Tuesday, April 19, 2011

അറിയാതെ



പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. ദിലീപും സ്വാമിയും പരിവാരങ്ങളും പഴയ ഫോര്‍ത്ത്‌ ഗ്രൂപ്പ് ക്ലാസ്സ്‌ മുറിയില്‍ ഒത്തുകൂടി. പരിചയം പുതുക്കലും പരിഭവം പറച്ചിലും നടക്കുന്നതിനിടെ അനൂപിന് ഒരു ആശയം..."നമുക്ക് നമ്മുടെ പഴയ റബ്ബര്‍ തോട്ടത്തില്‍ പോയി കുറച്ചു നേരം ഇരുന്നാലോ?". "സൂപ്പര്‍ ഐഡിയ!" വിനിഷ്‌ അവനെ പിന്‍താങ്ങി. എല്ലാവരും ഉത്സാഹത്തോടെ ചാടി എഴുനേറ്റു.

കൂട്ടുകാരുടെ പിന്നാലെ പുറത്തേക്കിറങ്ങിയ ദിലീപിന്റെ തോളില്‍ ഒരു കൈ സ്പര്‍ശിച്ചു. ഞെട്ടി തിരിഞ്ഞു നോക്കിയ ദിലീപ്‌ കണ്ടു... സ്മിതൂ!.
“എന്താടാ?” ദിലീപ്‌  സ്മിതുവിനോടായി ചോദിച്ചു.
“നീ ഇപ്പോള്‍ പോകണ്ടാ, കുറച്ചു സംസാരിക്കാനുണ്ട്”
“പോടാ, നമുക്ക് പിന്നെ സംസാരിക്കാം”.
തന്റെ തോളത് സ്മിതുവിന്റെ ബലിഷ്ഠമായ കരങ്ങള്‍ അമരുന്നത് ദിലീപ്‌  ഞെട്ടലോടെ തിരിച്ചറിഞ്ഞു. തോള് വെട്ടിച്ചു ഓടാന്‍ ശ്രമിച്ചപ്പോള്‍ സ്മിതു പിന്നില്‍ നിന്നും അവന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടി മുറുക്കി.
“അളിയാ, വിട് ആരെങ്കിലും കാണും. നിനക്കെന്നോട് പിണക്കമോന്നും ഇല്ലന്നല്ലേ പറഞ്ഞത്? പിന്നെന്തിനാ എന്നെ ഇങ്ങനെ ഞെരിക്കുന്നത്? വിടളിയാ.”

“ആരാടാ നിന്റെ അളിയന്‍?” മുന്‍പൊരിക്കല്‍ ദിലീപ്‌  സ്വപ്നത്തില്‍ കേട്ട ആ ശബ്ദം – പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദം! അപ്പോള്‍ അത് സ്വപ്നമാല്ലായിരുന്നോ?!.. അപ്പോള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത് .... അതെ! മിസ്റര്‍ സ്മിത്ത്‌! അപ്പോള്‍ മെഷീന്‍ ഗണ്‍ ?... ഒളിച്ചു വച്ചിരിക്കുകയായിരിക്കും! സൈലന്‍സര്‍? ... അതും കാണാതിരിക്കില്ല!

ദിലീപ്‌ ഉറക്കെ വിളിച്ചു കൂവി, പക്ഷെ പേടി കാരണം അന്നനാളത്തില്‍ പീപ്പി പോയത് പോലെ ഒരു ശബ്ദം മാത്രമാണ് പുറത്തു വന്നത്. സ്മിതു അവനെ വലിച്ചു ജനാലയുടെ അടുതെക്ക് കൊണ്ട് പോയി.
“അളിയാ ഞാന്‍ കഥ എഴുതുന്നത്‌ നിര്‍ത്തി. ഇപ്പൊ കവിത എഴുതുവാ – എന്റെ സ്വന്തം ബ്ലോഗില്‍. ‘മധു എത്ര മധുരം’ എന്ന പേരില്‍ അളിയനെ പറ്റി ഒരു കവിത... വിടളിയാ ...ഒരു കവിത ഞാന്‍ ഉടനെ എഴുതുന്നുണ്ട്. പോരാത്തതിന് മിനിഞ്ഞാന്ന് വീട്ടീന്നു ഞാനും ഷിനയും കുഞ്ഞും കൂടി ആറന്മുള അമ്പലത്തില്‍ പോയി നാല് അര്‍ച്ചന നടത്തി .... നാലാമത്തെ അര്‍ച്ചന നിനക്ക് വേണ്ടിയാരുന്നു. നിന്റെ ഐശ്വര്യത്തിനും സമൃധിക്കും വേണ്ടി.” പറഞ്ഞു നിര്തിയപ്പോളേക്കും ദിലീപിന്റെ തൊണ്ട ഇടറി. ചെറുതായി വിയര്‍ക്കാനും തുടങ്ങി.
സ്മിതു കോളറിലെ പിടി വിട്ടു. കണ്ണ് ചിമ്മുന്ന നേരം കൊണ്ട് ദിലീപ്‌  ബെഞ്ചിന്റെ മുകളില്‍ ചാടി കയറി!

“ എടാ താഴെ ഇറങ്ങെടാ” സ്മിതു അവനെ നോക്കി പറഞ്ഞു.

“ വേല മനസ്സിലിരിക്കട്ടെ, എന്നെ വേടി വെക്കാനല്ലേ?" പറഞ്ഞു തീര്‍ന്നതും ജിത്തു ബെഞ്ചിന് മുകളിലൂടെ പുറത്തേക്കോടി. “എടാ അവിടെ നില്‍ക്കാന്‍” സ്മിതു പിന്നില്‍ നിന്നും വിളിച്ചു. “ഞാന്‍ നിക്കതില്ല... വേണേല്‍ നീ എന്നെ വേടി വച്ചിട്ടോ”

“എന്റെ കയ്യില്‍ തോക്കില്ല” സ്മിതു ഉറക്കെ വിളിച്ചു പറഞ്ഞു.

“ എങ്കില്‍ ബോംബാരിക്കും, ഇന്ന് നീ എന്റെ പോക കണ്ടിട്ടേ അടങ്ങൂ എന്ന് എനിക്കറിയാം.” ദിലീപ്‌  വെടി കൊണ്ട പന്നിയെ പോലെ പാഞ്ഞു!

ഓടുന്നതിനിടയില്‍ എവിടെയോ കേട്ട് മറന്ന ഒരു വാചകം അവന്റെ വായില്‍ നിന്നും അറിയാതെ പുറത്തു വന്നു “ എനിക്കൊന്നും അറിയാന്‍ മേലെന്നു ഈ മറുതായോടു ആരെങ്കിലുമൊന്നു പറയോ! “
ഓടി വാതില്‍ക്കലെതിയ ദിലീപ്‌  പെട്ടന്ന് നിന്നു. അവിടെ ഒരു കൂട്ട ചിരി മുഴങ്ങി. സ്വാമി, ചാണ്ടി... എന്ന് വേണ്ടാ സകലരും വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നു. ചിരിക്കുന്നതിനിടയില്‍ വായിലിരുന്ന ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങിയ ബിജോയിയുടെ നെറുകയില്‍ സ്റ്റിബി തട്ടി കൊടുത്തു.

ദിലീപ്‌  കിതച്ചു കൊണ്ട് കുറച്ചു നേരം എല്ലാരേയും തുറിച്ചു നോക്കി നിന്നു. പിന്നെ പെട്ടന്ന് തിരിഞ്ഞു നോക്കി. സ്മിതു നിലത്തിരുന്നു ബെഞ്ചില്‍ തല തല്ലി ചിരിക്കുന്നു!

“ഓഹോ അപ്പൊ എല്ലാരും കൂടി ഒപ്പിച്ച പണിയാരുന്നു അല്ലെ?” ദിലീപ്‌ കിതച്ചു കൊണ്ട് ചോദിച്ചു.
ഒന്ന് അടങ്ങിയ കൂട്ടച്ചിരി വീണ്ടു അവിടെ ഉച്ചത്തില്‍ മുഴങ്ങി!

6 comments:

  1. ഇത് ഒരു മാതിരി കത്തി കഥ.... പേനകത്തിയില്‍ ഇടാന്‍ കൊള്ളാം

    ReplyDelete
  2. പിന്നെ നമ്മള്‍ രണ്ടും മാറി മാറി ഇങ്ങനെ കഥ എഴുതിയാല്‍ മതിയോ? ബാക്കി ഉള്ളവരൊക്കെ എവിടെ??????

    ReplyDelete
  3. നീ മിണ്ടരുത്.
    കത്തിയാണോ കൊടുവാളാണോ എന്നൊക്കെ ബാക്കിയുള്ളവര്‍ തീരുമാനികട്ടെ.

    ReplyDelete
  4. Aliyaa super. serikum chirichu.kollam aliyaaa.eniku istapettu.Super super. :)))))))))
    (oruthane konna konathu kondu parnjathala)
    :)))))

    ReplyDelete
  5. Daaaa ipo anu ithuserikum super ayathu :) he he ehe he ehe h eheeeee:))))))))))))))

    ReplyDelete
  6. haa haa haa... lavan kandilla... kaanumbol enthelum nadakkum!

    ReplyDelete

Related Posts Plugin for WordPress, Blogger...