്യണം പകരം അടുത്ത ഓര്‍ഡര്‍ വരുമ്പോള്‍ നിനക്ക് ഞാന്‍ നല്ലൊരു discount തരാം". ഞാന്‍ പറഞ്ഞു "നീ കാര്യം പറയടാ". "ഞാന്‍ നിന്‍റെ ഓഫീസില്‍ വരം നേരിട്ട് പറയാം". ഞാന്‍ എത്തും മുന്നേ സുരേഷ് എന്‍റെ റൂമിന്റെ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. അവന്‍ വിശദമായി കാര്യം പറഞ്ഞു, അവനു ഒരു മണിക്കൂര്‍ എങ്കിലും ഓണ്‍ലൈന്‍ ഇരിക്കണം. നിര്‍ബന്ധം സഹിക്ക വയ്യാതെ ഞാന്‍ അവനൊരു സെറ്റ്‌ അപ്പ്‌ റെഡി ആക്കി കൊടുത്തു. പക്ഷെ ഇത് ഞാന്‍ ബ്ലോഗില്‍ എഴുതും എന്ന് പറഞ്ഞിട്ടാണ് അവനൊരു സിസ്റ്റം അറേഞ്ച് ചെയ്തു കൊടുത്തത്. ഓരോരോ പ്രണയ പരാക്രമങ്ങളെ!.എന്ത് ചെയ്യാം. കൊതുകിനുമില്ലേ കൃമികടി...
Related Posts Plugin for WordPress, Blogger...