Tuesday, November 1, 2011

1. അവനേ തേടി



ബ്ലോഗും ഫേസ്ബുക്കും പിന്നെ കുറേ എഴുത്തുകാരും... ഇവനെ ഒക്കെ ഞാന്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരപ്പിക്കും. ചാണ്ടി കലി കൊണ്ടു പിറു പിറുത്തു. ഹാങ്ങറില്‍ തൂക്കിയിരുന്ന കറുത്ത പാന്റ് അവന്‍ വലിച്ചെടുത്തു. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അവന്‍ താഴേക്ക്‌ നോക്കി ‘ബട്ടണ്‍’ ... പാന്റിന്റെ ബട്ടണ്‍. “ശോ!’ അവന്‍ പാന്റ് എടുത്തു എറിഞ്ഞു മറ്റൊരു പാന്റ് നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത്‌ എല്ലാം അലക്കി ഇട്ടിരിക്കുകയാണ്. താഴെ കിടന്ന പാന്റ് അവന്‍ തിരികെ എടുത്തു. രാവിലെ ഗ്ലാസ്‌ എടുത്തപ്പോള്‍ കൈ വിറച്ചു താഴെ പോയ ചായ അതില്‍ പറ്റി പിടിച്ചിരിക്കുന്നു! “ഇന്ന് ആരെയാണോ കണി കണ്ടത്!... ഏതവനായാലും അവന്റെ .. “എടാ നിന്നെ രാവിലെ വിളിച്ചുനര്തിയപ്പോള്‍  2  മിനുറ്റ് എന്ന് പറഞ്ഞു വീണ്ടും കിടന്നതാ, ഇപ്പഴാണോ നീ എഴുനെക്കുന്നത്?” മുന്നില്‍ അച്ഛന്‍ നില്‍ക്കുന്നു! “... ഹോ! ബാക്കി പറയാഞ്ഞത് നന്നായി!!”

തുപ്പല്‍ തേച്ചു ചായ കറ കളഞ്ഞ് അവന്‍ പാന്റ് വലിച്ചു കയറ്റി. ഊരി പോകുന്ന പാന്റ് ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു അവന്‍ അടുക്കളയിലേക്ക് നടന്നു. പിണ്ണാക്ക് കെട്ടി കൊണ്ട് വന്ന ചാക്ക് കയര്‍ എടുത് പാന്റ് അരയില്‍ മുറുക്കി കെട്ടി, അധികം വന്നു നീണ്ടു കിടന്ന കയര്‍ ചുരുട്ടി പന്റിനകത്തു തിരുകി. “ ഗള്‍ഫ്‌ ആണത്രേ ഗള്‍ഫ്‌ !” അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. ‘DUBAI’  എന്ന് അഞ്ചു കളറില്‍ എഴുതിയ വട്ട കഴുത്തുള്ള T-shirt ഇട്ടു അവന്‍ പുറത്തിറങ്ങി. രണ്ടു സ്റെപ്‌ ഇറങ്ങിയ അവന്‍ തിരികെ വിട്ടിലേക്ക് ഓടി കയറി. മുറിയില്‍ നിന്നും പോലീസ് എന്ന് ‘എഴുതിയ’ കൂളിംഗ് ഗ്ലാസ് ഇട്ടു വീണ്ടും ഇറങ്ങി. നേരെ സുപ്രന്റെ കടയില്‍ പോയി അവന്റെ ലാപ്ടോപ് കടം വാങ്ങി തോളത് തൂക്കി നടന്നു.

ചാണ്ടി പള്ളിപ്പടി ബസ്‌ സ്റ്റോപ്പില്‍ ആല്‍പ്പ നേരം നിന്ന്. പിന്നെ പതുക്കെ മദന്‍സ്‌ ടീ ഷോപ്പില്‍ കയറി ഉറക്കെ ചോദിച്ചു “ ഇവിടെ എ സി ടാക്സി കിട്ടില്ലേ?” 
“എടാ നീ ഇന്ജിക്കാട്ടിലെ ചാണ്ടി അല്ലെ? അണ്ണാന്‍ ചപ്പിയ പോലിരുന്ന ചെറുക്കാനാ! നീ ഇപ്പൊ അങ്ങ് ഉരുണ്ടല്ലോടാ!!” ചെത്തുകാരന്‍ ശശി അതിശയത്തോടെ പറഞ്ഞു. “ബ്ളഡി ഫൂള്‍” എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടു അവന്‍ പെട്ടന്ന് അവിടെ നിന്നും ഇറങ്ങി മുളക്കുഴയിലേക്ക് നടന്നു. 

ജങ്ങ്ഷനിലെ കൂള്‍ ബാറില്‍ നിന്നും ഒരു പെപ്സി വാങ്ങി അവന്‍ മുഖം കഴുകി ബാകി പെപ്സി കൊണ്ട് വായ കഴുകി നീട്ടി തുപ്പി. “ശരിക്കും ഫ്രഷ്‌ ആയി” കടക്കാരന് കാശു കൊടുത്തു കൊണ്ട് അവന്‍ പറഞ്ഞു. രാവിലെ കിട്ടിയ 100 രൂപയിലേക്ക് വിഷമിച്ചു നോക്കിയാ അയാളോട് ചാണ്ടി ചോദിച്ചു “ ചേഞ്ച്‌ കാണില്ല അല്ലെ? സാരമില്ല വച്ചോളൂ”. “എ സി വണ്ടി എതാ ഉള്ളത്?”. “ആ വെള്ള ഇന്നോവാ വിളിച്ചോ സാറേ” കടക്കാരന്‍ സ്റ്റാന്‍ഡില്‍ കിടക്കുന്ന പുതിയ ഇന്നോവാ ചൂണ്ടി പറഞ്ഞു.

ഡ്രൈവര്‍ ചാണ്ടിക്ക് ഡോര്‍ തുറന്നു കൊടുത്തു. “എ സി ഫുള്‍ ഇട്ടോള് “ കയറുന്ന വഴിക്ക് ചാണ്ടി പറഞ്ഞു. “സാര്‍, എവിടാ പോകണ്ടത്?” ഡ്രൈവര്‍ പയ്യന്‍ ബഹുമാനത്തോടെ ചോദിച്ചു. “നെടിയകാലാ”
പണ്ടു കൈലി ഉടുത് വായില്‍ നോക്കി നടന്ന വഴിയിലൂടെ അവര്‍ നേടിയകാലായിലേക്ക് യാത്ര തിരിച്ചു.
“ഇവിടെ ഹമ്മര്‍ ഇല്ലേ ഹമ്മ ര്‍ ?” അവന്‍ ഡ്രൈവറോട് ചോദിച്ചു.
“എന്താ?” 
“ബ്സ്സ്...” ചാണ്ടി തോള് ഉയര്‍ത്തി ഒന്നുമില്ല എന്ന് കാണിച്ചു. ഇവന്‍ ആളു ശരിയല്ല... ചാണ്ടി മനസ്സില്‍ പറഞ്ഞു. കാ ര്‍ നാട്ടു വഴിയിലൂടെ ഒഴുകി നീങ്ങി. 

നെടിയകാലാ അടുത്തപ്പോള്‍ ചാടി ഡ്രൈവറോട് പറഞ്ഞു “സ്റ്റോപ്പ്‌”... സ്മിതുവിന്റെ വീട്! ഗ്ലാസ്‌ താഴ്ത്തി പുറത്തു റബ്ബര്‍ തോട്ടത്തിലേക്ക് നോക്കി ചാണ്ടി മെല്ലെ പറഞ്ഞു “ബ്യൂട്ടിഫുള്‍ ...”. അവന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.
“സാര്‍, വെയിറ്റ് ചെയ്യേണ്ടി വരുമോ?” ഡ്രൈവര്‍ ചോദിച്ചു. “വേണ്ടി വരും” അവന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. കൂളിംഗ് ഗ്ലാസ്‌ മുഖത് നിന്നും എടുത്തു കറക്കി കൊണ്ടു അവന്‍ സ്റെപ്പുകള്‍ ഓടി കയറി. ഡ്രൈവര്‍ ഒരു സിഗരറ്റ് പുറത്തെടുത്തു. അത് കത്തിക്കുന്നതിന് മുന്‍പ് ഒരു നിലവിളിയും ഒരു പട്ടിയുടെ കുരയും കേട്ടു!

സ്റെപ്പില്‍ നിന്നും റബ്ബറും തോട്ടതിലെക്കും തിരിച്ചും മാറി മാറി ചാടി കൊണ്ട് ചാണ്ടിയും അവനെ കടിക്കാനായ്‌ പിന്നാലെ പട്ടിയും പാഞ്ഞു വരുന്നു!... അവസാന സ്റെപ്പില്‍ നിന്നും നേരെ ഇന്നോവയുടെ ഗ്ലാസിലൂടെ ചാണ്ടി അകത്തേക്ക് നുഴഞ്ഞു കയറി.
“സാര്‍, വെയിറ്റ് ചെയ്യണമെന്നു പറഞ്ഞിട്ട്, പെട്ടന്ന് വന്നോ?”
“ഉം ...” ചാണ്ടി വിയര്‍പ്പ് തുടച്ചു കൊണ്ട് പറഞ്ഞു.

തോട്ടത്തിലൂടെ ആരോ ഓടുന്ന ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി... സ്മിതു! അവന്‍ ഓടി വന്ന്‍ പുതിയ വീടിന്റെ സൈടിലൂറെ എത്തി നോക്കി. ചാണ്ടിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി! അവന്‍ സീറ്റില്‍ കയറി  പിന്നിലെ ഗ്ലാസിലൂടെ സ്മിതുവിനെ കൈ കാണിച്ചു. സ്മിത്തു നെഞ്ച് വിരിച്ചു മുന്നോട്ട് വന്നു. ഒരു വെള്ളക്കാ കുനിഞ്ഞെടുത്തു പട്ടിയെ എറിഞ്ഞു...”പോ പട്ടീ...”

ഒട്ടും പ്രതീക്ഷിക്കാതെ പട്ടി സ്മ്തുവിന്റെ നേരെ കുറച്ചു കൊണ്ട് ചാടി. സ്മിത്തു അവന്റെ പുതിയ വീടിനു വട്ടം ചുറ്റി ഓടി, പിന്നാലെ പട്ടിയും! സ്മിതു ഒരു വിധം ഓടി ചാണ്ടിയുടെ അരികിലെത്തി. “ഈ പട്ടി ചത്തില്ലെടാ?” പട്ടി കടിച്ചു കീറിയ ജീന്‍സിന്റെ പോക്കറ്റ്‌ നേരെ ആക്കാന്‍ നോക്കി കൊണ്ട് ചാണ്ടി ചോദിച്ചു. “ഇത് വേറെ പട്ടിയാ അളിയാ, പക്ഷെ മറ്റേതിന്റെ അതെ സ്വഭാവമാ!” 

“അതൊക്കെ പോട്ടെ എന്തൊക്കെയാണ് നിന്റെ വിശേഷങ്ങള്‍? ഗള്‍ഫില്‍ പട്ടാളത്തില്‍ എനിക്ക് വല്ല ചാന്‍സും കിട്ടുമോ? ഇപ്പൊ നിങ്ങള്‍ ആരുടേം ഒരു വിവരവും ഇല്ലല്ലോ? “ സ്മിതൂ ആകാംക്ഷയോടെ ചോദിച്ചു.
“എല്ലാം പറയാം” ചാണ്ടി അക്ഷമനായി “ അതിനു മുന്‍പ് നീ കാറില്‍ കയറു. കുറെ സംസാരിക്കാനുണ്ട്”
“കാറിലോ? എന്നാല്‍ ഞാന്‍ എന്റെ കുറെ കൂട്ടുകാരെ കൂടി വിളിക്കാം”
ചാണ്ടിയുടെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. “വേണ്ടാ നമുക്ക് ഇവിടെ നിന്ന് സംസാരിക്കാം. അവന്‍ കാറില്‍ നിന്നും ലാപ്ടോപ് എടുത്തു തുറന്നു. “ഇവിടെ റേഞ്ച് കുറവാണോ?” അവന്റെ ആത്മഗദം.
“ഓ മനസ്സിലായി പടമാണല്ലേ?” സ്മിതുവിന്റെ മുഖത്ത് ബള്‍ബ്‌ കത്തി. “അളിയാ ഇവിടെ വച്ച് ഇടന്ടാ, നമുക്ക് വീടിന്റെ പിന്നില്‍ പോകാം”.
“പോടാ, ഇത് കണ്ടോ ഇതിനു ബ്ലോഗ്‌ എന്ന് പറയും. ... പിന്നെ ഇത് ഫേസ്ബുക്ക്...  ഇതില്‍ നിറയെ നിന്നെ പറ്റി ഉള്ള കഥകളാ... പിന്നെ എന്നെ പറ്റിയും. നീയിതോന്നു വായിച്ചു നോക്ക്.

സ്മിതു കഥകള്‍ ഓരോന്ന് വായിക്കാന്‍ തുടങ്ങി.
“ഓരോ കള്ളാ കഥകള്‍” ചാണ്ടി ആത്മഗദം പോലെ പറഞ്ഞു.
“നീ തോക്ക് കൊണ്ട് വന്നിട്ടുണ്ടോ?” അവന്‍ സ്മിതുവിനോട് ചോദിച്ചു. കഥ വായിക്കുന്ന തിരക്കില്‍ അവന്‍ അത് ശ്രദ്ധിച്ചില്ല .
അര മണിക്കൂര്‍ കൊണ്ട് സ്മിതു എല്ലാം വായിച്ചു. അവന്‍ കുറച്ചു നേരം മിണ്ടാതിരുന്നു.
ചാണ്ടി ആകാംക്ഷയോടെ അവനെ നോക്കി.

അപ്പോള്‍ ചാണ്ടിക്ക് ഒമാനില്‍ നിന്നും ഒരു മെസ്സേജ് വന്നു. – enthaayi? pachu aanu ellaam ezhuthiyathennu paranjo? ninte account no ayachu tharanam.

“അളിയാ സൂപ്പര്‍! ” സ്മിതു വിളിച്ചു “എങ്ങനാ ഈ ബ്ലോഗ്‌ ഉണ്ടാക്കുന്നത്‌? പെനാകതിയില്‍ എനിക്കും എഴുതാന്‍ പറ്റുമോ?”

ചാണ്ടിയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ അറിയാതെ താഴെ വീണു!
Related Posts Plugin for WordPress, Blogger...