Wednesday, March 9, 2011

എന്‍റെ കൂട്ടുകാര്‍


വെറുതെ ഇരുന്നപ്പോള്‍ ചാപ്പൂ തന്‍റെ കൂട്ടുകാരെ കുറിച്ചോര്‍ത്തു. അവന്‍ മനസ്സിന്‍റെ താളില്‍ ഒരു മാര്‍ജിന്‍ വരച്ചിട്ട മെല്ലെ ഓരോരുത്തരുടെയും കഥ കുറിചു.

1.ആമി
കുങ്ങ് ഫൂ, ഡ്രംസ്, ഭക്ഷണം ഇതൊക്കെയാണ് ആമിയുടെ താല്പര്യങ്ങള്‍.
ഇവന്‍ ഹിന്ദു ആണോ ക്രിസ്ത്യാനി ആണോ എന്നാ കാര്യം തര്‍ക്കത്തിലാണ്. അവന്‍ പറയുന്നു അവന്‍ ‘ഹിന്ദുസ്ഥാനി’ ആണെന്ന്. ചിലപ്പോളൊക്കെ അവന്‍ അല്പം അഹങ്കാരത്തോടെ പറയും “എനിക്ക് ഹിന്ദുവിനെയും പ്രേമിക്കാം, ക്രിസ്ത്യാനിയെയും പ്രേമിക്കം”.
പക്ഷെ പെണ്‍കുട്ടികളുടെ മുഖം കണ്ടാല്‍ അവന്‍ എവിടെയെങ്കിലും ഒളിക്കും. മറവോന്നും കിട്ടിയില്ലെങ്കില്‍ കൂട്ടുകാരുടെ പിന്നിലോളിക്കും. ഒരിക്കലവന്‍ മനശാസ്ത്രജ്ഞനോട് ചോദിച്ചു “ഇതൊരു അസുഖമാണോ ഡോക്ടര്‍?”

2.മിസ്തൂ
ഇവന്‍ നിഷ്കളങ്കനാണോ അതോ മണ്ടനാണോ എന്ന് ഞങ്ങള്‍ പല തവണ ചര്‍ച്ച ചെയ്തെങ്കിലും ഒരു തീരുമാനത്തില്‍ എത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. പ്രണയത്തിനു പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കിയ മിസ്തൂ പതിനാറു കൊല്ലങ്ങള്‍ക്ക് ശേഷവും ഞങ്ങളുടെ ഹീറോ ആണ്.
അല്പകാലം ഞാനും മിസ്തുവും ഇംഗ്ലീഷ് മാത്രം സംസാരികാന്‍ ശ്രമിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ കാലാനുസൃതമായി പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചു എന്ന് മനസ്സിലാകിയ ഞങ്ങള്‍ രണ്ടു ദിവസത്തിന് ശേഷം വീണ്ടും മാതൃ ഭാഷ സംസാരിച്ചു തുടങ്ങി. ആ രണ്ടു ദിവസം കൊണ്ട് ഞങ്ങള്‍ മനസിലാക്കി ഇംഗ്ലീഷ് ഭാഷയില്‍ വളരെ കുറച്ചു വാക്കുകളെ ഉള്ളു (ഞങ്ങള്‍ക്കറിയാവുന്നത്) ആശയ വിനിമയത്തിന് ഇത്രയും വാക്കുകള്‍ പോരാ എന്ന് ഞങ്ങള്‍ ങ്ങേട്ടലോടെ തിരിച്ചറിഞ്ഞു.
അവന്‍റെ സ്വപ്നമായിരുന്നു അയ്യായിരം രൂപ ശമ്പളം ഉള്ള ഒരു ജോലി.

3.ചാര്‍ളി
ആര്‍ക്കും പിടി കൊടുക്കാത്ത ഒരു കഥാപാത്രം. കഥയില്ലാത്ത കഥാപാത്രം. എന്റെ സന്തത സഹചാരി ആയിരുന്നു. തമാശകള്‍ പറയും. സാഗരിക, ചിഞ്ചു തീയടറുകളില്‍ പകല്‍ നേരങ്ങളില്‍ കാണപ്പെടും. മറയില്ലാത്ത മനുഷ്യ ബന്ധങ്ങള്‍ തുറന്നു കാട്ടുന്ന ഒരുപാട് ചിത്രങ്ങള്‍ ഞങ്ങള്‍ രണ്ടു പേരും കൂടി പോയി കണ്ടിട്ടുണ്ട്.

4.കുജോയ്‌
ഇവന്‍ ഞങ്ങളുടെ കൂട്ടത്തിലെ ഒരേ ഒരു പഠിക്കുന്ന കുട്ടി. ക്ലാസ്സ്‌ കട്ട്‌ ചെയ്യില്ല, ഒരിക്കല്‍ പോലും അബ്സന്‍റ് ആയിട്ടില്ല. ഇവന്‍ ക്ലാസ്സില്‍ നിന്നും പുറതിറങ്ങുന്ന്തു മൂത്രസഞ്ചി നിറയുംബോഴും, ഊണ് കഴിഞ്ഞു കൈ കഴുകാനും മാത്രമാണ്. ക്ലാസ്സില്‍ ഇവനെ കാണുമ്പോള്‍ അട ഇരിക്കുന്ന കോഴിയെ ഓര്‍മ്മ വരും.
കുജോയിയുടെ വളര്‍ച്ച ഞങ്ങളുടെ കണ്മുന്നിലായിരുന്നു. വളര്‍ന്നു വളര്‍ന്നു ഇന്നവന്‍ ‘വലിയ’ ഒരു മനുഷ്യനാണ്.

5.മനുരാജ്
ചാര്‍ളിയുടെ നാട്ടുകാരന്‍. നന്മ നിറഞ്ഞവന്‍, കളളു കുടിക്കില്ല, സിഗരറ്റ്‌ വലിക്കില്ല, പ്രേമം ഇഷ്ടമല്ല.... കഴിഞ്ഞ ആഴ്ച അവന്‍ ‘എന്തിനാ ജീവിക്കുന്നേ.കോം’ എന്നാ കമ്മ്യൂണിറ്റി സൈറ്റില്‍ ജോയിന്‍ ചെയ്തു.

6. ദില്‍ബിലി
ഇവന്‍റെ കഴിവുകള്‍ അടുത്ത സമയത്താണ് ഞങ്ങള്‍ കൂട്ടുകാര്‍ മനസ്സിലാക്കിയത്. മനസ്സില്‍ കഥയും കവിതയും നിറച്ചു നടക്കുന്ന ഇവന്‍ ഒരു പാവമാണ്. മനുരാജിനെ പോലെ കള്ള്‌ കുടി, സിഗരറ്റ്‌ വലി ഒന്നുമില്ല. പേടി മാറ്റാനായി ആറ്റുകാല്‍ രാമകൃഷ്ണന്റെ കയ്യില്‍ നിന്നും പതിനഞ്ച് ചരടുകള്‍ കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ചെയ്തു...

7. ഷിനാദ്
ഇത് വേറൊരു കൂട്ടുകാരന്‍... അല്ല കൂട്ടുകാരി. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വേട്ടയാടി ജീവിക്കുന്ന ഇവള്‍ കമ്പ്യൂട്ടറില്‍ കൃഷിയും ചെയ്യുന്നുണ്ട്. ‘നീഗ്രൊച്ചി’ എന്നാ തൂലികാ നാമത്തില്‍ അറിയപ്പെടും. ഒരു പെണ്ണാണെന്ന ഭാവമേ അവള്‍ക്കില്ല. (ഞങ്ങള്‍ക്കാര്‍ക്കും ഇതുവരെ അങ്ങനെ തോന്നിയിട്ടുമില്ല!)

8. തങ്കു

കാന്താരി എന്തിനാ അധികം?!

9. ജിഷു
ചെറിയ ശരീരവും വലിയ ആത്മവിശ്വാസവുമുള്ള എന്റെ കൂട്ടുകാരന്‍. ഒരിക്കല്‍ സ്വന്തം എസ്ഡി മോട്ടോര്‍ സൈക്കളില്‍ കോളജില്‍ വന്ന ജിഷുവിനെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. വലിയ ബൈക്കില്‍ ഇരിക്കുന്ന ചെറിയ സ്റ്റുടന്റിനെ കണ്ട്‌ ഞങ്ങളുടെ പാവം സുവോളജി പ്രൊഫസ്സര്‍ കുലുങ്ങി കുലുങ്ങി ചിരിക്കുന്നത് ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു. സാര്‍ കുലുങ്ങി ചിരിക്കുന്നത് കണ്ടപ്പോള്‍ കുട്ടികള്‍ അലറി ചിരിച്ചു. ഇതൊന്നും വകവൈക്കാതെ ബൈക്കിന്റെ ഹാന്‍ഡിലില്‍ വലിച്ചു കെട്ടിയ അപ്പി ഹിപ്പിയെ പോലെ ഷിജു പാഞ്ഞു പോയി.

10. ദുസീപ്‌
വലിയ മനുഷ്യന്‍. പുകവലിക്കാത്ത എന്നെ അവന്‍ സ്വന്തം ‘പുക ഗുരു’വായി പ്രതിഷ്ഠിചിരിക്കുന്നു തങ്കുവും ദുസീപും ചേര്‍ന്നാല്‍ തിരകഥകള്‍ മലവെള്ള പാച്ചില്‍ പോലെ വരും. “ആദ്യമാന്ത്രാക്ഷരി” സീരിയല്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കപ്പലണ്ടി പൊതിഞ്ഞു വാങ്ങുന്ന പേപ്പര്‍ ഇനിയെങ്കിലും ഒന്ന് മറിച്ചു നോക്കണം. തിരക്കഥ എഴുതി എഴുതി,പ്രീ ഡിഗ്രി പരീക്ഷ പോലും എഴുതാന്‍ സമയം കിട്ടാതെ പോയി അവര്‍ക്ക്.

ആട് മാടുകള്‍ ദുസീപിന്റെ ദൌര്‍ബല്യമാണ്.

11. മന്യ
സ്ലോ മോഷനില്‍ നടക്കുന്ന ‘വലിയ’ കൂട്ടുകാരി. ‘നാനാ’ വായിച്ചിട്ട് ‘ഫിലിംഫെയര്‍’ വായിച്ചു എന്ന് പറയുന്ന നിഷ്കളങ്ക. ബുദ്ധി അമ്പതു പൈസക്ക് കുറവുണ്ട്.

12. തോഷ്‌
മുടിയാണ് ഹൈലൈറ്റ്‌. അയോധനകലകളില്‍ നല്ല പ്രാവീണ്യം, അതുകൊണ്ട് തന്നെ ആരെയും വക വയ്ക്കില്ല. എന്നാല്‍ അധ്യാപകരെനെ കണ്ടാല്‍ മുടി വാരി കെട്ടി കോളറി-നുള്ളിലൂടെ അകതിടും!

ഇനി ഉള്ളവരെ പറ്റി അടുത്ത ദിവസം എഴുതാമെന് തീരുമാനിച്ചു ചാപ്പു ഉറങ്ങാന്‍ കിടന്നു

15 comments:

  1. പിന്നെ ഉള്ളത് ചാപ്പു എന്നാ ഒരു അലവലാതി ആണ്.അവനു ഉള്ളതും മറ്റുള്ളവര്‍ക്ക് ഇല്ലാത്തതും അയ ഒരു പ്രത്യേകത എന്ന്തന്നു വെച്ചാല്‍ മറ്റുള്ളവരുടെ വായിലിരിക്കുന്നത് രണ്ടെണ്ണം കേട്ടാലേ ഉറക്കം വരൂ എന്നുള്ളതാണ്..കയ്യി ഇല്ലാത്തവനും ഒരു കയു വെച്ച് കെട്ടി അവനെ അടിക്കും..കോഴിയെ എവിടെ കണ്ടാലും പിടിച്ചു തിന്നും.കറി വെച്ചത് ആയാലും അല്ലങ്കിലും.എപ്പോള്‍ ഫോടോ എടുത്താലും ഒരു കോഴിയെ മുന്‍പില്‍ പിടിച്ചിരിക്കും.അതാണ് അത്രേ അവന്റെ ഐശ്വര്യത്തിന്റെ രഹസ്യം.ഏതൊക്കെ ആണെന്കിലും അവന്‍ ഒരു പാവം മന്ധഭുധി ആണ് ..

    ReplyDelete
    Replies
    1. ... എഴുതുമ്പോള്‍ മൊത്തം എഴുതണം.
      ... അവന്‍ ഒരു പാവം ആയിരുന്നു... സല്‍സ്വഭാവിയും, പരോപകാരിയും ആയിരുന്നു.

      Delete
  2. എടാ ചാപ്പു സൂപ്പര്‍ ആയിട്ടുണ്ട്‌.നീ കുട്ടുകാരെ ഇത്ര അധികം മന്സ്സിലക്കിട്ടുണ്ടാല്ലോ നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു.

    ReplyDelete
  3. അളിയാ, നിന്നെ പറ്റിയുള്ള വിവരണത്തിന്റെ ആദ്യ ഭാഗത്ത്‌ ഞാന്‍ കുറെ കല്ല്‌ വച്ച നുണകള്‍ എഴുതിയിട്ടുണ്ട്... please don't feel bad!

    ReplyDelete
  4. അളിയാ അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല...സൂപ്പര്‍....

    ReplyDelete
  5. HA ah haa....ayyaooo chirichu vayyayeee...
    Rahul super...daaaaaa.
    :))

    ReplyDelete
  6. Daaaa ithu ofice il kanichu.. avide elarkkum chiri, ente oru friend nu ayachu koduthu...
    Avarude 'Fav' list il ullathanu nammude 'PENAKKATHY'. anubhavikate..
    njan okke chirichichu karanjathu pole avarm karayatte. hee he heeeee

    ReplyDelete
  7. hha... smithu ano ee misthu ?? enikettavum ishtappetta koottukaran Amy .. pinney manuraj .. enthina jeevikkunney.com ...haa... ha..chirichittu vayyayyyeee.. malayalam parayatha, malayalam ariyatha ente koottukar (officilaney) parayunnu ivalkku vattayo .. hhaaa... haa

    ReplyDelete
  8. Ha ha ha ThanQ MALINI :)
    Istapetta aaaa kootukaran kureeeee naal adthu thanne undayirnnu...anonnum oru hai polum parayan kooody thonneellallo :(kashtam..kashtam)

    (Deyvame ee comment ittathu "PARA' ethu vazhikku ninnu ano varan poknathu??)

    :))

    ReplyDelete
  9. ടിപ്പര്‍ ലോറിക്ക്‌ മുന്നില്‍പ്പെട്ടു പോകുന്നതിലും ഭീകരമാണ് അന്ന് നിനക്ക് "ഹായ്"പറയുന്നത് എന്ന് മനസ്സിലാക്കിയത് കൊണ്ട് ആയിരിക്കും.

    ReplyDelete
  10. :)) appo ninnodum arokkeyo mindathe irunnittundennu ardham. alle??

    ReplyDelete
  11. ... ഇഹി ഇഹി ഇഹി! വെളുത്ത ടിപ്പര്‍ ലോറി ! ദുബായ് രെജിസ്ട്രേഷന്‍ !!!

    ReplyDelete

Related Posts Plugin for WordPress, Blogger...